വാനമ്പാടി വിശേഷങ്ങളെ കുറിച്ച് വാചാലയായിരിക്കുകയാണ് തംബുരുവായി സീരിയലില്‍ എത്തിയ സോണിയ ജെലീന.ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സോണിയ തന്റെ മനസ് തുറന്നത്.ജീവിതം തന്നെ മാറ്റി മറിച്ച സീരിയലുകളിലൊന്നായി മാറുകയായിരുന്നു വാനമ്ബാടി.തംബുരുക്കുട്ടി എന്നാണ് തന്നെ ഇപ്പോള്‍ എല്ലാവരും വിളിക്കുന്നത്.അനുമോളെ ഉപദ്രവിക്കുന്നതിനാല്‍ തുടക്കത്തില്‍ എല്ലാവരും ചീത്ത പറയുമായിരുന്നു.തംബുരുവിന്റെ ക്യാരക്ടര്‍ മാറിയതോടെ ആളുകള്‍ക്കെല്ലാം ഇഷ്ടമാവുകയായിരുന്നു തന്നെ.സീരിയലിനായി താന്‍ ഗ്ലിസറിന്‍ ഉപയോഗിച്ചിരുന്നില്ല.ഒറിജിനാലിറ്റി നിലനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്.മമ്മിയുമായി സംസാരിക്കുന്ന തംബുരുവിന്റെ രംഗങ്ങളായിരുന്നു ഒടുവിലായി ചിത്രീകരിച്ചത്.ആ സമയത്ത് ഇമോഷണലായിരുന്നു.
എല്ലാവരും സങ്കടത്തിലായിരുന്നു.ആ രംഗം കഴിഞ്ഞതും എല്ലാവരും കൈയ്യടിച്ചിരുന്നു.ഞാന്‍ കരയുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.എന്നാല്‍ റൂമിലെത്തിയതിന് ശേഷം ആരും കാണാതെ കരയുകയായിരുന്നു.മൂന്നര വര്‍ഷമായി താന്‍ ഈ കുടുംബത്തിനൊപ്പമായിരുന്നുവെന്നും സോണിയ പറയുന്നു.പരമ്പരയുടെ ക്ലൈമാക്സ് കണ്ടത് ശ്രീമംഗലം വീട്ടില്‍ വെച്ചായിരുന്നു.നിര്മ്മലേട്ടത്തിയായെത്തിയ ഉമ നായരും കൂടെയുണ്ടായിരുന്നു.ആ വീട്ടില്‍ നിന്നും അവസാന രംഗം കാണുമ്പോാള്‍ ശരിക്കും സങ്കടം തോന്നിയിരുന്നു.തികച്ചും അപ്രതീക്ഷിതമായാണ് അവിടേക്ക് എത്തിയത്.അവസാന രംഗം ചിത്രീകരിച്ചതും ആ വീട്ടില്‍ വെച്ചായിരുന്നുവെന്നുള്ളതായിരുന്നു മറ്റൊരു പ്രത്യേകത.നാളുകള്‍ക്ക് ശേഷം മോഹനും മക്കളും വീണ്ടും ഒരുമിച്ചിരുന്നു.-സോണിയ പറഞ്ഞു.
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...