Malayalam
യോദ്ധ പപ്പയുടെ അപ്പൂസിന് മുന്നില്‍ തലകുനിച്ചു!
യോദ്ധ പപ്പയുടെ അപ്പൂസിന് മുന്നില്‍ തലകുനിച്ചു!
By
ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത് മോഹൻലാൽ, ജഗതി ശ്രീകുമാർ, മധൂ, മാസ്റ്റർ സിദ്ധാർത്ഥ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യോദ്ധാ. കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം സാഗാ ഫിലിംസ് നിർമ്മിച്ച് വിതരണം ചെയ്തിരിക്കുന്നു. എ.ആർ. റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പപ്പയുടെ സ്വന്തം അപ്പൂസ്. മമ്മൂട്ടി, സുരേഷ് ഗോപി, ശോഭന, സീന ദാദി, മാസ്റ്റർ ബാദുഷ, ശങ്കരാടി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 300 ദിവസത്തിന് മുകളിൽ തീയറ്റെരുകളിൽ പ്രദര്ഷിപ്പിക്കപെട്ട ചിത്രമാണ് അപ്പൂസ് .മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നും ,അന്നുവരെ നിലവില ഉണ്ടായിരുന്ന പല കളക്ഷൻ റിക്കാർഡുകളും അപ്പൂസ് ഭേദിച്ചു
തൈപ്പറമ്ബില്‍ അശോകനും അരിശുമൂട്ടില്‍ അപ്പുക്കുട്ടനുമൊക്കെ പ്രേക്ഷക മനസ്സില്‍ പതിഞ്ഞിട്ട് 27 വര്‍ഷം പിന്നിടുകയാണ്. അക്കോസേട്ടനും ഉണ്ണുക്കുട്ടനും തകര്‍ത്താടിയ യോദ്ധ റിലീസ് ചെയ്തത് 1992 സെപ്റ്റംബര്‍ 3നായിരുന്നു. സംഗീത് ശിവന് സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതമൊരുക്കിയത് എആര്‍ റഹ്മാനായിരുന്നു. മികച്ച സാമ്ബത്തിക വിജയം സ്വന്തമാക്കിയ സിനിമയെ അന്യഭാഷയും സ്വീകരിച്ചിരുന്നു. ഈ സിനിമയിലൂടെയാണ് സിദ്ധാര്‍ത്ഥ് ലാമ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചത്. ചിത്രത്തിലെ പല ഡയലോഗുകളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. മോഹന്‍ലാലിന്റേയും ജഗതി ശ്രീകുമാറിന്റേയും ഉര്‍വശിയുടേയുമൊക്കെ പ്രകടനം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.
1992 ലെ ഓണത്തിന് മമ്മൂട്ടിയും മോഹന്‍ലാലും മുഖാമുഖം ഏറ്റുമുട്ടിയിരുന്നു. ഇരുവരും ഒരുമിച്ചെത്തുമ്ബോള്‍ സംഭവിക്കുന്ന ആവേശമായിരുന്നു അന്നും പ്രകടമായത്. യോദ്ധ, പപ്പയുടെ സ്വന്തം അപ്പൂസ്, അദ്വൈതം, കിഴക്കന്‍ പത്രോസ് തുടങ്ങിയ സിനിമകളായിരുന്നു ആ സമയത്ത് റിലീസ് ചെയ്തത്. പപ്പയുടെ സ്വന്തം അപ്പൂസും യോദ്ധയുമായിരുന്നു അന്ന് മുഖാമുഖം പോരാടിയത്. മികച്ച കലക്ഷനാണ് ഇരുസിനിമകളും സ്വന്തമാക്കിയതെങ്കിലും കൂടുതല്‍ നേട്ടം പപ്പയുടെ സ്വന്തം അപ്പൂസിനായിരുന്നു. സെപ്റ്റംബര്‍ മൂന്നിനായിരുന്നു യോദ്ധ എത്തിയതെങ്കില്‍ നാലം തീയതിയായിരുന്നു പപ്പയുടെ സ്വന്തം അപ്പൂസ് റിലീസ് ചെയ്തത്.
മോഹന്‍ലാലിന്റെ സിനിമകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് യോദ്ധ. ഈ ചിത്രത്തിലെ ഗാനങ്ങളും തമാശ രംഗങ്ങളുമൊക്കെ ഇന്നും പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് പപ്പയുടെ സ്വന്തം അപ്പൂസ് റിലീസ് ചെയ്തത്. കരിയര്‍ ബ്രേക്ക് സിനിമകളുമായാണ് ഇരുവരും അന്ന് എത്തിയത്. ഈ രണ്ട് സിനിമകളും റിലീസ് ചെയ്തിട്ട് 27 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍.
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് സിനിമയുമായെത്തിയപ്പോള്‍ ആരാധകര്‍ക്കും ആവേശമായിരുന്നു. യോദ്ധ കോമഡി ആക്ഷന്‍ ത്രില്ലറായിരുന്നുവെങ്കില്‍ പപ്പയുടെ സ്വന്തം അപ്പൂസ് ഇമോഷണല്‍ ഡ്രാമയായിരുന്നു. വ്യത്യസ്തമായ പ്രമേയമായിരുന്നു യോദ്ധയുടേത് എന്ന് മാത്രമല്ല ചിത്രത്തിനായി വമ്ബന്മാരായിരുന്നു അണിനിരന്നതും. എആര്‍ റഹ്മാനായിരുന്നു സംഗീത സംവിധാനം, സംഗീത് ശിവന്രെ സംവിധാനത്തിലൊരുങ്ങിയ സിനിമയുടെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനായിരുന്നു. മോഹന്‍ലാല്‍-ജഗതി ശ്രീകുമാര്‍ കൂട്ടുകെട്ടും ഹാസ്യവുമൊക്കെയായിരുന്നു സിനിമയുടെ പ്രധാന ഹൈലൈറ്റ്.
മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ക്ക് ശേഷം മമ്മൂട്ടിയും ഫാസിലും ഒരുമിച്ചത് പപ്പയുടെ സ്വന്തം അപ്പൂസിന് വേണ്ടിയായിരുന്നു. കോമഡിയും ഇമോഷനുമൊക്കെ ഇടകലര്‍ന്ന കുടുംബ ചിത്രമായിരുന്നു ഇത്. കുടുംബ പ്രേക്ഷകര്‍ ഒരിക്കല്‍ക്കൂടി മമ്മൂട്ടിയെ ഏറ്റെടുത്തതോടെ മികച്ച വിജയവും പപ്പയുടെ സ്വന്തം അപ്പൂസ് നേടുകയായിരുന്നു. പില്ക്കാലത്ത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടത് യോദ്ധയായിരുന്നുവെങ്കിലും അന്ന് മികച്ച വിജയം പപ്പയുടെ സ്വന്തം അപ്പൂസിനൊപ്പമായിരുന്നു. പലരും ഇന്നും വിശ്വസിക്കാത്ത കാര്യം കൂടിയാണിത്.
മമ്മൂട്ടിയും പെട്ടിയും കുട്ടിയുമായിരുന്നു ആ സമയത്തെ ട്രേഡ് മാര്‍ക്ക്. കുടുംബ പശ്ചാത്തലത്തിനൊപ്പം ഈ ചേരുവകളുമുണ്ടെങ്കില്‍ ലിനിമ സൂപ്പര്‍ഹിറ്റായി മാറുമെന്നായിരുന്നു അന്നത്തെ വിശ്വാസം. വൈകാരിക രംഗങ്ങളില്‍ നായകനോടൊപ്പം പ്രേക്ഷകരും കരയുന്ന പതിവായിരുന്നു അന്ന്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുെ കുട്ടിയും ഒരുമിച്ച സിനിമയായിരുന്നു പപ്പയുടെ സ്വന്തം അപ്പൂസ്. ബാദുഷയായിരുന്നു അപ്പൂസായെത്തിയത്. കൊച്ചിന് ഹനീഫയുടെ സഹോദര പുത്രനാണ് ബാദുഷ.
വാപ്പച്ചിയുടെ സിനിമയില്‍ അന്ന് ബാലതാരമായി അരങ്ങേറാന്‍ ഫഹദ് ഫാസിലുമുണ്ടായിരുന്നു. അപ്പൂസിനൊപ്പമുള്ള കുട്ടികളില്‍ ഒരാളായെത്തിയത് ഫഹദായിരുന്നു. കുട്ടിക്കാലം മുതലേ തന്നെ സിനിമയില്‍ മുഖം കാണിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. പില്ക്കാലത്ത് ഫാസിലിന്റെ സിനിമയിലൂടെയായിരുന്നു ഫഹദ് നായകനായി അരങ്ങേറിയത്. കൈയ്യെത്തും ദൂരത്തിലൂടെയായിരുന്നു അരങ്ങേറ്റം.
യോദ്ധയിലൂടെ മലയാളി മനസ്സ് കീഴടക്കിയതാണ് സിദ്ധാര്‍ത്ഥ് ലാമ. ഉണ്ണിക്കുട്ടന്റെ അക്കോസേട്ടന് വിളിയും കുസൃതിയുമൊക്കെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം ഈ താരം കേരളത്തിലേക്ക് എത്തിയിരുന്നു. യോദ്ധ പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാലിനെ കണ്ടതിനെക്കുറിച്ചുള്ള വിശേഷങ്ങളും സിദ്ധാര്‍ത്ഥ് പങ്കുവെച്ചിരുന്നു. അദ്ദേഹം ശരിക്കും സര്‍പ്രൈസായിരുന്നു, പതിവ് ചിരിയോടെയാണ് നോക്കിയതെങ്കിലും ആ കണ്ണ് നിറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന് നമ്ബര്‍ നല്‍കിയിരുന്നു. ലെനിന് രാജേന്ദ്രന് ചിത്രമായ ഇടവപ്പാതിക്ക് വേണ്ടിയായിരുന്നു സിദ്ധാര്‍ത്ഥ് കേരളത്തിലേക്ക് എത്തിയത്.
യോദ്ധയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമെന്ന് നേരത്തെ സംവിധായകന് പറഞ്ഞിരുന്നു. അത്തരത്തിലൊരു കാര്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അത് പ്രാവര്ത്തികമാവുമോയെന്നറിയില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നല്ലൊരു പ്ലോട്ട് കിട്ടിയാല്‍ രണ്ടാം ഭാഗമെന്ന് സംഗീത് ശിവന് പറഞ്ഞിരുന്നുവെന്നും വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുമുള്ള കാത്തിരിപ്പിലാണ് താനെന്നുമായിരുന്നു അന്ന് സിദ്ധാര്‍ത്ഥ് ലാമ പറഞ്ഞത്.
about yodha movie and pappayude swantham appus movie
