Malayalam
‘ട്രാന്‍സി’ന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു!
‘ട്രാന്‍സി’ന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു!
ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ട്രാന്‍സി’ന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു. തെലുങ്ക് ഒടിടി പ്ലാറ്റ്ഫോം ആയ അഹ വീഡിയോയിലൂടെ ആണ് ചിത്രം റിലീസ് ചെയ്തത്. പ്രമുഖ തെലുങ്ക് നിര്‍മ്മാതാക്കളായ ഗീത ആര്‍ട്സിന്റെ സംരംഭമാണ് അഹ വീഡിയോ.
കന്യാകുമാരിയില്‍ താമസിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടണായി മാറുന്ന ജീവിതവഴിയാണ് ട്രാന്‍സിലെ നായക കഥാപാത്രത്തിന്റേത്. ചെമ്ബന്‍ വിനോദ് ജോസ്, സംവിധായകന് ഗൗതം വസുദേവ് മേനോന്, ശ്രീനാഥ് ഭാസി, നസ്രിയ നസീം, സൗബിന് ഷാഹിര്‍, വിനായകന്, ദിലീഷ് പോത്തന് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉസ്താദ് ഹോട്ടല്‍ പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷമാണ് അന്‍വര്‍ റഷീദ് മറ്റൊരു ഫീച്ചര്‍ ചിത്രവുമായി എത്തിയത്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി ആണ്. വിന്‍സെന്റ് വടക്കന്റേതാണ് തിരക്കഥ.
ഫെബ്രുവരി 20ന് തീയേറ്ററുകളിലെത്തിയ ‘ട്രാന്‍സി’ന്റെ മലയാളം ഒടിടി റിലീസ് ഏപ്രില്‍ ഒന്നിന് ആമസോണ്‍ പ്രൈമില്‍ ആയിരുന്നു. ഏപ്രില്‍ 30ന് ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റിലും നടന്നു.
about trans movie
