Malayalam
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗതാഗത വകുപ്പിനും മന്ത്രിക്കും ഒരു കാര്യവുമില്ല; തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്ന് കെബി ഗണേഷ് കുമാർ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗതാഗത വകുപ്പിനും മന്ത്രിക്കും ഒരു കാര്യവുമില്ല; തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്ന് കെബി ഗണേഷ് കുമാർ
കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രചികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും ഗതാഗത മന്ത്രിയുമായ കെബി ഗണേഷ് കുമാർ. റിപ്പോർട്ട് പുറത്തുവന്നത് നല്ലതാണെന്നും എന്തെങ്കിലും പറഞ്ഞ് വിവാദത്തിൽ ആവാനില്ലെന്നും പറഞ്ഞ അദ്ദേഹം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗതാഗത വകുപ്പിനും മന്ത്രിക്കും ഒരു കാര്യവുമില്ലെന്നും പറഞ്ഞു.
ഇതുവരെയും എന്നോട് ആരും പരാതി പറഞ്ഞില്ല. അങ്ങനെ പറഞ്ഞാൽ പരസ്യമായി പ്രതികരിക്കാം. വിഷയത്തിൽ കൃത്യമായ മറുപടി സാംസ്‌കാരിക മന്ത്രി തന്നെ നൽകിയിട്ടുണ്ട്. അദ്ദേഹം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുമുണ്ട്. സിനിമയിൽ എല്ലാം ശരിയാണെന്ന അഭിപ്രായമൊന്നുമില്ല.
ലോക്കേഷനിൽ ബാത്ത് റൂം സൗകര്യമില്ലാത്തതോക്കെ പെട്ടെന്ന് നടപടി എടുക്കണ്ട കാര്യമാണ്. മുതിർന്ന നടികളുടെ കാരവൻ ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്ന് പറയുന്നു. പ്രൊഡ്യൂസേഴ്‌സ് സംഘടന ഇത്തരം കാര്യങ്ങൾ ആലോചിക്കേണ്ടതാണ്. ഇതൊരു മൊത്തത്തിൽ ഉള്ള പഠനം ആണെന്നും അതിൽ നിന്നൊരു ഭാഗം മാത്രമെടുത്ത് ചാടേണ്ട.
മുൻപും ഇതുപോലെയുള്ള കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. ഗണേഷ് കുമാറോ ട്രാൻസ്‌പോർട്ട് മന്ത്രിയോ അല്ല ഇതിൽ നടപടിയെടുക്കേണ്ടത്. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. കിട്ടിയെങ്കിൽ നടപടി എടുക്കുമായിരുന്നു. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും ഇതുവരെ വരുത്തിയിട്ടില്ല. അതുകൊണ്ടാണ് സിനിമയിൽ അവസരങ്ങൾ കുറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.
