Malayalam Breaking News
താരരാജാക്കന്മാർക്കൊപ്പം ഒരാൾ നിന്നിട്ടുണ്ടെകിൽ;ഇവരേക്കാൾ മാസ്സ് കാണിച്ചിട്ടുണ്ടെകിൽ അത് സുരേഷ് ഗോപി മാത്രമായിരുന്നു!
താരരാജാക്കന്മാർക്കൊപ്പം ഒരാൾ നിന്നിട്ടുണ്ടെകിൽ;ഇവരേക്കാൾ മാസ്സ് കാണിച്ചിട്ടുണ്ടെകിൽ അത് സുരേഷ് ഗോപി മാത്രമായിരുന്നു!
By
മലയാള സിനിമയിലെ വളരെ ഏറെ മാസ്സ് കാണിച്ച താരം എന്ന നിലയിൽ സുരേഷ്ഗോപി എന്നും സൂപ്പർ താരമാണ്.മലയാള സിനിമയിൽ താരം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഇന്നും മലയാള സിനിമയിലെ ചില മാസ്സ് ഡയലോഗുകൾ ഇന്നും പിഞ്ചു കുഞ്ഞുങ്ങൾ വരെ ഉപയോഗിക്കുന്നുണ്ടേൽ അതും ഈ താരത്തിന്റെ തന്നെയാണ്.ഒരു സമയത്ത് മലയാളത്തിന്റെ താരരാജാക്കന്മാർക്കൊപ്പം കട്ടക്ക് പിടിച്ചു നിന്ന ഒരേഒരു താരം ഈ മൊതലാണെന്നു കണ്ണടച്ച് തന്നെ പറയാനാവും.കാരണം താരരാജാക്കൻ മാരായ മോഹൻലാൽ മമ്മുട്ടിക്കൊപ്പം നിന്നിട്ടുണ്ടെകിൽ ഇവർക്കൊപ്പം മാസ്സ് കാണിച്ചിട്ടുണ്ടെങ്കിൽ ഈ ഒരു താരത്തിനെ അന്ന് കഴിഞ്ഞുള്ളു.
‘ഓടയില്‍ നിന്ന്’ എന്ന ചിത്രത്തില്‍ ബാലനടനായി മലയാള സിനിമയിലെത്തിയ സുരേഷ് ഗോപിയുടെ ആദ്യ ചിത്രമായ ‘ടിപി ബാലഗോപാലന് എംഎ’യ്ക്ക് മുന്‍പായി സുരേഷ് ഗോപി ഡയലോഗ് ഇല്ലാതെ ഒറ്റ സീനില്‍ പ്രത്യക്ഷപ്പെട്ട ഒരു സിനിമയുണ്ട്. നവോദയയുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ‘ഒന്ന് മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമയാണ് സുരേഷ് ഗോപിയെ ‘രാജാവിന്റെ മകന്’ എന്ന ചിത്രം ചെയ്യാന്‍ കാരണമാക്കിയത്.
‘ടിപി ബാലഗോപാലന് എംഎ’ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ ആദ്യ ചിത്രമായി വിക്കിപീഡിയ രേഖപ്പെടുത്തുന്നതെങ്കിലും അതെ വര്‍ഷം തന്നെ പുറത്തിറങ്ങിയ രാജാവിന്റെ മകനാണ് സുരേഷ് ഗോപിയെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയ താരമാക്കുന്നത്.
ഡെന്നിസ് ജോസഫും, ഷിബു ചക്രവര്‍ത്തിയും, തമ്ബി കണ്ണാന്തനവും സുരേഷ് ഗോപിയെ കണ്ടതോടെ രാജാവിന്റെ മകന്റെ എതിരാളിയായി സുരേഷ് ഗോപിയെ അവര്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ സുരേഷ് ഗോപിയെ ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ ടീം അവരുടെ ചിത്രങ്ങളിലെ നായകനായി തെരഞ്ഞെടുത്തപ്പോള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മലയാളത്തില്‍ മൂന്നാമതൊരു സൂപ്പര്‍ സ്റ്റാര്‍ പിറക്കുകയായിരുന്നു. ജോഷി, ഷാജി കൈലാസ്, കെ മധു തുടങ്ങിയ മുന്‍നിര സംവിധായകരുടെ സിനിമകളില്‍ നിറഞ്ഞു നിന്ന സുരേഷ് ഗോപി മലയാള സിനിമയുടെ സൂപ്പര്‍ താര നിരയിലെ മൂന്നാമത്തെ കണ്ടെത്തലായിരുന്നു.
about suresh gopi
