Tamil
ഒരു കാലം മുഴുവൻ അയാൾ ഒതുങ്ങി നിന്നു;ഇന്ന് അയ്യാളുടെ വാക്കുകൾ ഒരു ജനതയുടെ ശബ്ദമാവുന്നു!
ഒരു കാലം മുഴുവൻ അയാൾ ഒതുങ്ങി നിന്നു;ഇന്ന് അയ്യാളുടെ വാക്കുകൾ ഒരു ജനതയുടെ ശബ്ദമാവുന്നു!
By
ലോകമെങ്ങും ആരാധകരുള്ള നടനാണ് ഇളയദളപതി വിജയ്.താരത്തിന്റെ ചിത്രങ്ങളാലെല്ലാം തന്നെ വളരെ ഏറെ ജനശ്രദ്ധ നേടുന്ന ചിത്രങ്ങളാണ്.മലയാള മനസിലും ഒരുപോലെ ഇടം നേടിയ താരമാണ് വിജയ്.
തമിഴ്നടന്‍ വിജയിനെക്കുറിച്ച് പറയുന്നവര്‍ ആവര്‍ത്തിക്കുന്ന കാര്യങ്ങളാണ്വിജയ് അന്തര്‍മുഖനാണ്, അധികം സംസാരിക്കില്ല എന്നതൊക്കെ. ഇനി സിനിമയുടെ പ്രചരണച്ചടങ്ങാണെങ്കിലും ചുരുക്കം ചില വാക്കുകളില്‍ കാര്യങ്ങള്പറഞ്ഞവസനിപ്പിക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടര്ന്നിരുന്നത്. അതിനിടെ ചാനലുകള്‍ക്കോ മറ്റു മാധ്യമങ്ങള്‍ക്കോ അഭിമുഖം നല്‍കാറില്ല. സിനിമ കഴിഞ്ഞാല്‍ വിജയിനെക്കുറിച്ച് കേള്‍ക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരിക്കും.
പലപ്പോഴും വിജയ് പലതിൽ നിന്നും മാറി നിൽക്കുകയാണ് പതിവു.എന്നാൽ ആ പതിവും തെറ്റിച്ചിരിക്കുകയാണ്. വിവാദങ്ങളില്‍ നിന്ന് പരാമാവധി മാറിനില്‍ക്കുന്ന വ്യക്തിത്വത്തിനുടമയായ വിജയ് ബിഗില്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ നടത്തിയ പ്രസംഗം അക്ഷരാര്‍ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഏകദേശം 30 മിനിറ്റോളം നീണ്ട പ്രസംഗത്തിനിടെ സിനിമ മാത്രമല്ല രാഷ്ട്രീയവും അദ്ദേഹം സംസാരിച്ചു.രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നിലനില്‍ക്കെ അതേക്കുറിച്ചുള്ള സൂചനയാണോ വിജയ് നല്‍കുന്നത് എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരിക്കുകയാണ്.
വിജയുടെ പ്രസംഗം ലക്ഷക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിലായിരുന്നു . ബിഗിലിലെ ഗാനമായ നെഞ്ചുക്കുള്ളില്‍ കുടിയിറക്കും നമ്മ.. എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്. ചിത്രത്തിലെ താരങ്ങളെ കുറിച്ചും തന്റെ ആരാധകരെ കുറിച്ചും വിജയ് ഓഡിയോ ലോഞ്ചില്‍ വാചാലനായി.
