അത് പച്ചക്കള്ളമാണ്; ഇതിനു പിന്നിൽ ലാലേട്ടനല്ല; ഏറെ വേദനിപ്പിച്ച ആ വാക്ക്; ഞെട്ടിച്ച് സുചിത്ര!!!!
By
മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് ചുവടുറപ്പിച്ച പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് സുചിത്ര. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയലിലെ പത്മിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് സുചിത്ര കൂടുതൽ ശ്രദ്ധ നേടുന്നത്. ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകവൃന്ദം തന്നെ സുചിത്രയ്ക്കുണ്ട്.
ബിഗ് ബോസ് നാലാം സീസണിൽ മത്സരാർത്ഥിയായും സുചിത്ര എത്തിയിരുന്നു. ആ സീസണിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട മത്സരാർത്ഥി കൂടിയാണ് സുചിത്ര നായർ. സോഷ്യൽ മീഡിയയിൽ സജീവമാണ് സുചിത്ര. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെ പെട്ടന്നാണ് വൈറലായി മാറുന്നതും.
ബിഗ് ബോസിന് ശേഷം മോഹൻലാലിന്റെ വാലിബനിൽ അഭിനയിക്കാനുള്ള അവസരവും നടിയ്ക്ക് ലഭിച്ചു. സുചിത്രയുടെ ആദ്യ സിനിമ കൂടെയാണ് മലൈക്കോട്ടൈ വാലിബൻ. ഇപ്പോഴിതാ സിനിമാ വിശേഷങ്ങൾക്കൊപ്പം ജീവിതത്തിലെ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് സുചിത്ര. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സുചിത്ര പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്.
സിനിമാ ലൊക്കേഷനിൽ എന്നെ പരിചയമുള്ളത് പോലെ ലാലേട്ടൻ സംസാരിച്ചു. അതല്ലാതെ സംസാരം ഒന്നും ഉണ്ടായിരുന്നില്ല. ബിഗ് ബോസിലൂടെ വന്ന് ഒന്നോ രണ്ടോ വാക്ക് സംസാരിച്ചിട്ട് പോയി എന്നല്ലാതെ ലാലേട്ടനുമായി കൂടുതൽ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും കരുതിയിരിക്കുന്നത് ലാലേട്ടനാണ് എന്നെ വാലിബനിലേക്ക് വിളിച്ചതെന്നാണ്. സത്യത്തിൽ അങ്ങനെയല്ല. ലിജോ സാർ ആണ് എന്നെ വിളിക്കുന്നത്.
അദ്ദേഹം ബിഗ് ബോസ് കാണുമായിരുന്നു. ടിനു പാപ്പച്ചനും ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ലിജോ സാർ ബിഗ് ബോസ് കണ്ടിരുന്നു. അതിന് ശേഷം നമ്മുടെ കഥാപാത്രത്തിന് ഈ കുട്ടി എങ്ങനെയുണ്ടാവുമെന്ന് ടിനുചേട്ടനെ വിളിച്ച് ചോദിച്ചിരുന്നു. മാതംഗി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഞാൻ ആ വേഷത്തിന് ചേരുമെന്ന് തോന്നിയിട്ടാണ് എന്നെ വിളിക്കുന്നത്. ബിഗ് ബോസിൽ നിന്നുണ്ടായ വലിയ ഗുണങ്ങളിൽ ഒന്നാണിത്. അടുത്ത ബിഗ് ബോസ് വരാൻ പോവുകയാണ്. അതിലേക്ക് പോകുന്ന മത്സരാർഥികളോട് എനിക്ക് പറയാനുള്ളതും ഇതാണ്. ലിജോ സാറൊക്കെ ഷോ കാണുന്നുണ്ട്.
