Connect with us

മായാമോഹിനി, മേരിക്കുട്ടി,പിന്നാലെ ദേ ഇപ്പോൾ മമ്മൂട്ടിയും;സൂപ്പർ താരങ്ങൾ സുന്ദരികളായി എത്തിയപ്പോൾ!

Malayalam Breaking News

മായാമോഹിനി, മേരിക്കുട്ടി,പിന്നാലെ ദേ ഇപ്പോൾ മമ്മൂട്ടിയും;സൂപ്പർ താരങ്ങൾ സുന്ദരികളായി എത്തിയപ്പോൾ!

മായാമോഹിനി, മേരിക്കുട്ടി,പിന്നാലെ ദേ ഇപ്പോൾ മമ്മൂട്ടിയും;സൂപ്പർ താരങ്ങൾ സുന്ദരികളായി എത്തിയപ്പോൾ!

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ മമ്മുട്ടിയുടെ ചരിത്ര സിനിമയായ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് ആരാധകരും,മലയാള സിനിമ ലോകവും.മെഗാസ്റ്റാറിൻറെ ചിത്രങ്ങൾ എത്തുമ്പോൾ ഒക്കെയും മലയാളികൾക്ക് ഏറെ ആകാംക്ഷയാണ്.ഇപ്പോൾ അതിലും ആകാംക്ഷയുണർത്തുന്ന ഒന്നാണ് ചിത്രത്തിലെ സ്ത്രൈണവ വേഷം.മലയാള സിനിമയിലെ സ്വകാര്യ അഹങ്കാരമാണ് മമ്മുട്ടി എന്ന് പറയുന്നത് എന്താ വെറുതെയാണോ.അദ്ദേഹം ഒരു അതുല്യ പ്രതിഭയാണ്.മമ്മുട്ടിയിലെ അഭിനേതാവിനെ മലയാളികൾക്ക് വളരെ നന്നായി അറിയാവുന്നതാണ്.തൻറെ കഥാപാത്രത്തെ വളരെ നന്നായി അവതരിപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം വളരെ ഏറെ ശ്രദ്ധയും നൽകാറുണ്ട്. മാസ്സും ക്ലാസും ചരിത്ര സിനിമകളടക്കം എന്നും അദ്ദേഹത്തിൻറെ കൈകളിൽ ഭദ്രമായി ഇരിക്കാറുണ്ട്.ചരിത്ര സിനിമകളിൽ എന്നും ഏറെ മുന്നിൽ ഉള്ള താരം കൂടെയാണ് മമ്മുട്ടി.. പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര സിനിമയുമായി എത്തുമ്പോൾ ഇറുക്കയും നീട്ടി കാത്തിരിക്കുകയാണ് ആരാധകർ.മാമാങ്ക കഥയുമായെത്തുന്ന മാമാങ്കത്തിനായി കാത്തിരിപ്പിലാണ് സിനിമാലോകമടക്കം.

ഇപ്പോൾ ഏറ്റവും പുതിയതായി മമ്മൂട്ടിയുടെ പുറത്തിറങ്ങുന്ന ചിത്രമാണ് മാമാങ്കം.മാമാങ്കത്തിൽ മൂന്നു വേഷപ്പകർച്ചകൾ മമ്മൂട്ടി ചെയ്യുന്നുണ്ടന്നാണ് അറിയാൻ കഴിയുന്നത്.അതിൽ ഒന്ന് സ്ത്രീ വേഷത്തിൽ.എത്രയും പൗരുഷമുള്ളയാൾ സ്ത്രീവേഷമണിയുമ്പോൾ അത് പ്രേക്ഷകർക്ക് ഒരു പുതുമയായിരിക്കും.ഇതിന് മുൻപ് മമ്മൂട്ടി ഒരു സ്ത്രീ വേഷം കെട്ടിയ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നു. എന്നാൽ എന്തിന് വേണ്ടി എടുത്ത ചിത്രമാണതെന്ന് വ്യക്തമല്ലായിരുന്നു..എന്നാൽ ഇപ്പോൾ മാമാങ്കം ചിത്രത്തിൽ താൻ ഒരു സ്ത്രീ കഥാപാത്രം ചെയ്യുന്നുണ്ടന്ന് മമ്മൂട്ടി തന്നെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ആദ്യം മായാമോഹിനി, പിന്നെ മേരിക്കുട്ടി ഇനി അടുത്ത ഊഴം ഈ സുന്ദരിയുടേതാണ്. കണ്ണിണകളിൽ ശൃംഗാരം ഒളിപ്പിച്ച ആ മഹാനടനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മാമാങ്കത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വേറിട്ട ഭാവം ഇതാദ്യമായി പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തിച്ചതാകട്ടെ വനിത മാഗസിനും. വനിത നവംബർ രണ്ടാം ലക്കം മാസികയിലാണ് മെഗാസ്റ്റാറിന്റെ വേഷപ്പകർച്ചയും വലിയ സസ്പെൻസും വനിത പുറത്തു വിട്ടത്. മമ്മൂട്ടിയുടെ സ്്ത്രൈണ ഭാവം നിറഞ്ഞു നിൽക്കുന്ന വനിതയുടെ കവര്‍ ചിത്രം മാമാങ്കമെന്ന മഹാവിസ്മയത്തിനായുള്ള കാത്തിരിപ്പിന്റെ വേഗം കൂട്ടുന്നുവെന്നാണ് സോഷ്യൽ മീഡിയ സാക്ഷ്യപ്പെടുത്തുന്നത്.

