Malayalam
ചവിട്ടുനാടക കലാകാരനായ ലോനി ആശാന് എന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമാണ്..തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ച്ച് സുരേഷ്കൃഷ്ണ!
ചവിട്ടുനാടക കലാകാരനായ ലോനി ആശാന് എന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമാണ്..തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ച്ച് സുരേഷ്കൃഷ്ണ!
മലയാള സിനിമയിൽ വില്ലനായും സഹനടനായുമൊക്കെ മികവ് തെളിയിച്ച വ്യക്തിയാണ് സുരേഷ്കൃഷ്ണ.
അവതരിപ്പിച്ച കഥാപാത്രങ്ങളിലെല്ലാം സ്വന്തം കയ്യൊപ്പ് പതിപ്പിച്ച നടനാണ് സുരേഷ് കൃഷ്ണ.സീരിയലില്‍ നിന്നായിരുന്നു സുരേഷ് കൃഷ്ണ സിനിമയിലെത്തിയത്. ഇപ്പോളിതാ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സുരേഷ്കൃഷ്ണ.
‘’ഒരു വരുമാനമാര്‍ഗമായി സീരിയലിലെ അഭിനയത്തെ കണ്ടു. തമിഴ് സിനിമയില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചു. അതാണ് ’കരുമാടിക്കുട്ടന്”, കരുമാടിക്കുട്ടനിലെ ശേഖരന് എന്ന കഥാപാത്രം എന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ’സ്ത്രീ” എന്ന സീരിയലിലെ അഭിനയം കണ്ട് വിനയന് സാറിന്റെ ഭാര്യയാണ് എന്നെക്കുറിച്ച് അദ്ദേഹത്തോട് പറയുന്നത്. കരുമാടിക്കുട്ടനില്‍ അഭിനയിക്കുമ്ബോള്‍ മലയാളത്തിലെ സിനിമാപ്രവര്‍ത്തകരില്‍ അധികം പേരെയും എനിക്കറിയില്ലായിരുന്നു.”” സുരേഷ് കൃഷ്ണ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി.
കൊച്ചിയില്‍ എനിക്ക് ഇപ്പോള്‍ ഉള്ളതെല്ലാം സിനിമ സൗഹൃദങ്ങളാണ്. ലാലേട്ടന് ( സംവിധായകന് ലാല്‍) ചിലപ്പോള്‍ വീട്ടിലേക്ക് വിളിക്കും. അപ്പോള്‍ അവിടേക്ക് പോവും. ഞങ്ങളുടെ സംസാരം മുഴുവന്‍ സിനിമയെക്കുറിച്ചായിരിക്കും. ബിജു മേനോനും സച്ചിയുമെല്ലാം സിനിമയിലെ എന്റെ വലിയ സുഹൃത്തുക്കളാണ്. ഒാരോ സിനിമയും ഒാരോ തരത്തില്‍ ബ്രേക്ക് തന്നിട്ടുണ്ട്. കുട്ടിസ്രാങ്കും പഴശിരാജയും പ്രതിഭാധനരായ സംവിധായകരുടെ സിനിമകളാണ്. അതിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമായി കരുതുന്നു. പഴശിരാജയില്‍ അഭിനയിക്കുന്നതിന് പതിനഞ്ചുവര്‍ഷം മുന്‍പ് ഹരിഹരന് സാറിനോട് ഞാന്‍ അവസരം ചോദിച്ചിട്ടുണ്ട്. ഷാജി എന്‍. കരുണ്‍ സാറിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്നത് പി.ശ്രീകുമാറാണ്. പിന്നെയാണ് കുട്ടിസ്രാങ്കിലേക്ക് വിളിക്കുന്നത്. ചവിട്ടുനാടക കലാകാരനായ ലോനി ആശാന് എന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമാണ്. സിനിമയില്‍ അഭിനയിച്ചിരുന്നെന്ന് അടയാളപ്പെടുത്താന്‍ ഉതകുന്ന ശക്തമായ കഥാപാത്രങ്ങള്‍. ഈ വര്‍ഷം ’മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം” എന്ന ബിഗ് ബഡ്ജറ്റ് സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞു. വീണ്ടും മോഹന്‍ലാല്‍ സിനിമയുടെ ഭാഗമായതില്‍ സന്തോഷമുണ്ടെങ്കിലും ഏറെ ആഹ്ളാദിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലിനൊപ്പമാണ് എന്റെ സീനുകള്‍ എന്നതാണ്. ആ ചിത്രത്തില്‍ മറ്റു ഭാഷാസിനിമകളിലെ പ്രതിഭാധനരോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് വലിയ കാര്യമാണ്. അതും പ്രിയന് സാറിന്റെ സിനിമ. പ്രിയന് സാറിന്റെ സിനിമയില്‍ ആദ്യമായാണ് അഭിനയിക്കുന്നത്.
