Connect with us

പോൺ സിനിമാ നടന്റെ തനി നിറം പുറത്ത്; ലെെം​ഗിക പീഡനാരോപണവുമായി യുവതികൾ രംഗത്ത്

News

പോൺ സിനിമാ നടന്റെ തനി നിറം പുറത്ത്; ലെെം​ഗിക പീഡനാരോപണവുമായി യുവതികൾ രംഗത്ത്

പോൺ സിനിമാ നടന്റെ തനി നിറം പുറത്ത്; ലെെം​ഗിക പീഡനാരോപണവുമായി യുവതികൾ രംഗത്ത്

അമേരിക്കൻ പോൺ സിനിമാ താരം റോൺ ജെറെമിക്കെതിരേ ലൈംഗിക ആരോപണവുമായി യുവതികൾ രംഗത്ത്. നാല് യുവതികളാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്നു യുവതികളെ ജെറെമി ബലാത്സംഗം ചെയ്‌തുവെന്നും നാലാമത് ഒരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ലോസാഞ്ചലസ് പൊലീസ് താരത്തെ അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി.

2017 -2019 കാലഘട്ടത്തിലാണ് ബലാത്സംഗം നടന്നത്. മുൻകാലങ്ങളിലും സമാനമായ പരാതികൾ ജെറെമിക്കെതിരെ ഉയർന്നിരുന്നതിനാൽ പോൺ ഇൻഡസ്ട്രിയുടെ വാർഷിക അവാർഡ് ദാന ചടങ്ങുകളിൽ ഇയാളെ പങ്കെടുപ്പിച്ചിരുന്നില്ല.

തന്റെ കക്ഷിക്കുനേരെ ഉയർന്നിട്ടുള്ള ആക്ഷേപങ്ങൾ അതിശയകരമാണെന്ന് താരത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു.’ ജെറെമി ഒരു ബലാത്സംഗ വീരനല്ല. 40 വർഷത്തോളം അദ്ദേഹം പോൺ സിനിമയിൽ അഭിനയിച്ചു. ചുരുങ്ങിയത് 4000 യുവതികളുമായെങ്കിലും അദ്ദേഹം ക്യാമറക്ക് മുന്നിൽ ബന്ധപ്പെട്ടിട്ടുണ്ടാകും.

അവരിൽ പലരും അദ്ദേഹത്തിന്റെ പ്രശസ്‌തിക്ക് മുന്നിൽ സ്വയം സമർപ്പിക്കുന്നവരാണ്.’- അഭിഭാഷകനായ സ്‌റ്റുവർട്ട് ഗോൾഡ്ഫാർബ് പറഞ്ഞു. അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ പോൺ താരങ്ങളിൽ ഒരാളായ ജെറെമി 1700ൽ അധികം അഡൾട്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആറു മില്യൺഡോളറിന്റെ ആസ്‌തി താരത്തിനുണ്ടെന്നാണ് റിപ്പോർട്ട്.

റൊണാൾഡ്‌ ജെറെമി ഹയാട്ട് എന്നാണ് ജെറെമിയുടെ യഥാർത്ഥനാമം. അധ്യാപകനായി ഏറെക്കാലം ജോലി ചെയ്ത ജെറെമി, ബ്രോഡ്‍വെ നാടകങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. പിന്നീടായിരുന്നു പോൺ സിനിമകളിൽ വേഷമിട്ടു തുടങ്ങിയത്.

അതേസമയം ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും (ചൈല്‍ഡ് പോണോഗ്രാഫി) കാണുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് വന്‍ വര്‍ധന ഉണ്ടായതായി കണക്കുകള്‍. പോണ്‍ ഹബില്‍ മാത്രം ഇന്ത്യയില്‍ നിന്നുള്ള സെര്‍ച്ചില്‍ 95 ശതമാനം വര്‍ധനയുണ്ടായതായാണ് ഇന്ത്യ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് പറയുന്നത്.

ചൈല്‍ഡ് പോണ്‍, സെക്‌സി ചൈല്‍ഡ്, ടീന്‍ സെക്‌സ് വീഡിയോസ് എന്നീ സെര്‍ച്ചുകളില്‍ വന്‍ കുതിപ്പാണ് ലോക്ക് ഡൗണ്‍ കാലത്ത് ഉണ്ടായത്. പോണ്‍ ഹബില്‍ കൊറോണ കാലത്തിനു മുമ്പള്ളതിനേക്കാള്‍ ആവശ്യക്കാരുടെ എണ്ണത്തില്‍ 95 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍.

രാജ്യത്തെ നഗരങ്ങളില്‍ ഡല്‍ഹിയില്‍നിന്നാണ് കൂടുതല്‍ സെര്‍ച്ചുകള്‍ വരുന്നത്. അതുകൊണ്ടുതന്നെ ലോക്ക് ഡൗണ്‍ കാലത്ത് ഡല്‍ഹിയിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യമാണുള്ളതെന്നു കരുതേണ്ടിവരുമെന്ന് ഐസിപിഎഫ് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

ഓരോ മാസവും ശരാശരി അന്‍പതു ലക്ഷം സെര്‍ച്ചുകളാണ് ചൈല്‍ഡ് പോണിനായി നേരത്തെ ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ കുത്തനെ ഉയര്‍ന്നിരിക്കുന്നത്. കുട്ടികള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ക്കായുള്ള ആവശ്യം ഇരുന്നൂറു ശതമാനമാണ് കൂടിയിട്ടുള്ളത്. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നീ മെട്രോ നഗരങ്ങള്‍ മാത്രമല്ല, രണ്ടാംനിര നഗരങ്ങളില്‍നിന്നും ഇത്തരം രംഗങ്ങള്‍ക്കായി ആവശ്യക്കാര്‍ ഏറുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top