Malayalam
കുടുംബം വേണോ ജോലി വേണോ എന്നൊരു ഘട്ടം എത്തി;അങ്ങനെ ജോലി വേണ്ടന്ന് വച്ചു!
കുടുംബം വേണോ ജോലി വേണോ എന്നൊരു ഘട്ടം എത്തി;അങ്ങനെ ജോലി വേണ്ടന്ന് വച്ചു!
സമൂഹമാധ്യമങ്ങളിൽ എപ്പോഴും ഇടം പിടിക്കാറുള്ള ജോഡിയാണ് പൃഥ്വിരാജും സുപ്രിയയും.പൃഥ്വിയുടെ വിജയത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നതും സുപ്രിയതന്നെയാണ്.മാധ്യമ പ്രവർത്തകയായ സുപ്രിയ വിവാഹ ശേഷം അത് ഉപേക്ഷിച്ച് സിനിമ നിർമ്മാണ മേഖലയിലേക്ക് ശ്രദ്ധ ചെലുത്തുകയാണിപ്പോൾ.കഴിഞ്ഞ വര്‍ഷം ‘9’, ‘ഡ്രൈവിംഗ് ലൈസന്‍സ്’ തുടങ്ങിയ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ നിര്‍മിച്ചത്. ഇപ്പോളിതാ വിവാഹത്തോടെ കരിയര്‍ ബാലന്‍സ് ചെയ്യുന്ന കാര്യത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് സുപ്രിയ.
“കല്യാണം കഴിഞ്ഞ് ഞാന്‍ ജോലിയിലേക്ക് തിരിച്ചു പോയിരുന്നു. ആ സമയത്ത് ഹിന്ദി സിനിമ ചെയ്യുന്ന സമയമായിരുന്നതു കൊണ്ട് പൃഥ്വിയും മുംബൈയില്‍ ഉണ്ടായിരുന്നു. ആ സിനിമയ്ക്കു ശേഷം വീണ്ടും മലയാളത്തില്‍ തിരക്കായപ്പോള്‍ പൃഥ്വി കേരളത്തിലും ഞാന്‍ മുംബൈയിലുമായി. എല്ലാ വെള്ളിയാഴ്ചയും ഞാന്‍ കേരളത്തിലേക്ക് വരും, തിങ്കളാഴ്ച രാവിലെ വീണ്ടും മുംബൈയിലേക്ക്. രണ്ടുമൂന്ന് മാസം ഇതേ രീതിയില്‍ പോയിക്കൊണ്ടിരുന്നപ്പോള്‍ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായി. അന്നൊക്കെ ഞാന്‍ പൃഥ്വിയോട് വഴക്കടിച്ചിരുന്നു. എല്ലാ ആഴ്ചയും ഞാന്‍ ലീവെടുത്ത് വരും, പൃഥ്വിക്ക് ഒന്നു മുംബൈയിലേക്ക് വന്നൂടെ എന്നു ചോദിക്കും. പക്ഷേ, ഒരു ഹീറോ ലീവെടുത്താല്‍ ഒരു പ്രൊഡ്യൂസര്‍ക്ക് എത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി. കുടുംബം വേണോ ജോലി വേണോ എന്നൊരു ഘട്ടം എത്തിയപ്പോള്‍ ഞാന്‍ കുടുംബം തന്നെ തിരഞ്ഞെടുത്തു,” സുപ്രിയ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവെയാണ് സുപ്രിയ മനസ് തുറന്നത്.
about supriya
