News
സഹോദരി മദ്യലഹരിയില്‍ മര്‍ദ്ദിച്ചു, യഥാര്‍ത്ഥ വില്ലന്‍ പ്രിയങ്കയാണ്; സുശാന്തിന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് റിയ ചക്രബര്‍ത്തി!
സഹോദരി മദ്യലഹരിയില്‍ മര്‍ദ്ദിച്ചു, യഥാര്‍ത്ഥ വില്ലന്‍ പ്രിയങ്കയാണ്; സുശാന്തിന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് റിയ ചക്രബര്‍ത്തി!
സുശാന്ത് സിങ് രജ്പുത്തിന്റെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ട് നടി റിയ ചക്രബര്‍ത്തി. സുശാന്തിന്റെ സഹോദരിയും മറ്റ് കുടുംബാഗംങ്ങളും റിയക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സുശാന്ത് തനിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങള്‍ റിയ പുറത്തുവിട്ടിരിക്കുന്നത്.
സഹോദരി പ്രിയങ്കയ്ക്ക് റിയയോടുള്ള മോശം പെരുമാറ്റത്തെ കുറിച്ചും സുശാന്ത് അയച്ച സന്ദേശങ്ങളില്‍ കാണാം. ഈ ചാറ്റില്‍ സഹോദരിയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ‘മോശം’, ‘കൃത്രിമം’ എന്ന് വിളിക്കുകയും റിയയുടെ കുടുംബത്തെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.
തന്റെ സുഹൃത്ത് സിദ്ധാര്‍ഥ് പിത്താനിയെ പ്രിയങ്ക മദ്യലഹരിയില്‍ മര്‍ദ്ദിച്ചുവെന്നും ഒടുവില്‍ ഇരവാദം പറയുകയാണെന്നും സുശാന്ത് പറയുന്നു. തന്റെ സഹോദരിയാണ് യഥാര്‍ഥ വില്ലനെന്നും സുശാന്ത് പറയുന്നുണ്ട്.
“നിന്റെ കുടുംബം മഹനീയമാണ്. സഹോദരന് ഷോയിക് അനുകമ്ബയുള്ളവനാണ്. നിന്റെ അടുത്തുണ്ടാവുക എന്നതില്‍ സന്തോഷമുണ്ട്.നീ ദയവായി പുഞ്ചിരിക്കു. ഞാന്‍ ഇപ്പോള്‍ ഉറങ്ങാന്‍ ശ്രമിക്കുകയാണ്. സ്വപ്നം കണ്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത് അതിശയകരമായിരിക്കും.”
“സിഡ് ഭായിയോട് (പ്രിയങ്കയോട്) ലജ്ജാകരമായ പ്രവൃത്തി ചെയ്തു. മദ്യാസക്തിയില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന പേരില്‍ വൃത്തികെട്ട കളി. അഹംഭാവത്തില്‍ അന്ധയായെങ്കില് ദൈവം അനുഗ്രഹിക്കും, ഞാന്‍ ഭയപ്പെടുന്നില്ല കാരണം ലോകത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ ഞാന്‍ ചെയ്യും. ഏത് ‘പ്രവര്‍ത്തി’യാണ് ശരിയെന്ന് ദൈവം നിശ്ചയിക്കട്ടെ.”
“സിഡ് ഭായ്..അവള് എന്റെ കണ്മുന്നില് വച്ച് നിങ്ങളെ മര്‍ദ്ദിച്ചു” എന്നിങ്ങനെയാണ് സുശാന്തിന്റെ വാട്സ്ആപ്പ് ചാറ്റുകളിലെ സംഭാഷണങ്ങള്‍. കഴിഞ്ഞ ദിവസം സുശാന്തിന്റെതായി തന്റെ കൈയ്യിലുള്ള ആകെ സമ്ബാദ്യം എന്നു പറഞ്ഞ് നടന്റെ ഡയറിയുടെ പേജും റിയ പങ്കുവച്ചിരുന്നു. തനിക്ക് കടപ്പാടുള്ളവരുടെ ലിസ്റ്റായിരുന്നു അതില്‍.
about sushanth
