Social Media
നായികമാരില്‍ നിന്നും തല്ല് കിട്ടുന്നത് പതിവായി ;ടൊവിനോ തോമസ്പറയുന്നു!
നായികമാരില്‍ നിന്നും തല്ല് കിട്ടുന്നത് പതിവായി ;ടൊവിനോ തോമസ്പറയുന്നു!
By
മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ ടോവിനോ .ആരാധകർ താരത്തിന്റെ പുതിയ വാർത്തകളറിയാനുള്ള ആവേശത്തിലുമാണ് . എന്നാൽ അതിനൊട്ടും കുറവ് വരുത്തിയിട്ടുമില്ല താരം .എത്ര തിരക്കിലാണെങ്കിലും താരത്തിന്റെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ടോവിനോ പങ്കുവെക്കാറുമുണ്ട് .എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമ ഷൂട്ടിംഗ് സെറ്റിൽ വച്ചുണ്ടായ തീപിടുത്തം ടോവിനോ ആരാധകരെ വിഷമിപ്പിച്ച ഒരു സംഭവമായിരുന്നു. ആരാകർക്കു നന്ദി പറഞ്ഞുകൊണ്ട് ടോവിനോ തന്നെ രംഗത് വരുകയായിരുന്നു .
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസ് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി എത്തിക്കൊണ്ടിരിക്കുകയാണ്. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രങ്ങളാണ് ഇത്തവണ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എസ്രയ്ക്ക് ശേഷം ഇതാദ്യമായി മുഴുനീള പോലീസ് വേഷത്തില്‍ താരമെത്തുകയാണ് കല്‍ക്കിയിലൂടെ. ആഗസ്റ്റ് 9നാണ് ചിത്രം എത്തുന്നത്. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒന്നിന് പുറകെ ഒന്നൊന്നായി വിജയ ചിത്രങ്ങളുമായി മുന്നേറുകയാണ് അദ്ദേഹം.
ഉയരെ വൈറസ്, ലൂക്ക, ഓസ്കാര്‍ ഗോസ്ടു തുടങ്ങിയ സിനിമകള്‍ക്കെല്ലാം ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിന് പിന്നാലെയായാണ് കല്‍ക്കിയും എത്തുന്നത്. സിനിമയുടെ ട്രെയിലറും ചിത്രങ്ങളുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടൊരു ചോദ്യമായിരുന്നു അടുത്തിടെ താരത്തിന് നേരെ ഉയര്‍ന്നുവന്നത്. അടിക്കടിയായി സിനിമകള്‍ ഇറങ്ങുമ്പോള്‍ പോയി കാണാന്‍ പറയാന്‍ ചമ്മലുണ്ടോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. നല്ല പണിയെടുത്താണ് ഓരോ ചിത്രവും ഇറക്കുന്നതെന്നും ഓസിനല്ലെന്നുമുള്ള മറുപടിയാണ് താരം നല്‍കിയത്. രാപ്പകലില്ലാതെ കഷ്ടപ്പെട്ടാണ് സിനിമ ഇറക്കുന്നത്. കല്‍ക്കിയിലെ നായികയായി സംയുക്ത മേനോനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.
റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ എന്തായിരിക്കും സംസാരിക്കുകയെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ഇരുവരും നല്‍കിയത്. എപ്പോഴാണ് കട്ട് പറയുന്നത്, ഉച്ചയ്ക്കത്തെ ഭക്ഷണം എന്തായിരിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് തങ്ങള്‍ പറയാറുള്ളതെന്ന് ഇരുവരും പറയുന്നു. നായികമാരില്‍ നിന്നും തല്ല് കിട്ടുന്നത് പതിവായതോടെയാണ് റൊമാന്റിക് ചിത്രങ്ങളില്‍ നിന്നും മാറി നിന്നതെന്നുമായിരുന്നു താരം പറഞ്ഞത്.
about tovino thomas
