Connect with us

കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സ്:വാത്സല്യത്തിലെ മമ്മൂട്ടിയെപ്പോലെയാന്ന് താനെന്ന് ടോവിനോ,ടീസറിന് മികച്ച പ്രതികരണം!

Malayalam

ഏറ്റവും പുതിയതായി ടോവിനോ തോമസ് അഭിനയിക്കുന്ന ചിത്രമാണ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റേഴ്‌സ്.
ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.യൂട്യൂബിൽ മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.ടൊവിനോ നിർമ്മാണത്തിലേക്ക് കടക്കുന്ന ചിത്രം കൂടിയാണിത്.ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോയ്ക്ക് പുറമെ ജോജു ജോർജ്ജും ഒരു പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്.

വളരെ പ്രതിസന്ധികൾ നേരിടുന്ന ഒരു കൂടുംമ്പനാഥന്റെ കഥാപാത്രമാണ് ടോവിനോ ചിത്രത്തിൽ ചെയ്യുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്.വാത്സല്യം ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രവുമായി സാമ്യമുള്ള കഥാപാത്രമാണ് തന്റേതെന്ന് തോന്നിക്കുന്ന ഡയലോഗുകൾ ടീസറിൽ ഉണ്ട്.എന്തായാലും ടോവിനോ ഇത്രനാളും ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഇത് വ്യസ്തമായിരിക്കും എന്നതിൽ സംശയമില്ല.

ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥ. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ്. ചിത്രം ഒരു റോഡ് മൂവി ആയിരിക്കും.

about tovino thomas movie kilometers and kilometers

More in Malayalam

Trending

Recent

To Top