News
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നു സ്ഥിരീകരിച്ച് ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട്!
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നു സ്ഥിരീകരിച്ച് ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട്!
ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നു സ്ഥിരീകരിച്ച് ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട്. സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് കലീന ഫൊറന്‍സിക് സയന്‍സ് ലാബ്, അന്വേഷണ സംഘത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ശ്വാസംമുട്ടിയാണു മരണമെന്നു സ്ഥിരീകരിച്ചിരുന്നു.
ഇനി സൈബര്‍ റിപ്പോര്‍ട്ടും ഫൊറന്‍സിക് ലാബിലെ ഫിസിക്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്. നടന്റെ മൊബൈല്‍ ഫോണില്‍ നിന്നുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണു സൈബര്‍ വിഭാഗം. ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും വിഡിയോകളും കണ്ടെത്താനായാല്‍ അന്വേഷണത്തിനു സഹായകമാകും.
ഇതിനിടെ നടന്റെ മരണവുമായി ബന്ധപ്പെട്ടു സംവിധായകന് മഹേഷ് ഭട്ടിന്റെ മൊഴി ഇന്നലെ മുംബൈ പൊലീസ് രേഖപ്പെടുത്തി. ഭട്ട് തന്റെ അഭിഭാഷകരോടൊപ്പം ഉച്ചയോടെയാണു സാന്തക്രൂസ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഉച്ചകഴിഞ്ഞ് 2.30ന് മടങ്ങി. ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അഭിഷേക് ത്രിമുഖും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ ഉണ്ടായിരുന്നു.
about sushanth sing rajputh
