Actor
ഗംഭീര പ്രകടനവുമായി മഹേഷ്; സ്റ്റേജിലേക്ക് ഓടിക്കയറി കെട്ടിപ്പിടിച്ച് ഗണേഷ്കുമാർ; വീഡിയോ വൈറൽ
ഗംഭീര പ്രകടനവുമായി മഹേഷ്; സ്റ്റേജിലേക്ക് ഓടിക്കയറി കെട്ടിപ്പിടിച്ച് ഗണേഷ്കുമാർ; വീഡിയോ വൈറൽ
Published on
മഹേഷ് കുഞ്ഞുമോന്റെ സ്‌പോട്ട് ഡബ്ബിങ് മലയാളികളെ അമ്പരപ്പിച്ചതാണ്. ഇപ്പോഴിതാ ഒരു പൊതുപരിപാടിക്കിടയിലെ മഹേഷിന്റെ പ്രകടനം കണ്ട് സ്റ്റേജില്‍ കയറി അഭിനന്ദനം നൽകുന്ന ഗണേഷ് കുമാർ എംഎൽഎയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു
നാദിർഷയുടെ നേതൃത്വത്തിൽ അരങ്ങേറിയ കോമഡി സ്കിറ്റിന്റെ ഭാഗമായായിരുന്നു മഹേഷ് കുഞ്ഞുമോനും എത്തിയത്. വേദിയിൽ വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ബാബുരാജ്, വിനായകൻ എന്നീ താരങ്ങളെ അനുകരിച്ച് കയ്യടി നേടിയ മഹേഷ് സ്പോട്ട് ഡബ്ബിങ്ങിലൂടെയും കാണികളെ അദ്ഭുതപ്പെടുത്തി.
മിമിക്രിയിലൂടെയും ഡബ്ബിങ്ങിലൂടെയും ശ്രദ്ധനേടിയ ആളാണ് മഹേഷ് കുഞ്ഞുമോൻ. അകാലത്തിൽ പൊലിഞ്ഞ അനിൽ നെടുമങ്ങാടിന് വേണ്ടി മഹേഷ് ഡബ്ബിംഗ് ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു. കോൾഡ് കേസ് എന്ന പൃഥ്വിരാജ് ചിത്രത്തിന് വേണ്ടിയായിരുന്നു ഇത്.
Continue Reading
You may also like...
Related Topics:Ganesh Kumar
