Social Media
തമിഴിൽ വില്ലനാവാന്‍ മെഗാസ്റ്റാര്‍ മമ്മുട്ടി;ആരാധകരുടെ മറുപടി ഇങ്ങനെ!
തമിഴിൽ വില്ലനാവാന്‍ മെഗാസ്റ്റാര്‍ മമ്മുട്ടി;ആരാധകരുടെ മറുപടി ഇങ്ങനെ!
By
മമ്മൂക്കയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. തമിഴിലും തെലുങ്കിലും തിളങ്ങിയ സൂപ്പര്‍താരം മോളിവുഡിലും വിജയക്കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുന്നു. അണിയറയില്‍ ഒരുങ്ങുന്നതും റിലീസ് ചെയ്യാനിരിക്കുന്നതുമായി മമ്മൂക്ക ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
മാസ് എന്റര്‍ടെയ്‌നറുകള്‍ക്കൊപ്പം തന്നെ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങളും സൂപ്പര്‍ താരത്തിന്റെതായി വരുന്നുണ്ട്. തമിഴില്‍ ഒരിടവേളയ്ക്ക് ശേഷം പേരന്‍പ് എന്ന ചിത്രത്തിലൂടെയാണ് മമ്മൂക്ക തിരിച്ചെത്തിയിരുന്നത്. പ്രമേയപരമായി ശ്രദ്ധിക്കപ്പെട്ട സിനിമ തിയ്യേറ്ററുകളിലും വിജയം നേടി.
ഇക്കൊല്ലം ആദ്യം പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. പേരന്‍പിന്റെ വിജയത്തിന് ശേഷം മെഗാസ്റ്റാര്‍ വീണ്ടും കോളിവുഡില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജയം രവിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന തനി ഒരുവന്‍ 2വില്‍ മമ്മൂക്ക എത്തുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്.
ജയം രവിയുടെ സഹോദരന്‍ മോഹന്‍രാജയാണ് സിനിമ സംവിധാനം ചെയ്യുന്നത്. 2015ല്‍ പുറത്തിറങ്ങിയ സിനിമയുടെ ആദ്യ ഭാഗം തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങിയ സിനിമയില്‍ ജയം രവിയുടെയും വില്ലനായിട്ട് എത്തിയ അരവിന്ദ് സാമിയുടെയും പ്രകടനമായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്.
ഇതുവരെ പറയാത്തൊരു തരം പ്രമേയംകൊണ്ടും സംവിധാന മികവു കൊണ്ടും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തനി ഒരുവന്‍ റിലീസ് ചെയ്ത് നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിനിമയ്ക്ക് രണ്ടാം ഭാഗം വരുമെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നത്. അരവിന്ദ് സാമിയേക്കാള്‍ മുകളില്‍ നില്‍ക്കുന്ന പ്രകടനം കാഴ്ചവെക്കുന്ന ഒരു താരത്തെയാണ് അണിയറ പ്രവര്‍ത്തകര്‍ തേടുന്നതെന്ന് അറിയുന്നു.
ആയതിനാല്‍ തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥീരികരണം ഒന്നും ഇതുവരെയുണ്ടായിട്ടില്ല. കൂടാതെ സൂപ്പര്‍ താരത്തില്‍ നിന്നും ഇതേക്കുറിച്ചുളള പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം തനി ഒരുവന്‍ 2വിന്റെ ഓഫര്‍ സൂപ്പര്‍ താരത്തിലേക്ക് എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ രണ്ടാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ തിരക്കുകളിലാണ് സംവിധായകനുളളത്. അതേസമയം മമ്മൂക്ക ചിത്രത്തില്‍ അഭിനയിക്കാന്‍ സാധ്യത കുറവാണെന്നാണ് ആരാധകര്‍ പറയുന്നത്. ഈ വിവരം മമ്മൂക്ക അറിഞ്ഞോ എന്ന തരത്തിലും ചിലര്‍ പ്രതികരിക്കുന്നുണ്ട്. തനി ഒരുവന്‍ 2വില്‍ മമ്മൂക്ക അഭിനയിച്ചാല്‍ അത് പൊളിക്കും എന്ന് ചില ആരാധകര്‍ അഭിപ്രായപ്പെടുന്നു.
about thani oruvan 2
