Malayalam
സൈബര്‍ ആക്രമണത്തിനെതിരെ പോലീസില്‍ പരാതി നല്കി നടി വീണ നായര്‍!
സൈബര്‍ ആക്രമണത്തിനെതിരെ പോലീസില്‍ പരാതി നല്കി നടി വീണ നായര്‍!
Published on
സൈബര്‍ ആക്രമണം മാനസികമായി തളര്‍ത്തുന്നു എന്ന് കാട്ടി നടി വീണ നായര്‍ പോലീസില്‍ പരാതി നല്കി. കോട്ടയം എസ്പിക്ക് അശ്ലീല കമന്റിലൂടെ അധിക്ഷേപിച്ച വ്യക്തിക്കെതിരെയാണ് വീണ പരാതി നല്‍കിയിരിക്കുന്നത്. ഇമെയിലിലൂടെ അയച്ച പരാതിയുടെ സ്ക്രീന്‍ഷോട്ട് വീണ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിട്ടുണ്ട്.
സൈബര്‍ ആക്രമണം മൂലം ബുദ്ധിമുട്ടാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇത് വിഷാദത്തിനും നിരാശയ്ക്കും കാരണമാകുന്നതിനാല്‍ ഔദ്യോഗികമായി പരാതി നല്‍കുകയാണ്. നീതി ലഭിക്കുമെന്നും സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ബുള്ളിയിങ്ങിന് അവസാനമാകുമെന്നും പ്രതീക്ഷിക്കുന്നതായും വീണ പരാതിയില്‍ പറയുന്നു. അശ്ലീലം കമന്റ് ചെയ്ത ആളുടെ ഫെയ്സ്ബുക് അക്കൗണ്ടിന്റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
about veena nair
Continue Reading
You may also like...
Related Topics:veena nair
