Malayalam
എന്നെ ഭദ്രമായി കണ്ണേട്ടന്റെ കൈകളില്‍ ഏല്‍പ്പിച്ചു;പക്ഷേ അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല!
എന്നെ ഭദ്രമായി കണ്ണേട്ടന്റെ കൈകളില്‍ ഏല്‍പ്പിച്ചു;പക്ഷേ അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല!
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് വീണ നായർ.ബിഗ്ബോസ് സീസൺ മത്സരാർത്ഥിയായിരുന്ന വീണ സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നതുമാണ്.എന്നാൽ ഇപ്പോളിതാ വികാര നിർഭരമായ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് താരം. അച്ഛനെ കുറിച്ചുള്ള ഓര്‍മകളാണ് പോസ്റ്റിൽ വീണ പറയുന്നത്.
താൻ ഒരു കലാകാരി ആവണമെന്നും, ഒരു അഭിനേത്രി ആവണമെന്നും, ബിഗ് സ്ക്രീനില്‍ ഒരു സിനിമയിലെങ്കിലും തന്നെ ഒന്ന് കാണണമെന്ന് ഏറ്റവും കൂടുതല്‍ ഈ ലോകത്ത് ആഗ്രഹിച്ചത് അച്ഛനായിരുന്നു എന്നാണ് വീണ പറയുന്നത്.തന്റെ ആദ്യസിനിമ വെള്ളിമൂങ്ങ സിനിമയുടെ ഷൂട്ടിങ് ടൈമില്‍ അച്ഛന് കൂടെയുണ്ടായിരുന്നു, പക്ഷേ റിലീസിന് മുന്‍പ് അച്ഛന് ആഗ്രഹങ്ങള്‍ ബാക്കി ആക്കി യാത്രയായിയെന്നും താരം വ്യക്തമാക്കുന്നു.
വീണ നായരുടെ കുറിപ്പിന്റെ പൂര്‍ണരൂപം;
‘നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ മാത്രം’ എന്റെ അച്ഛന് എന്നെ വിട്ടു പോയിട്ട് ഇന്ന് 6 വര്‍ഷം. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന് എപ്പോഴും അച്ഛനും അമ്മയും പറയുമായിരുന്നു, സത്യം തന്നെയാ ഉള്ളപ്പോള്‍ നമ്മള് ഒന്നിന്റെയും വില അറിയില്ല… നഷ്ടപ്പെടുമ്ബോള്‍ ആണ് അതെത്രമാത്രം നമുക്ക് വലുതായിരുന്നു എന്ന് മനസ്സിലാവുന്നത്. ഞാന്‍ ഒരു കലാകാരി ആവണമെന്നും, ഒരു അഭിനേത്രി ആവണമെന്നും, ബിഗ് സ്ക്രീനില്‍ ഒരു സിനിമയിലെങ്കിലും എന്നെ ഒന്ന് കാണണമെന്ന് ഏറ്റവും കൂടുതല്‍ ഈ ലോകത്ത് ആഗ്രഹിച്ചത് എന്റെ അച്ഛന് ആയിരുന്നു… പക്ഷേ ഭാഗ്യം തുണച്ചില്ല, എന്റെ ആദ്യസിനിമ വെള്ളിമൂങ്ങ സിനിമയുടെ ഷൂട്ടിങ് ടൈമില്‍ അച്ഛന് കൂടെയുണ്ടായിരുന്നു, പക്ഷേ റിലീസിന് മുന്‍പ് അച്ഛന് ആഗ്രഹങ്ങള്‍ ബാക്കി ആക്കി യാത്രയായി. ജീവിതത്തില്‍ ഓരോ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്ബോഴും ഓരോ വിഷമങ്ങള്‍ വരുമ്ബോഴും ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് അച്ഛന്റെ അമ്മയുടെ മുഖം തന്നെ ആണ്.
കാലം നമുക്ക് വേണ്ടി കാത്തുനില്‍ക്കില്ല, ഉള്ള സമയം അച്ഛനെയും അമ്മയെയും സഹോദരങ്ങളും സുഹൃത്തുക്കളെയും എല്ലാവരെയും സ്നേഹിക്കുക… മറ്റേതോ ലോകത്തില്‍ ഇരുന്ന് എന്റെ അച്ഛന് എന്നെ അനുഗ്രഹിക്കുന്നുണ്ട്, എന്നെ കാണുന്നുണ്ട് ഞാന്‍ പറയുന്നത് എല്ലാം കേള്‍ക്കുന്നുണ്ട്… എന്നെ ഭദ്രമായി കണ്ണേട്ടന്റെ കൈകളില്‍ ഏല്‍പ്പിച്ചു, എല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും… ബാബു അച്ഛന്റെയും ലതിക അമ്മയുടെ മോളായി ഇനിയൊരു ജന്മമുണ്ടെങ്കില് ജനിക്കണം… കാരണം അവരെ സ്നേഹിച്ചു കൊതി തീര്‍ന്നില്ല… ഞാനിപ്പോള്‍ സന്തോഷവതി ആയിരിക്കുന്നെങ്കില്‍ അതിനെ കാരണം അച്ഛന് തന്നെയാണ്…. ഒരുപാടു ഒരുപാടു മിസ് ചെയുന്നുണ്ട്…
about veena nair