മുഖചിത്രങ്ങളിൽ വിപ്ലവം സൃഷ്ടിച്ചിട്ടുള്ള വനിതയുടെ സമാനരീതിയിലുള്ള മൂന്നാമത്തെ വലിയ പരീക്ഷണമാണ് മെഗാസ്റ്റാറിന്റെ വേഷപ്പകർച്ച. ജനപ്രിയ നായകൻ ദീലിപിന്റെ മായാമോഹിനിയായുള്ള മാറ്റത്തെ ക്യാമറക്കുള്ളിലാക്കിയത് 2012 ഫെബ്രുവരിയിലായിരുന്നു.

പിന്നാലെ ഒരു സുന്ദരനെക്കൂടി പരിചയപ്പെടുത്തി. പൗരുഷം നിറഞ്ഞ മുഖത്തിൽ നിന്നും മേരിക്കുട്ടിയായി പരകായപ്രവേശം നടത്തിയ ഭാവം ജയസൂര്യയായിരുന്നു പെൺമ തുളുമ്പുന്ന അടുത്ത മുഖം. 2018 ഏപ്രിൽ ആയിരുന്നു ജയസൂര്യയുടെ വേറിട്ട ഗെറ്റപ്പ് മുഖമായത്. ‘ആണ് പറയുന്ന പെണ്ണായ കഥ’ എന്ന തലക്കെട്ടിൽ വിശേഷം പറഞ്ഞ് ജയസൂര്യയെത്തിയപ്പോൾ മലയാളികൾക്കത് വിസ്മയമായി.

തിരുനാവായ മണപ്പുറത്തെ മാമാങ്ക മഹോത്സവത്തെക്കുറിച്ച് കേട്ടിരിക്കാത്തവര്‍ കുറവാണ്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിന്റെ പല ശേഷിപ്പുകളും ഇന്നും നമുക്ക് മുന്നിലുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മാമാങ്കത്തെക്കുറിച്ചൊരു സിനിമയെത്തുന്നത്. എം പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന മാമാങ്കം തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മമ്മൂട്ടി വീണ്ടും ചരിത്രപുരുഷനായെത്തുന്നുവെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്.

നവംബര്‍ 21നാണ് സിനിമ എത്തുന്നതെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. സിനിമയുടെ റിലീസ് മാറ്റിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് കൃത്യമായ റിലീസ് തീയതി പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ എത്തിയത്. ഡിസംബര്‍ 12നാണ് ചിത്രമെത്തുന്നത്. നാല് ഭാഷകളിലായി വേള്‍ഡ് വൈഡായാണ് സിനിമയെത്തുന്നത്. ക്രിസ്മസിന് മുന്നോടിയായെത്തുന്ന ചിത്രത്തിന് ഗംഭീര സ്വീകരണം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകരുടെ അവകാശവാദം.

ചരിത്രപുരുഷനായി മെഗാസ്റ്റാര്‍ എത്തിയപ്പോഴൊക്കെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. പഴശ്ശിരാജയ്ക്ക് ശേഷമുള്ള വരവ് എങ്ങനെയായിരിക്കുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ക്രിസ്മസ് ബോക്‌സോഫീസ് പോരാട്ടത്തില്‍ മെഗാസ്റ്റാറും അണിചേരുകയാണ്. മാമാങ്ക മഹോത്സവത്തിലൂടെ മലയാള സിനിമയില്‍ മറ്റൊരു ചരിത്രം പിറക്കുമോയെന്നറിയാന്‍ നമുക്കും കാത്തിരിക്കാം.

about superstars lady style

More in Malayalam Breaking News

Trending

Recent

To Top