Connect with us

ടിക് ടോക് താരം സിയ കക്കര്‍ ജീവനൊടുക്കി!

News

ടിക് ടോക് താരം സിയ കക്കര്‍ ജീവനൊടുക്കി!

ടിക് ടോക് താരം സിയ കക്കര്‍ ജീവനൊടുക്കി!

ടിക് ടോക് താരം സിയ കക്കര്‍ (16) ജീവനൊടുക്കി.ന്യൂഡല്‍ഹിയിലെ പ്രീത് വിഹാറിലെ വീട്ടിലാണ് താരം ജീവനൊടുക്കിയത്. നൃത്ത വിഡിയോകളിലൂടെയും മറ്റും ലൈക്കുകള്‍ വാരിക്കൂട്ടിയ താരത്തിന്റെ മരണകാരണം അറിവായിട്ടില്ല. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്, ‘ക്രൈം പട്രോള്‍’ നടി പരേക്ഷ മേത്ത എന്നിവരുടെ അകാല വിയോഗത്തിനു പിന്നാലെയാണു വിനോദമേഖലയില്‍നിന്ന് മറ്റൊരു താരത്തിന്റെ ആത്മഹത്യാവിവരം വരുന്നത്.’

‘ഞാന്‍ അവളുടെ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സി മേധാവി അര്‍ജുന്‍ സരിനുമായി സംസാരിച്ചു. കഴിഞ്ഞ രാത്രി ഒരു പാട്ടുണ്ടാക്കാനായി സിയയോട് അദ്ദേഹം സംസാരിച്ചിരുന്നു. അവള്‍ നല്ല മാനസികാവസ്ഥയിലാണെന്നും കുഴപ്പമെന്തെങ്കിലും ഉണ്ടായിരുന്നതായി തോന്നിയില്ലെന്നുമാണു അര്‍ജുന്‍ പറഞ്ഞത്. ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കേണ്ടി വന്നതിന്റെ കാരണമെന്താണെന്ന് സൂചനയില്ലെന്നും അദ്ദേഹം പറഞ്ഞു.’ മരണവാര്‍ത്ത പങ്കിട്ട സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ വൈറല്‍ ഭയാനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.ന്യൂഡല്‍ഹിയിലെ പ്രീത് വിഹാറിലാണു സിയയുടെ വീട്. ടിക് ടോക് കൂടാതെ ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യുട്യൂബ് തുടങ്ങിയ ഓണ്‍ലൈന്‍- സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും സിയ സജീവമായിരുന്നു. 1.1 മില്യന്‍ ഫോളോവേഴ്‌സ് ആണ് ടിക്ടോക്കില്‍ ഉള്ളത്.

about tiktok actress

Continue Reading
You may also like...

More in News

Trending

Recent

To Top