Connect with us

തെന്നിന്ത്യയിൽ മികച്ച് നിൽക്കുന്നത് ആരൊക്കെ? ആരാധകരുടെ തെറ്റ് ചൂണ്ടിക്കാണിച്ച് നിരൂപകൻ!

Tamil

തെന്നിന്ത്യയിൽ മികച്ച് നിൽക്കുന്നത് ആരൊക്കെ? ആരാധകരുടെ തെറ്റ് ചൂണ്ടിക്കാണിച്ച് നിരൂപകൻ!

തെന്നിന്ത്യയിൽ മികച്ച് നിൽക്കുന്നത് ആരൊക്കെ? ആരാധകരുടെ തെറ്റ് ചൂണ്ടിക്കാണിച്ച് നിരൂപകൻ!

മറ്റെല്ലാ ഭാഷകളിലെ നായകൻ മാരേക്കാളും വളരെ ഏറെ പ്രത്യകതയുള്ള നായകന്മാരാണ് തെന്നിത്യയിൽ.കൂടുതലായും ആരാധക പിന്തുണയുടെ കാര്യത്തിലും മികച്ചു നിൽക്കുന്നത് തെന്നിത്യയിലാണ് .താരങ്ങളെ എല്ലാം തന്നെ നമ്മെ വീട്ടു പിള്ളൈ എന്ന നിലയിൽ കാണുന്നവരാണ് തെന്നിത്യൻ ആരാധകർ.

ഏറെ ഇഷ്ട്ടപെടുന്ന താരങ്ങളാണ് തെന്നിത്യയിലുള്ളത്.തെന്നിന്ത്യൻ നടന്മാരെല്ലാം തന്നെ മാറ്റ് സ്റ്റാറുകളെയും ബഹുമാനിക്കുന്ന കാര്യത്തിലും മുമ്പിലാണ്‌. സൂപ്പർ താരങ്ങളെ കൊണ്ട് സമ്പന്നമാണ് തെന്നിന്ത്യൻ സിനിമ ലോകം.അതില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളുള്ളത് തമിഴിലാണെന്ന് പറയാം. സ്‌റ്റൈല്‍ മന്നന്‍, ഉലകനായകന്‍, നടിപ്പിന്‍ നായകന്‍, ഇളയദളപതി, തല, മക്കള്‍ ശെല്‍വം എന്നിങ്ങനെ ഓരോ താരങ്ങള്‍ക്കും ചെല്ലപേരുകളുണ്ട്. സിനിമയിലെ പ്രകടനങ്ങള്‍ വിലയിരുത്തിയിട്ടാണ് താരങ്ങള്‍ക്ക് ഇത്തരം പേരുകള്‍ വന്നതിന് കാരണം.

വളരെ നല്ല ചിത്രങ്ങൾ സമ്മാനിച്ച വർഷമായിരുന്നു ഇത്.തെന്നിന്ത്യയിൽ മറക്കാനാവാത്ത ഒരുപിടി നല്ല ചിത്രങ്ങളാണ് ഒരുക്കിയത്. ഇക്കൊല്ലം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച്‌ നല്ല വര്‍ഷമായിരുന്നു. തുടക്കത്തില്‍ രണ്ട് ബ്ലോക്ക്ബസ്റ്റര്‍ സിനിമകളായിരുന്നു തമിഴില്‍ പിറന്നത്. ബോക്‌സോഫീസ് നിറയ്ക്കുന്ന കാര്യത്തില്‍ വിജയ്, അജിത്ത്, സൂര്യ, ധനുഷ് എന്നിങ്ങനെയുള്ള താരങ്ങള്‍ മിടുക്കന്മാരാണ്. കഴിഞ്ഞ കാലങ്ങളില്‍ ഇവരുടെ വിജയചിത്രങ്ങളും കളക്ഷന്‍ റെക്കോര്‍ഡുകളും വിലയിരുത്തിയ ഒരു ആരാധകനൊരുക്കിയ പട്ടിക വൈറലാവുകയാണ്.

