Malayalam
ടിക്ടോക് ഡാൻസുകൾ മുത്തശ്ശി എന്നേക്കാൾ വേഗത്തിൽ പഠിച്ചു; “ഏറ്റവും കൂളായ മുത്തശ്ശിക്ക് ആശംസകൾ
ടിക്ടോക് ഡാൻസുകൾ മുത്തശ്ശി എന്നേക്കാൾ വേഗത്തിൽ പഠിച്ചു; “ഏറ്റവും കൂളായ മുത്തശ്ശിക്ക് ആശംസകൾ
മല്ലിക സുകുമാരന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ജന്മദിനത്തിൽ ആശംസയറിയിച്ച് കൊച്ചുമകൾ പ്രാർത്ഥന ഇന്ദ്രജിത്ത്. വേറിട്ട ആശംസയുമായാണ് പ്രാർത്ഥന എത്തിയത്
അമ്മൂമ്മയുമൊത്തുള്ള ഒരു ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് പ്രാർത്ഥന ജന്മദിനാശംസകൾ അറിയിച്ചത്. സാവേജ് ലൗ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്.
“ഏറ്റവും കൂളായ മുത്തശ്ശിക്ക് ആശംസകൾ. ടിക്ടോക് ഡാൻസുകൾ മുത്തശ്ശി എന്നേക്കാൾ വേഗത്തിൽ പഠിച്ചു. അത്രക്കും മുത്തശ്ശിയെ സ്നേഹിക്കുന്നു,” പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്ക് ആശംസകള്‍ നേരുകയാണ് മകന്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മരുമകള്‍ പൂര്‍ണിമയും എത്തിയിരുന്നു ‘ജീവിതത്തിലെ ‘എന്റെ ‘ക്രൈം പാര്‍ട്ണര്‍ക്ക്’ ജന്മദിനാശംസകള്‍. ഏറ്റവും സ്മാര്‍ട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെയാണ് നിങ്ങള്‍. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു,’ എന്നാണ് പൂര്‍ണിമ കുറിച്ചത്.
ജീവിതത്തിലെ റോള്‍ മോഡലാണ് തനിക്ക് മല്ലിക സുകുമാരന്‍ എന്ന് മുന്‍പൊരിക്കല്‍ പൂര്‍ണിമ പറഞ്ഞിരുന്നു. പൂര്‍ണിമയ്ക്ക് മാത്രമാല്ല, ഇന്ദ്രജിത്തിനും പൃഥിരാജിനും സുപ്രിയയ്ക്കുമൊക്കെ റോള്‍ മോഡല്‍ തന്നെയാണ് മല്ലിക എന്ന അമ്മ. ഉറച്ച തീരുമാനങ്ങളും കാഴ്ചപ്പാടുകളും നിലപാടുകളും കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വമാണ് മല്ലിക സുകുമാരന്‍.
