Malayalam Breaking News
അതിൽ ഒരു ചതിയുടെ മണമുണ്ടെന്ന് ടിനി ടോം!മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നില്ലെന്ന് താരം!
അതിൽ ഒരു ചതിയുടെ മണമുണ്ടെന്ന് ടിനി ടോം!മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നില്ലെന്ന് താരം!
മലയാള സിനിമയിൽ നടന്മാരെല്ലാം തന്നെ ഇപ്പോൾ നടന്മാർ മാത്രമല്ല മറിച്ച് സംവിധായകനായി കൂടി തിളങ്ങുകയാണ്.2019 ൽ നിരവധി ചിത്രങ്ങളാണ് എത്തിയത്.പൃഥ്വിരാജ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി ഒത്തിരി താരങ്ങള്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ പുറത്ത് വന്നിരുന്നു.ഇതോടെ മലയാള സിനിമ വളരെ ഏറെ മുന്നിട്ടു നിൽക്കുക കൂടി ചെയിതു.ഇതുവരെയില്ലാത്ത പല നേട്ടങ്ങളും മലയാള സിനിമയ്ക്കു കിട്ടുകയായിരുന്നു. പിന്നാലെ നടനും മിമിക്രി താരവുമായ ടിനി ടോം സംവിധായകനാവുന്നു എന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ടിനി ടോം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു എന്ന വാര്‍ത്തകളായിരുന്നു പ്രചരിച്ചത്.
ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം ഒരു ബയോപിക് ആണെന്നും യുഎഇ യിലെ സാമൂഹ്യ പ്രവര്‍ത്തകരില്‍ പ്രധാനിയായ അഷറഫ് തമാരശ്ശേരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നതാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ സിനിമ മുഴുനീളം ഗള്‍ഫില്‍ നിന്നും ഷൂട്ട് ചെയ്യാന്‍ ആണ് ഉദ്ദേശിച്ചിരിക്കുന്നുമടക്കം ഒത്തിരി വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതിലൊന്നും സത്യമില്ലെന്ന് പറയുകയാണ് താരമിപ്പോള്‍. മാത്യൂഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ചിത്രത്തെ കുറിച്ച് ടിനി ടോം മനസ് തുറന്നത്.
മമ്മൂട്ടിയെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ഞാന്‍ ചെയ്യാന്‍ പോവുന്നു എന്ന വാര്‍ത്ത തെറ്റാണ്. അതിന് പിന്നില്‍ ഒരു ചതിയുടെ മണമുണ്ട്. സലിം കുമാറിനെ ഒട്ടേറെ തവണ കൊന്ന ഓണ്‍ലൈന്‍ മീഡിയയകള്‍ എന്നെയും നശിപ്പിക്കാന്‍ വേണ്ടി പടച്ച് വിട്ട വ്യാജ വാര്‍ത്തയാണിതെന്നാണ് ടിനി ടോം പറയുന്നത്. ഒരു സിനിമ സംവിധാനം ചെയ്യണമെങ്കില്‍ ഒന്നര വര്‍ഷമെങ്കിലും ഹോം വര്‍ക്ക് ചെയ്യണം. പ്രവാസിയായ അഷറഫ് താമരശ്ശേരിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരു തിരക്കഥ ഞാന്‍ എഴുതി എന്നത് സത്യമാണ്.
അത് സംവിധാനം ചെയ്യാന്‍ എനിക്ക് പ്ലാനില്ല. സിനിമ അഭിനയത്തില്‍ ശ്രദ്ധേയമാകുന്ന കാലത്ത് സംവിധാനത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്ത വന്നാല്‍ അഭിനയിക്കാന്‍ എന്നെ വിളിക്കില്ല. തത്കലാം അഭിനയം വിട്ട് എങ്ങോട്ടും പോകുന്നില്ല. സംവിധാനമെന്നത് എന്റെ ചിന്തയില്‍ പോലുമില്ല. സിനിമാ നടനെന്ന നിലയില്‍ എന്നെ പരിഗണിച്ച് തുടങ്ങിയിട്ടേയുള്ളു. ഇനിയും നല്ല കുറേ കഥാപാത്രങ്ങള്‍ അഭിനയിക്കണമെന്ന മോഹമുണ്ടെന്നും ടിനി ടോം പറയുന്നു.