നയന്‍താര എല്ലാ സിനിമകളും സത്യസന്ധമായി ചെയ്യുന്ന നടിയാണ് . അവരുടെ കൂടെയുള്ള എന്റെമൂന്നാമത്തെ സിനിമയാണിത്. ശിവകാശിയില്‍ പാട്ടുസീനില്നയന്താര പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് ശിവകാശി സിനിമയില്‍ കോടമ്ബാക്കം ഏരിയ എന്നൊരു ഗാനം നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അതുപോലെ എല്ലാ മേഖലകളിലും തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. ജയത്തിനു വേണ്ടി പോരാടുന്ന പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ഈ സിനിമയില്‍ ജീവിതത്തില്‍ പോരാടി ജയിച്ച നയന്‍താര വേഷമിടുന്നു എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
വിവേക് സാറിനൊപ്പം ഒരു ഇടവേളയ്ക്കുശേഷം ഈ സിനിമയില്‍ അഭിനയിക്കുന്നു. മറ്റൊരു നടന് യോഗി ബാബുവാണ്. അദ്ദേഹം ഇപ്പോള്‍ വലിയ തിരക്കുള്ള നടനാണ്. പുതിയ വീടിന്റെഗ്രഹപ്രവേശനത്തിന് പോകാന്‍ കഴിയാത്തത്ര തിരക്കാണത്രേ. ഉടനെ പെണ്ണുകാണാനുള്ള തയ്യാറെടുപ്പും നടത്തിവരുന്നു. കല്യാണത്തിനെങ്കിലുംകൃത്യസമയത്ത് എത്തണേ യോഗി. വീട് ആര്‍ക്കുവേണമെങ്കിലും ഉണ്ടാക്കാം. എന്നാല്‍ താലി…
എ.ആര് റഹ്മാനാണ് ബിഗിലിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് .സിനിമയിലെ ഒരു ഗാനം അദ്ദേഹം എനിക്കായി മാറ്റിവെച്ചിരുന്നു. ഭാഗ്യത്തിന് റഹ്മാന് സാര്‍ ഇല്ലാത്ത ദിവസമാണ് ആ പാട്ട് റെക്കോഡ് ചെയ്തത്. ഞാന്‍ പാടിയത് ശരിയായില്ലെങ്കില്‍ മറ്റിക്കോളൂഎന്ന് അദ്ദേഹത്തിന്റെ ടീമംഗങ്ങളോട് ഞാന്‍ പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം എനിക്ക് ഒരു സന്ദേശം ലഭിച്ചു. റഹ്മാന് സാര്‍ വിളിക്കും എന്നതായിരുന്നു അത്. ഞാന്‍ പാടിയത് അദ്ദേഹത്തിന് ഇഷ്ടമായെന്നും എന്നാല്‍ അത് മറ്റൊരു ശൈലിയില്‍ ആലപിക്കാമോയെന്ന്ചോദിച്ചു.പിന്നീട് ശൈലിമാറ്റി റെക്കോഡ് ചെയ്തു. ജീവിതത്തില്‍ മറക്കാനാവാത്ത ഒരു റെക്കോഡിങ്ങായിരുന്നു അത്.
ജീവിതം ഫുട്ബോള്‍ മത്സരം പോലെയാണ്. ഗോള്‍ അടിക്കാന്‍ നമ്മള് പരിശ്രമിച്ച് കൊണ്ടേയിരിക്കും. പക്ഷേ തടയാന്‍ ഒരുപാട് ആളുകള്‍ മൈതാനത്തുണ്ടാകും. ചിലപ്പോള്‍ നമ്മുടെ കൂടെ നില്ക്കുന്നവര് വരെ സെല്‍ഫ് ഗോള്‍ അടിക്കാം. ഒരു കാര്യം ഓര്‍ക്കുക, ഒരിക്കലും നമ്മള് മറ്റൊരാളെ പോലെയാകാന്‍ ശ്രമിക്കാതിരിക്കുക. നമ്മള്നമ്മളായി തന്നെ ഇരിക്കുക. നമ്മുടെ വ്യക്തിത്വത്തെ ലോകത്തിനു മുന്പില് കാണിക്കുക. ഇഷ്ടപ്പെട്ടാല്‍ മാത്രം ഈ വാക്കുകള്‍ മനസില്‍ സ്വീകരിക്കുക. ഇല്ലെങ്കില്‍ വിട്ടുകളയുക….
അജിത്-വിജയ് ആരാധകര്‍ തമ്മിലുള്ള പോരും വിജയ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. ആക്രമണത്തിലേക്കും വ്യക്തിഹത്യയിലേക്കും നീളുന്ന ആരാധന താന്‍ ഒരിക്കലും പ്രത്സാഹിപ്പിക്കില്ലെന്ന് വിജയ് വ്യക്തമാക്കി.
തമാശയുള്ള ട്രോളുകള്‍ നല്ലതാണ്. എന്നാല്‍ പരിധി ലംഘിക്കുമ്ബോഴാണ് പ്രശ്നം. എം.ജി.ആര് സാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കുവേണ്ടി പോകുന്ന സമയം. അദ്ദേഹത്തിന്റെ കൂടെ കാറില്‍ മറ്റൊരു രാഷ്ട്രീയ നേതാവും ഉണ്ടായിരുന്നു. പോകുന്ന വഴി എം.ജി.ആര് സാറിനെ പ്രീതിപ്പെടുത്താന്‍ രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന കലൈഞ്ജര്‍ (കരുണാനിധി) സാറിനെക്കുറിച്ച് മോശമായി സംസാരിക്കാന്‍ തുടങ്ങി. ഇതുകേട്ടതും എം.ജി.ആര് സാര്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നിട്ട് പറഞ്ഞു:’എനിക്കും കലൈഞ്ജര്‍ക്കും ഇടയില്‍ ആയിരം പ്രശ്നങ്ങള്‍ ഉണ്ടാകും. എന്നാല്‍ അദ്ദേഹംഎത്രയോ വലിയ നേതാവാണ്.’ ഇത്രയും പറഞ്ഞ് അയാളെ അദ്ദേഹം റോഡില്‍ ഇറക്കിവിട്ടു. ശത്രുവാണെങ്കിലും അവരെ നമ്മള് ബഹുമാനിക്കാന്‍ പഠിക്കണം.
