News
രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിച്ച സംഭവം; പ്രതി അറസ്റ്റില്‍
രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിച്ച സംഭവം; പ്രതി അറസ്റ്റില്‍
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായത് എന്നാണ് വിവരം. തെക്കേന്ത്യയില്‍ നിന്നാണ് പ്രതിയെ ദില്ലി പൊലീസ് പിടികൂടിയത്.
വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് നവംബര്‍ 10 നാണ് ദില്ലി പൊലീസിന്റെ പ്രത്യേക സെല്‍ കേസ് എടുത്തത്. കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റില്‍ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ നടി രശ്മിക മന്ദനയുടെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചത്.
രശ്മികയുടെ ഡീപ്പ്ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോള്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിച്ചതായാണ് കണ്ടെത്തല്‍. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.