തമിഴ് സിനിമയിൽ ഓരോ നായകന്മാരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രക്സ്‌ഥാനമാണ് കാഴ്ച വെക്കുന്നത്.തമിഴ് സിനിമാലോകത്തെ മിന്നും താരങ്ങളാണ് വിജയ്, അജിത്ത്, സൂര്യ, ധനുഷ് എന്നിവര്‍. ഓരോരുത്തരും അവര്‍ക്ക് ലഭിക്കുന്ന സിനിമകള്‍ സൂപ്പര്‍ ഹിറ്റാക്കി മാറ്റുന്നതില്‍ മുന്‍പന്തിയിലുള്ളവരാണ്. എന്നാല്‍ ഇവരുടെ സിനിമാ ചരിത്രം പരിശോധിക്കുമ്ബോള്‍ ബ്ലോക്ക്ബസ്റ്റര്‍ മൂവികളുടെയും ഹിറ്റ് സിനിമകളുടെയും പേരില്‍ ചിലര്‍ മുന്നിലെത്തിയതായി അനുമാനിക്കാം. അങ്ങനെ ട്വിറ്ററിലൂടെ വൈറലായ ഒരു ട്വീറ്റിനെ കുറിച്ച്‌ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. നാല് താരങ്ങളുടെയും ഫിലിമോഗ്രാഫി പരിശോധിക്കുമ്ബോള്‍ സൂര്യയും ധനുഷും ആണ് മുന്നില്‍ നില്‍ക്കുന്നത്. അജിത്തും വിജയിയും തൊട്ട് പിന്നിലാണ്. എന്നാല്‍ ഇത് തെറ്റാണെന്ന് ചൂണ്ടി കാണിച്ച്‌ പ്രമുഖരും എത്തിയിരിക്കുകയാണ്.

ട്വീറ്റില്‍ പറഞ്ഞ പ്രകാരം സൂര്യയുടേതായി റിലീസിനെത്തിയിരിക്കുന്നത് 36 ഓളം സിനിമകളാണ്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത കാപ്പാന്‍ ഇക്കൂട്ടത്തില്‍ പെടുത്തിയിട്ടില്ല. ഇതില്‍ 4 ബ്ലോക്ക്ബസ്റ്റര്‍ സിനിമകളും 6 സൂപ്പര്‍ഹിറ്റുകളും 10 ഹിറ്റ് സിനിമകളുമാണ് സൂചിപ്പിച്ചിരിക്കുന്നത്. 8 സിനിമകള്‍ പരാജയമാവുകയും 8 എണ്ണം ആവറേജ് പ്രകടനം നടത്തിയതുമാണ്. അജിത്തിന് 52 സിനിമകളില്‍ 4 ബ്ലോക്ക്ബസ്റ്റര്‍, 6 സൂപ്പര്‍ഹിറ്റ്, 9 ഹിറ്റ് ഉണ്ട്, വിജയിയ്ക്ക് 61 സിനിമകള്‍. 5 ബ്ലോക്ക്ബസ്റ്റര്‍, 5 സൂപ്പര്‍ ഹിറ്റ്, 11 സൂപ്പര്‍ഹിറ്റ്.

ധനുഷിന് 1 ബ്ലോക്ക്ബസ്റ്റര്‍, 6 സൂപ്പര്‍ഹിറ്റ്, 7 ഹിറ്റ് സിനിമകളും. ഇതില്‍ പരാജയ ചിത്രങ്ങളുടെ എണ്ണം കൂടുതല്‍ വിജയിക്കാണ്. 15 സിനിമകള്‍ ആവേറജ് ആയി പറഞ്ഞതിനൊപ്പം വിജയിയുടെ 25 ഓളം സിനിമകള്‍ പരാജയമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. താരങ്ങളുടെ എല്ലാവരുടെയും സിനിമകളെ കുറിച്ച്‌ ഇങ്ങനൊണ് റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് സൂചിപ്പിച്ച്‌ കൊണ്ടുള്ള മറുപടിയുമായി ആരാധകരുമെത്തി. ട്വിറ്ററിലൂടെ തന്നെയാണ് സിനിമകളുടെയും താരങ്ങളുടെയും പേരില്‍ പോരാട്ടം നടന്ന് കൊണ്ടിരിക്കുന്നത്.

എന്നാൽ പട്ടികയിൽ തിരുത്തുണ്ടെന്നു പറഞ്ഞും താരങ്ങൾ എത്തിയിട്ടുണ്ട്.പ്രമുഖ സിനിമ നിരൂപകനായ കൗഷിക് എല്‍ എം ആണ് പ്രചരിച്ച റിപ്പോര്‍ട്ടിലെ തെറ്റ് ചൂണ്ടി കാണിച്ച്‌ എത്തിയിരിക്കുന്നത്. തല അജിത്ത് ഇതിനകം 59 ഓളം സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ 52 സിനിമയേ പട്ടികയില്‍ ഉള്ളു. അതില്‍ തന്നെ 2 ബ്ലോക്ക്ബസ്റ്ററും 3 ഹിറ്റ് സിനിമകളും ഒഴിവാക്കിയിരിക്കുകയാണെന്നാണ് കൗഷിക് പറയുന്നത്. വിജയിയ്ക്ക് 62 വസിനിമകളാണ് ഇതുവരെ ഉള്ളത്. എന്നാല്‍ 61 സിനിമകളാണ് പട്ടികയിലുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചിരിക്കുകയാണ്. ധനുഷിന്റെയും സൂര്യയുടെയും സിനിമകളും ഇതുപോലെ തന്നെയാണെന്നും വ്യക്തമാണ്.

about kollywood movie best actor

Continue Reading
You may also like...

More in Tamil

Trending

Recent

To Top