Malayalam
നടന് വിനീതിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം!
നടന് വിനീതിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം!
നടന് വിനീതിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം. ഫേസ്ബുക്കിലൂടെ വിനീത് തന്നെയാണ് മുന്നറിയിപ്പ് നല്‍കിയത്. വിദേശത്ത് നിന്നും താനാണെന്ന് അവകാശപ്പെട്ട് വ്യാജ ഫോണ്‍ നമ്പരിലൂടെ ചില ആളുകളെ ബന്ധപ്പെടുന്നുണ്ടെന്നുണ്ടെന്നും ഇക്കാര്യം എല്ലാവരെയും അറിയിക്കുന്നുവെന്നും വിനീത് കുറിച്ചു.
സംശയാസ്പദമായ ഇത്തരം കോണ്ടാക്ടുകളോട് പ്രതികരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ആക്ടര്‍ വിനീത് എന്ന പേരില്‍ സേവ് ചെയ്ത വാട്സ്ആപ്പ് കോണ്ടാക്ടിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പടെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. തട്ടിപ്പ് നടക്കുന്നത് യുഎസില്‍ നിന്നാണോയെന്ന് സംശയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ABOUT VINEETH
