Connect with us

വിഷ്ണു വിളിച്ചു…മോഹൻലാൽ ഇങ്ങ് പോന്നു!

Malayalam

വിഷ്ണു വിളിച്ചു…മോഹൻലാൽ ഇങ്ങ് പോന്നു!

വിഷ്ണു വിളിച്ചു…മോഹൻലാൽ ഇങ്ങ് പോന്നു!

കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ നായക നിരയിലേക്കുയർന്ന വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹ നിശ്ചയം ആണ് സിനിമാലോകത്തിലെ ചർച്ചാവിഷയം . വിഷ്ണുവിന്റെ ജീവിതത്തിലേയ്ക്ക്കുള്ള ഐശ്വര്യയുടെ വരവ് താരത്തിന്റെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ കൊണ്ടുവന്നുവെന്നാണ് ആരാധകരുടെ പക്ഷം. സംഭവം മറ്റൊന്നുമല്ല കേട്ടോ പുള്ളിക്കാരൻ നായക കുപായം അഴിച്ചു വെച്ച് പിന്നെയും തിരക്കഥ ഒരുക്കുകയാണ് ആർക്ക് വേണ്ടി എന്ന് അറിഞ്ഞാൽ തീർച്ചയായും നിങ്ങൾ ഞെട്ടും നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ലാലേട്ടന് വേണ്ടിയാണ്. ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഷാഫിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു. തിരക്കഥ ഒരുക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണനാണ്. വിഷ്ണുവും ഷാഫിയും കൈകോര്‍ക്കുമ്പോള്‍ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അങ്ങനെതന്നെയാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത് .

സിനിമയുടെ നിര്‍മ്മാണം സന്തോഷ് ടി കുരുവിളയും വൈശാഖ് രാജനും ചേര്‍ന്നാണ്. സിനിമയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. ഉടനെ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ദിഖിന്റെ ബിഗ് ബ്രദറാണ് മോഹന്‍ലാലിന്റെ റിലീസിനായി ഒരുങ്ങുന്ന സിനിമ. ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ അനൂപ് മേനോന്‍, സിദ്ദിഖ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

about vishnu unnikrishnan new film

Continue Reading
You may also like...

More in Malayalam

Trending

Recent

To Top