മിമിക്രിയില്‍ മമ്മൂട്ടിയുടെ ശബ്ദം അനുകരിക്കലായിരുന്നു എന്റെ പ്രധാന ഇനം. അങ്ങനെ കുറേയെറേ അവാര്‍ഡ് ഷോ കളില്‍ മമ്മൂക്കയുടെ മുന്നില്‍ വെച്ച് ഞാന്‍ ശബ്ദം അനുകരിച്ചിട്ടുണ്ട്. അദ്ദേഹമത് നോട്ട് ചെയ്തു. അങ്ങനെയാണ് മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ച അണ്ണന്‍ തമ്പി എന്ന ചിത്രത്തിലേക്ക് ഡ്യൂപ്പ് ആയി എന്നെ വിളിച്ചത്. മമ്മൂട്ടിയുടെ ഡ്യൂപ്പ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ശരീരത്തിന് യോജിക്കുന്ന വിധത്തില്‍ ശരീരം നിലനിര്‍ത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച് വയറ് ചാടിക്കാതെ ദിവസവും വ്യായമം ചെയ്യാന്‍ തുടങ്ങി. ആ ചിത്രം ശ്രദ്ധേയമായപ്പോള്‍ തുടര്‍ച്ചയായി മമ്മൂട്ടിയുടെ ശരീരത്തിന്റെ ഡ്യൂപ്പായി. അങ്ങനെയാണ് മമ്മൂട്ടി ഇരട്ടവേഷത്തിലെത്തിയ പട്ടണത്തില്‍ ഭൂതത്തിലും ഡ്യൂപ്പാകാനുള്ള അവസരം വന്നത്. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് മൂന്ന് വേഷം ചെയ്യേണ്ടി വന്നു. രഞ്ജിയേട്ടനെ അടുത്ത് പരിചയപ്പെടുന്നത് അവിടെ നിന്നാണ്.
ശരീരം വിറ്റ് മതിയായി ഇനിയെനിക്ക് മുഖം കാണിക്കാന്‍ ഒരു അവസരം തരുമോയെന്ന് ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു. അങ്ങനെയാണ് പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്്‌ന ചിത്രത്തിലേക്ക് എന്നെ വിളിച്ചത്. ആ ചിത്രത്തിലെ പ്രാഞ്ചിയേട്ടന്റെ ഡ്രൈവര്‍ സുബ്രന്‍ എന്ന കഥാപാത്രം സിനിമയില്‍ എനിക്കൊരു കസേര സമ്മാനിച്ചു. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇന്ത്യന്‍ റുപ്പി, ലോഹം, ഡ്രാമ എന്നീ ചിത്രങ്ങള്‍ എന്റെ ഇമേജ് മാറ്റി മറിച്ച ചിത്രങ്ങളായിരുന്നു എന്നും ടിനി ടോം പറയുന്നു.
ഒരു നടന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയാല്‍ മാത്രമേ നടനെന്ന നിലയില്‍ കഴിവ് തെളിയിക്കാന്‍ പറ്റു. നമ്മുടെ യഥാര്‍ഥ പ്രായത്തെക്കാള്‍ കൂടുതല്‍ പ്രായമുള്ള കഥാപാത്രം കിട്ടിയാല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയും. അങ്ങനെയുള്ള ഒരു കഥാപാത്രമാണ് അരുണിന്റെ ഫൈനല്‍സില്‍ കിട്ടിയത്. ചിത്രത്തില്‍ നിരഞ്ജന്റെ അച്ഛന്‍ കഥാപാത്രം എനിക്ക് ഏറെ പ്രശംസ നേടി തന്നു.
about tini tom