മറ്റുള്ളവരെ പരിഹസിച്ച് നിങ്ങള്‍ ആരെയാണോ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നത് അവര്‍ ഒരിക്കല്‍ നിങ്ങളെ വെറുക്കും. ക്രിയാത്മകമായി ചെയ്യുന്ന ആളുകളും ഉണ്ട്. അവരെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ ഇതിനൊക്കെ സമയവും ഊര്‍ജ്ജവും ചെലവഴിക്കാതെ സമൂഹത്തില്‍ നടക്കുന്ന മറ്റ് പ്രശ്നങ്ങളിലേയ്ക്ക് ശ്രദ്ധതിരിക്കൂ. ശുഭശ്രീ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടായ ദുരന്തം (ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണാണ് ശുഭശ്രീ മരിച്ചത്). അവരുടെ കുടുംബത്തിന് എന്ത്പകരമാകും. നിങ്ങള്‍ ഉപയോഗിക്കുന്നഹാഷ്ടാഗുകളും ഉണ്ടാക്കുന്നട്രെന്ഡിങ് വാര്‍ത്തകളും ഇതുപോലെ നല്ല കാര്യങ്ങള്‍ക്ക് ചെയ്താല്‍ ആര്‍ക്കെങ്കിലും ഫലമുണ്ടാകും.
നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ വിജയ് വിമര്‍ശിച്ചത് ഇങ്ങനെ…പൂവ് വില്ക്കുന്നവരെ പടക്ക കട നടത്താന്‍ ഏല്‍പ്പിക്കരുത്. ഓരോ മേഖലകളിലും കഴിവ് തെളിയച്ചവരെ മാത്രമെ നിയോഗിക്കാവൂ
ആരാധകരുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെക്കുറിച്ചും വിജയ് സംസാരിച്ചു. ‘ആരാധകര്‍ എത്രത്തോളം വിഷമിച്ചോ അത്രയും വിഷമം എനിക്കും ഉണ്ടായി. തിയ്യറ്ററിനകത്ത് ചെറിയ ചെറിയ ആഘോഷങ്ങള്‍ അവര്‍ നടത്താറുണ്ട്. ഇതൊക്കെ എന്തിനാണെന്ന് പലതവണ ഞാന്‍ ചോദിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ആരാധകരും തിയ്യറ്റര്‍ ഉടമകളും തമ്മില്‍ പ്രശ്നമുണ്ടായി. അവരുടെ കോപവും ചോദ്യവുമൊക്കെ ന്യായം തന്നെയാണ്. പിന്നെ എന്തിനാണ് അവരുടെ ദേഹത്ത് കൈവയ്ക്കുന്നത്. ദേഷ്യമുണ്ടെങ്കില്‍ എന്റെ ഫോട്ടോയോ ബാനറോ കീറിക്കളയുകയോ മാറ്റുകയോ ചെയ്തോളൂ, പക്ഷേ എന്റെ ആരാധകരുടെ ദേഹത്ത് കൈവയ്ക്കരുത്.
വിജയിന്റെ ഏക സഹോദരി വിദ്യ രണ്ട് വയസ്സിലാണ് മരിക്കുന്നത്. വിദ്യയുടെ മരണം വിജയിനെ മാനസികമായി തളര്‍ത്തിയെന്ന് അമ്മ ശോഭ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് ഒരുപാട് കുസൃതി കാണിച്ചിരുന്ന വായാടിയായിരുന്ന വിജയ് വിദ്യയുടെ മരണശേഷം ഒരുപാട് ഉള്‍വലിഞ്ഞുവെന്നും ശോഭ വെളിപ്പെടുത്തിയിരുന്നു. നീറ്റ് വഴി മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് അനിത എന്നെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് തമിഴ്നാട്ടില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്ന സമയത്ത് വിജയ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിട്ട് കണ്ടിരുന്നു. അന്ന് അനിതയുടെ സഹോദരനോട് വിജയ് പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനുജത്തി. സഹോദരിയെ നഷ്ടപ്പെടുന്നതിന്റെ ദുഃഖം എനിക്കറിയാം. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയാം. മടി കാണക്കേണ്ടതില്ല. നിങ്ങളുടെ അനുജന്റെ വിദ്യാഭ്യാസച്ചെലവുകള്‍ ഞാന്‍ ഏറ്റെടുത്തോളാം’.
about vijay
