Social Media
പുതിയ ചിത്രത്തിനുള്ള ഒത്തുചേരലാണോ ഇത്?;വൈറലായി ചിത്രം!
പുതിയ ചിത്രത്തിനുള്ള ഒത്തുചേരലാണോ ഇത്?;വൈറലായി ചിത്രം!
ബോളിവുഡ് താരങ്ങളും തെന്നിന്ത്യൻ താരങ്ങളും ഒത്തുചേർന്നപ്പോഴുള്ള ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.പ്രേക്ഷകരുടെ സ്വന്തം താരങ്ങൾ ഒത്തുകൂടിയപ്പോൾ ആരാധകർക്ക് ഏറെ ആക്മക്ഷയാണ് ഉണ്ടായത്.ഒപ്പം തന്നെ അവർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. തെന്നിന്ത്യയില്‍ നിന്നും വിജയ് സേതുപതി, വിജയ് ദേവരകൊണ്ട, പാര്‍വ്വതി തിരുവോത്ത് തുടങ്ങിയ താരങ്ങളാണ് എത്തിയത്.മലയാളികളുടെയും ഇഷ്ട്ട താരങ്ങളുടെ ബോളിവുഡിൽ നിന്നുമുള്ളത്.ആയതിനാൽ തന്നെ ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ബോളിവുഡില്‍ നിന്നും രണ്‍വീര്‍ സിങ്, മനോജ് ബജ്പേയി, ആയുഷ്മാന്‍ ഖുറാന, ദീപിക പദുകോണ്‍, ആലിയ ഭട്ട് തുടങ്ങിയവരും ഉണ്ടായിരുന്നു. ഫിലിം കംപാനിയനു വേണ്ടിയാണ് താരങ്ങളെല്ലാം ഒത്തുച്ചേര്‍ന്നത്. അധികപേരും അടിപൊളി വേഷത്തില്‍ എത്തിയപ്പോള്‍ സാധാരണ വേഷത്തിലാണ് വിജയ് സേതുപതി എത്തിയത്. ചിത്രത്തില്‍ മക്കള്‍സെല്‍വന്റെ വസ്ത്രധാരണം ശ്രദ്ധേയമായി മാറിയിരുന്നു.
ഒരു അനൗദ്യോഗിക ചര്‍ച്ചയ്ക്ക് വേണ്ടിയാണ് ഇവരെല്ലാം ഒത്തുകൂടിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെന്നിന്ത്യയില്‍ ശ്രദ്ധേയ ചിത്രങ്ങളുമായി മുന്നേറുന്ന താരങ്ങളാണ് ചിത്രത്തിലുളളത്. വിജയ് സേതുപതി, വിജയ് ദേവരകൊണ്ട, പാര്‍വ്വതി തിരുവോത്ത് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്.
about superstars get together
