Connect with us

ഒരു നട്ടുച്ചയ്ക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ കയറി വന്നൊരു ലുക്മാനെ എനിക്കിന്നും ഓര്‍മയുണ്ട്…. അഭിനയവും സിനിമയും പാഷനായിട്ടുള്ള ഒരുപാട് കൂട്ടുകാര്‍ ചുറ്റിലും ഉണ്ട്; കുറിപ്പ് വായിക്കാം

Actor

വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ താരമാണ് ലുക്മാൻ. ‘കെഎല്‍ 10 പത്ത്’ എന്ന സിനിമയിലൂടെയാണ് ലുക്മാന്‍ ശ്രദ്ധേയനാകുന്നത്. ശേഷം വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

ഇപ്പോൾ ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാലയിലെ ലുക്മാന്‍ അവതരിപ്പിക്കുന്ന അവറാന്‍ എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടുകയാണ്

ഇപ്പോഴിതാ ലുക്മാന്‍ തന്നോട് ചാന്‍സ് ചോദിക്കാന്‍ വന്നത് ഓര്‍ത്തെടുക്കുകയാണ് കഥാകൃത്തും അസിസ്റ്റന്റ് ഡയറക്ടറുമായ ജിഷ്ണു എസ്.രമേശ്. നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുഗ്രഹീതന്‍ ആന്റണിയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന ഫ്ലാറ്റിലേക്ക് ഒരു ദിവസം ഉച്ചക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ വന്ന ലുക്മാനെ തനിക്ക് ഇന്നും ഓര്‍മയുണ്ട് എന്നാണ് ജിഷ്ണു കുറിപ്പില്‍ പറയുന്നത്.

ജിഷ്ണുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

‘ഒരു നാലഞ്ച് കൊല്ലം മുമ്പേ… അനുഗ്രഹീതന്‍ ആന്റണിയുടെ പ്രീ പ്രൊഡക്ഷന്‍ ഫ്ലാറ്റില്‍ ഒരു നട്ടുച്ചയ്ക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ കയറി വന്നൊരു ലുക്മാനെ എനിക്കിന്നും ഓര്‍മയുണ്ട്. അന്ന് സുഡാനി വന്നിട്ടില്ല, ഉണ്ട വന്നിട്ടില്ല, ഓപ്പറേഷന്‍ ജാവ ഡിസ്‌കഷനില്‍ പോലും ഉണ്ടായിരുന്നിരിക്കില്ല. എന്തിനാണ് ഇതിപ്പോ ഇവിടെ പറയുന്നതെന്ന് ചോദിച്ചാല്‍. അഭിനയവും സിനിമയും പാഷനായിട്ടുള്ള ഒരുപാട് കൂട്ടുകാര്‍ ചുറ്റിലും ഉണ്ട് കഷ്ടപ്പെട്ട് നേടിയെടുത്ത മനുഷ്യരുടെ കഥയല്ലാതെ അവരോട് മറ്റെന്ത് പറയാനാണ്,’ ജിഷ്ണു പറയുന്നു.

More in Actor

Trending

Recent

To Top