Connect with us

ബിന്ദു പണിക്കറും സായ് കുമാറും വേർപിരിയിരുന്നു…? കാരണം കേട്ട് ഞെട്ടി ആരാധകർ

Actor

ബിന്ദു പണിക്കറും സായ് കുമാറും വേർപിരിയിരുന്നു…? കാരണം കേട്ട് ഞെട്ടി ആരാധകർ

ബിന്ദു പണിക്കറും സായ് കുമാറും വേർപിരിയിരുന്നു…? കാരണം കേട്ട് ഞെട്ടി ആരാധകർ

ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് സായ് കുമാർ ബിന്ദു പണിക്കാരെ വിവാഹം കഴിക്കുന്നത്. ഭർത്താവിന്റെ മരണശേഷം സിംഗിൾ മദറായി കഴിയുകയായിരുന്നു ബിന്ദു. കല്യാണി എന്ന ഒരു മകളാണ് ബിന്ദുവിന് ഉള്ളത്. കല്യാണിയുടെ വലിയ പിന്തുണ താരങ്ങളുടെ വിവാഹ ജീവിതത്തിനുണ്ട്. കല്യാണിയും ഇവർക്ക് ഒപ്പമാണ് താമസം. കുറച്ചുകാലം മുൻപ് ഇരുവരും വേർപിരിയുന്നു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഒരു അഭിമുഖത്തിൽ സായ് കുമാർ പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടാണ് വാർത്തകൾ വന്നത്.അടുത്തിടെ ബിഹൈൻഡ്വുഡ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ബിന്ദു പണിക്കരും സായ് കുമാറും സംസാരിച്ചിരുന്നു. ആ വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ്.

മകൾ കല്യാണിയാണ് ഇക്കാര്യം വന്നുപറഞ്ഞത്, ചിരിച്ച് പോയൊരു ​ഗോസിപ്പ് ആയിരുന്നു അതെന്നാണ് ഇരുവരും പറഞ്ഞത്. ‘ഒരു ദിവസം ഞങ്ങൾ സിനിമ കണ്ടുകൊണ്ടിരിക്കയാണ്. ക്ലാമാക്സിലോട്ട് സിനിമ അടുക്കുകയാണ്. ആ സമയത്ത് മോള് ഡോർ തുറന്നിട്ട് പറഞ്ഞു. ഹേ ​ഗയ്സ് നിങ്ങൾ ഒരു കാര്യം അറിഞ്ഞോ. ഞാൻ ചോദിച്ചു എന്താണ്. നിങ്ങൾ പിരിഞ്ഞൂട്ടോ. അങ്ങനെ ന്യൂസ് വന്നോണ്ടിരിക്കാ. അതൊക്കെ മാറ്റിവച്ച് ഞാൻ വീണ്ടും സിനിമ കണ്ടുകൊണ്ടിരുന്നു. പിറ്റേദിവസം വർഷങ്ങൾക്ക് മുൻപ് വിളിച്ച ആൾക്കാരൊക്കെ വിളിച്ചിട്ട് ചേട്ടാ… ചേട്ടൻ എവിടെയാ എന്നാണ് ചോദിക്കുന്നത്’,ഞാൻ വീട്ടിലുണ്ടെന്നു പറയുമ്പോൾ വെറുതെ വിളിച്ചതാ, ഒത്തിരി നാളായല്ലോ വിളിച്ചിട്ട് എന്നൊക്കെ പറഞ്ഞു ഫോൺ വയ്ക്കും. എനിക്ക് കാര്യം മനസ്സിലായി. മറ്റൊരു ചങ്ങാതി വിളിച്ച് ഇതുപോലെ എവിടെയാ? എന്നൊക്കെ കുശലാന്വേഷണം. നീ ചോദിക്കാൻ വന്നയാള് അടുക്കളയിൽ കൊഞ്ചു തീയൽ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്, ഞാനവൾക്ക് ഫോൺ കൊടുക്കാം എന്നു പറഞ്ഞു ബിന്ദുവിനു ഫോൺ കൈമാറി. അതല്ല ചേട്ടാ, എല്ലാവരും ഇങ്ങനെ പറയുന്നതു കേട്ടപ്പോൾ എനിക്കുമൊരു ഡൗട്ടായി അതാ വിളിച്ചതെന്നാണ് അവൻ പറഞ്ഞത്’, സായ് കുമാർ പറഞ്ഞു.

അതേസമയം മറ്റൊരു അഭിമുഖത്തിൽ തങ്ങൾക്ക് പരസ്‌പരം സ്പാർക്ക് ഒന്നും തോന്നിയിരുന്നില്ലെന്ന് സായ് കുമാർ പറഞ്ഞതും ശ്രദ്ധനേടിയിരുന്നു. കൗമുദി മൂവീസിന് നൽകിയ ഓണം സ്പെഷ്യൽ അഭിമുഖത്തിൽ വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയായിരുന്നു നടൻ. ‘ഞങ്ങൾക്ക് റൊമാന്റിക് സ്പാർക്ക് ഒന്നും തോന്നിയിട്ടില്ല. കുറച്ചു ആളുകൾ ചേർന്ന് അങ്ങനെ ആക്കിയതാണ്. ഞങ്ങൾ രണ്ടുപേരും രണ്ടു വഴിയിലൂടെ പോയവരാണ്. അതിനെ ആരെയൊക്കെയോ കൊണ്ടെന്ന് കൂട്ടിയോജിപ്പിച്ച് അതിൽ ഉരച്ച് തീ വരുത്തിയതാണ്. വന്ന സ്ഥിതിക്ക് അത് ആളി കത്തിക്കോട്ടെ എന്ന് ഞങ്ങൾ വിചാരിച്ചു. അത്രയേ ഉള്ളൂ’, എന്നാണ് സായ് കുമാർ പറഞ്ഞത്.

മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബിന്ദു പണിക്കരും സായ് കുമാറും. ജനപ്രീയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് ഇരുവരും. വില്ലനും നായകനായും സായി കുമാര്‍ തിളങ്ങിയപ്പോള്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു ബിന്ദു പണിക്കര്‍ ശ്രദ്ധേയായവുന്നത്. 2009 ലാണ് സായ് കുമാറും ബിന്ദു പണിക്കരും വിവാഹിതരായത്. ഇരുവരും ജീവിതത്തിൽ ഒന്നായ വിശേഷം ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്.

വിവാഹത്തിന് മുന്‍പേ ഇരുവരും ഒരുമിച്ച് താമസിക്കുകയാണന്നും ലിവിങ് ടുഗദര്‍ ആണെന്നുമൊക്കെയുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഒരേ ഫ്‌ളാറ്റിന് താഴെയും മുകളിലുമായി താമസിക്കാൻ തുടങ്ങിയപ്പോഴാണ് ഇത്തരം അഭ്യൂഹങ്ങള്‍ പുറത്ത് വന്നത്. പിന്നീടാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുന്നതും. കഴിഞ്ഞ പതിനാല് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് സായ് കുമാറും ബിന്ദു പണിക്കരും

Continue Reading
You may also like...

More in Actor

Trending

Recent

To Top