Malayalam
ലൈവിൽ കരഞ്ഞത് സങ്കടം കൊണ്ടല്ല;ഫേസ്ബുക് ലൈവ് വന്നതിന്റെ കാരണം വെളിപ്പെടുത്തി താര കല്യാൺ!
ലൈവിൽ കരഞ്ഞത് സങ്കടം കൊണ്ടല്ല;ഫേസ്ബുക് ലൈവ് വന്നതിന്റെ കാരണം വെളിപ്പെടുത്തി താര കല്യാൺ!
ഇപ്പോൾ വാർത്തകളിൽ നിറയുന്നത് നടി താര കല്യാണാണ്.കഴിഞ്ഞ ദിവസം തനിക്കെതിരെ പ്രചരിച്ച മോശ ചിത്രത്തിനെതിരെ പ്രതികരിച്ച് നടി രംഗത്തെത്തിയിരുന്നു.വളരെ വികാര ഭരിതയായായാണ് താരം കാണപ്പെട്ടത്.ഇപ്പോളിതാ താൻ ആ വീഡിയോ ഇട്ടതിന് പിന്നിലെ സംഭവങ്ങളെക്കുറിച്ച് മനോരമ ന്യൂസിനോട് സംസാരിക്കുകയാണ് താര കല്യാൺ.
ലൈവിൽ കരഞ്ഞത് സങ്കടം കൊണ്ടല്ല, ദേഷ്യം കൊണ്ടാണെന്നാണ് താരം പറയുന്നത്. സഹിക്കുന്നതിന് ഒരു പരിധിയില്ലേ. എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല എന്നുകരുതി എന്ത് അപവാദവും പറയാമെന്നാണോ കരുതുന്നത്? ഈ ഫോട്ടോ പ്രചരിപ്പിച്ച വ്യക്തിക്കും അമ്മയുള്ളതല്ലേ? അവരോട് ആരെങ്കിലും ഇങ്ങനെ ചെയ്താൽ സഹിക്കുമോ? കുട്ടികളെ മര്യാദയ്ക്ക് വളർത്തുന്നതിൽ അമ്മമാർക്കുള്ള പങ്ക് വലുതാണ്. എന്റെ ഭർത്താവ് മരിച്ചതിന്റെ സങ്കടം പോലും മറ്റുള്ളവരുടെ മുന്നിൽ ഞാൻ കരഞ്ഞ് തീർത്തിട്ടില്ല. എല്ലാം ഉള്ളിലൊതുക്കി സഹിക്കുകയായിരുന്നു. മഹാഭാരതത്തിലെ ശക്തയായ കഥാപാത്രമല്ലേ ദ്രൗപദി.
അവർ പോലും പൊട്ടിക്കരഞ്ഞുപോയ സന്ദർഭമുണ്ടായിട്ടില്ലേ? എത്ര ബോൾഡാണെങ്കിലും നിയന്ത്രണം നഷ്ടമാകുന്ന ഒരു സഹാചര്യം എല്ലാവർക്കും ഉണ്ടാകും. സ്ത്രീകളെ ബഹുമാനിക്കാൻ കൂടി എല്ലാവരും പഠിക്കണം എന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് നടി പ്രതികരിച്ചത്.എന്തായാലും ഈ വിഷയം വലിയ ഗൗരവത്തോടെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം താര പങ്കുവെച്ച വീഡിയോയ്ക്ക് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു.വിവാഹ ചടങ്ങിനിടെ മകളുടെ ഭർത്താവ് അർജുൻ താരയുടെ കയ്യിൽ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു.ഇത്തിന്റെ വീഡിയോ മോശമായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്ന.ഇതിന് പ്രതികരണവുമായാണ് നടി രംഗത്തെത്തിയത്.
നിന്റെയൊക്കെ മനസ്സ് കല്ലാണോ ?. നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹമാധ്യമങ്ങൾ നല്ലതാണ്. പക്ഷേ, ഇങ്ങനെ നിങ്ങൾ ആരോടും ചെയ്യരുത്. അത് പലരുടേയും ഹൃദയംഭേദിക്കും. ഇത് പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരെ വെറുക്കുന്നു. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവർ ചിന്തിക്കണമെന്നും താരം വിഡിയോയിൽ പ്രതികരിച്ചിരുന്നു.
about thara kalyan facebook live
