ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് നടി സംയുക്ത വർമ്മ. താരം ഏറെയും പങ്കു വയ്ക്കാറുള്ള ചിത്രങ്ങള്‍ ഫിറ്റ്നസ്സിനെ സംബന്ധിച്ചുള്ളതാണ്. ഇപ്പോഴിതാ താന്‍ മകനെയും കൊണ്ട് യോഗ ട്രെയിനിങ് സെന്ററില്‍ പോയപ്പോള്‍ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് സംയുക്ത മനസ്സ് തുറക്കുന്നത്. സംയുക്തയ്ക്കും ബിജു മേനോനും ഒരു മകനാണ് ഉള്ളത്. ഒരു ദിവസം യോഗ സെന്‍ട്രലില്‍ പോയപ്പോള്‍ അവിടെ വെച്ച് കണ്ട ഒരു വിദേശി ചോദിച്ചു കൂടെയുള്ളത് സഹോദരനാണോ എന്ന്.
തനിക്ക് ആ വാക്ക് സുഖിച്ചെങ്കിലും മകന് അത് അത്ര പിടിച്ചില്ല. എന്ത് സ്റ്റുപിഡ് ക്വസ്റ്റ്യന്‍ ആണ് അദ്ദേഹം ചോദിച്ചത് എന്നാണ് മകന് പറഞ്ഞത്. താനും ആ ചോദ്യം കേട്ടപ്പോള്‍ ശരിക്കും ഞെട്ടിയെന്നും സംയുക്ത അഭിമുഖത്തിലൂടെ പറഞ്ഞു. സംയുക്തയും ബിജു മേനോനും ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. അങ്ങനെ ആ ബന്ധം വിവാഹത്തില്‍ എത്തുകയായിരുന്നു.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...