Tamil
ഏഴ് മുഖങ്ങൾ, പിന്നിൽ ഒരാൾ;’കോബ്ര’ ഫസ്റ്റ് ലുക്ക് പോസ്റ്റർ!
ഏഴ് മുഖങ്ങൾ, പിന്നിൽ ഒരാൾ;’കോബ്ര’ ഫസ്റ്റ് ലുക്ക് പോസ്റ്റർ!
വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോബ്ര’.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഏഴ് ഗെറ്റപ്പുകളിലുള്ള വിക്രത്തിന്റെ ചിത്രങ്ങളാണ് പോസ്റ്ററിൽ ഉള്ളത്.പരസ്പരബന്ധമില്ലാത്ത ഏഴ് മുഖങ്ങൾ.എന്നാൽ എല്ലാം ഒരാൾ തന്നെ.
യുവാവായും വൃദ്ധനായും തടിച്ച ശരീര പ്രകൃതിയുള്ളയാളായുമെല്ലാം വിക്രം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 25 ഗെറ്റപ്പുകളിലായിരിക്കും വിക്രമെത്തുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ‘ഇമൈക്ക നൊടികള്‍’ എന്ന ചിത്രത്തിന് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. ഇര്ഫാന് പഠാനാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്. മറ്റുതാരങ്ങള്‍ ആരെല്ലാമാണെന്ന് വ്യക്തമായിട്ടില്ല.
എ.ആര്. റഹ്മാനാണ് സംഗീത സംവിധാനം. താമരൈ, പാ വിജയ്, വിവേക് എന്നിവരുടേതാണ് വരികള്‍. ഹരീഷ് കണ്ണന് ഛായാഗ്രഹണവും ഭുവന് ശ്രീനിവാസന് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഈ വര്‍ഷം മേയില്‍ ചിത്രം തിയേറ്ററുകളിലെത്തും.
about vikram new movie