നിങ്ങളും അദ്ദേഹത്തിന്റെ കണ്ണിൽ പോയി പെടും. ഞങ്ങളുടെ സീസണിൽ നിന്നാണോന്ന് അറിയില്ല. ഒരാൾക്ക് കൂടി അവസരം വെച്ചിട്ടുണ്ടെന്നാണ് സാർ പറയുന്നത്. മുൻപ് സിനിമയിൽ നിന്നും അവസരം വന്നിരുന്നു. ഇങ്ങോട്ട് വിളിച്ചിട്ട് കഥാപാത്രമുണ്ടെന്ന് പറഞ്ഞതാണ്. എന്നിട്ട് കുറച്ച് കഴിഞ്ഞപ്പോൾ അത് പറ്റില്ലെന്നും പറഞ്ഞു. കാരണം സീരിയലിലൂടെ വളരെ ശ്രദ്ധിക്കപ്പെട്ട് പോയി. കുറച്ച് കാലം കഴിഞ്ഞാൽ ആ പേര് മാറും. എന്നിട്ട് നോക്കാമെന്ന് ഒക്കെയാണ് അവർ കാരണമായി പറഞ്ഞത്.
സീരിയലിൽ നിന്നും ഞാൻ പൂർണമായും പിന്മാറിയതല്ല. കുറച്ച് കാലത്തേക്ക് മാറി നിൽക്കുന്നു എന്നേ പറഞ്ഞിട്ടുള്ളു. അങ്ങനെ മാറി നിന്നത് ഗുണമാവുകയാണ് ചെയ്തത്. ആ ഗ്യാപ്പിലാണ് ബിഗ് ബോസിലേക്ക് പോകുന്നത്. ശേഷം സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയുടെ അവതാരകയായി. പിന്നീട് ഇപ്പോൾ വാലിബൻ പോലെയുള്ള സിനിമയിലും അഭിനയിക്കാൻ സാധിച്ചു. എല്ലാ മേഖലയിലും നിൽക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കൂടുതൽ സിനിമയിൽ നിൽക്കാനാണ് ആഗ്രഹം. വാലിബനിലെ മാതംഗിയിലൂടെ സിനിമയിലേക്ക് കൂടുതൽ അവസരങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മംഗളം, മനോരമ വാരികകളിലെ പെൺകുട്ടികളെ പോലെയുണ്ടെന്നാണ് എന്നെ കുറിച്ച് കൂടുതൽ വരുന്ന കമന്റുകളിൽ ഉള്ളത്. എന്നെ കളിയാക്കാൻ വേണ്ടി ഓരോരുത്തരും പറയുന്നതാണത്. സത്യത്തിൽ എന്റെ ഹൈറ്റും സൈസും വെച്ചിട്ട് മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്നയാളാണ്. അതുകൊണ്ടായിരിക്കാം അത്തരം കമന്റുകൾ വരുന്നതെന്നാണ് മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലൂടെ സുചിത്ര പറയുന്നത്. ഇതുവരെ പുതിയ സിനിമ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല.
വാലിബൻ ഇറങ്ങിയതിന് ശേഷം എനിക്ക് പറ്റുന്ന നല്ല കഥകൾ തിരഞ്ഞെടുത്ത് ചെയ്യാം എന്നാണ് കരുതുന്നത്. എന്തായാലും മലയാളത്തിൽ കുറച്ച് നല്ല സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം എന്ന് സുചിത്ര പറയുന്നു. മലയാളത്തിൽ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ തിയേറ്ററിൽ എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.
അതേസമയം പ്രണയത്തെ കുറിച്ചും സുചിത്ര വ്യക്തമാക്കുന്നുണ്ട്. ഞാൻ കല്യാണം കഴിക്കും. എന്നെ മനസിലാക്കുന്ന, എന്തും എനിക്ക് തുറന്ന് പറയാൻ പറ്റുന്ന ഒരു സുഹൃത്തിനെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഒരാൾ വന്നാൽ മാത്രം വിവാഹം. ഇപ്പോൾ ഒരു ബ്രേക്കപ് കഴിഞ്ഞ സ്റ്റേജിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്. അയാൾക്ക് വേണ്ടി ഞാൻ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ സ്വാതന്ത്ര്യത്തോടെ നടക്കാനോ ഒന്നും കഴിയാത്ത ഒരാൾക്കൊപ്പമായിരുന്നു ഞാൻ ഇതുവരെ എന്നത് ആ ബന്ധത്തിൽ നിന്ന് പുറത്ത് കടന്നപ്പോഴാണ് ബോധ്യമായത് എന്നും താരം വ്യക്തമാക്കി.