സൗഹൃദങ്ങള്‍ക്ക് എന്നും വലിയ വില കല്പിക്കുന്ന ആളാണ് ഞാന്‍. സൗഹൃദങ്ങളാണ് എന്റെ ബാങ്ക് ബാലന്‍സ്. സിനിമയില്‍ മാത്രമല്ല, പുറത്തും പല തട്ടുകളിലായി വിപുലമായ സൗഹൃദമുണ്ട്. നല്ല സൗഹൃദം ലഭിക്കുക എളുപ്പമല്ല. അതു നിലനിറുത്തി കൊണ്ടു പോവാനും കഴിയണം. ചെന്നൈയിലെ സുഹൃത്തുക്കള്‍ ഇടയ്ക്ക് വരാറുണ്ട്. വീണ്ടും മമ്മുക്കയോടൊപ്പം അഭിനയിച്ചു. വണ്‍ എന്ന സിനിമയില്‍ പ്രതിനായകവേഷമാണ്. നിഥിന് രണ്‍ജിപണിക്കരുടെയും ജീന്‍ പോള്‍ ലാലിന്റെയും പുതിയ സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. മമ്മൂക്കയോടൊപ്പമാണ് കൂടുതല്‍ സിനിമകള്‍ ചെയ്തത്. അതിനാല്‍ കൂടുതല്‍ സ്വാതന്ത്ര്യം മമ്മുക്ക നല്കുന്നു. ചെറിയ വേഷങ്ങള്‍ ചെയ്യുമ്ബോള്‍ മുതല്‍ മമ്മൂക്കയ്ക്ക് അറിയാം. സരോവരം, വജ്രം തുടങ്ങി എത്രയോ മമ്മൂക്ക സിനിമകളില്‍ ഞാന്‍ ചെറിയവേഷം ചെയ്തു. എന്റെ തുടക്കകാലത്തു തന്നെ മമ്മൂക്കയോട് അടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഒന്നാമനിലാണ് ലാലേട്ടനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ജാക്ക് ആന്‍ഡ് ഡാനിയേലില്‍ ദിലീപിന്റെ ചേട്ടന്റെ വേഷമാണ്. ആ കഥാപാത്രം എനിക്ക് നല്‍കണമെന്ന് ദിലീപ് പറഞ്ഞു. അനാര്‍ക്കലിയും ഞാനുമാണ് കരിയറില്‍ വഴിത്തിരിവായ മറ്റു രണ്ടുസിനിമകള്‍.
തമിഴ് സിനിമയില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം ഇപ്പോഴും നടന്നിട്ടില്ല. കൊച്ചിയില്‍ എത്തിയശേഷം തമിഴ് സിനിമാ ബന്ധം നഷ്ടപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ തമിഴില്‍ നിന്ന് അവസരം വരുന്നുണ്ട്. മികച്ച രീതിയില്‍ അവിടെ പ്രവേശിക്കാനാണ് ആഗ്രഹം. മലയാളത്തില്‍ നിന്ന് ലഭിക്കുന്നതുപോലെ ശക്തമായ കഥാപാത്രം തമിഴില്‍ നിന്ന് ലഭിക്കുന്നില്ല.തമിഴ് എഴുതാനും വായിക്കാനും അറിയാം. തഞ്ചാവൂര്‍ തമിഴും മധുര തമിഴും സേലം തമിഴും അറിയാം. ’തിരുവള്ളുവര്‍” സീരിയലിലെ നെടുങ്കന്‍ തമിഴ് ഡയലോഗ് മനഃപാഠം പഠിച്ചാണ് പറഞ്ഞത്. തെലുങ്കില്‍ രണ്ടു സിനിമ ചെയ്തു. ഒരു സ്ഥിരം ഇമേജില്‍ ഉള്‍പ്പെടരുതെന്നാണ് ആഗ്രഹം. എല്ലാ വേഷവും ചെയ്യുന്ന നടനായി അറിയപ്പെടാനാണ് താത്പര്യം. എന്നാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം മികച്ചതാകണമെന്ന് മാത്രം. സിനിമയില്‍ എത്തിയിട്ട് 29 വര്‍ഷമായി. അതു വലിയ കാര്യമാണ്. സാവധാനമാണ് ഒാരോ പടിയും കയറിയത്. ഇപ്പോഴും സിനിമ പഠിക്കുകയാണ്. ഇനിയും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കണം.എന്നും കൊച്ചിയില്‍ത്തന്നെ കഴിയണം. എല്ലാം സമ്മാനിച്ചത് കൊച്ചി നഗരമാണെന്ന് എന്നും ഒാര്‍ക്കാറുണ്ട്.
about suresh krishna
