Malayalam
സങ്കൽപത്തിലെ വരനു വേണ്ട മൂന്നു ഗുണങ്ങങ്ങൾ!
സങ്കൽപത്തിലെ വരനു വേണ്ട മൂന്നു ഗുണങ്ങങ്ങൾ!
ദേവി വേഷണങ്ങൾ ചെയ്തുകൊണ്ട് മലയാള ടെലിവിഷൻ രംഗത്തേക്ക് കടന്നുവന്ന സുചിത്രനായർ ഇപ്പോൾ വാനമ്പാടി എന്ന പരമ്പരയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്യുകയാണ് സുചിത്ര നായർ.മഴവിൽ മനോരമയിൽ ഒരുപാട് പ്രേക്ഷകക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പരിപാടി ഒന്നും ഒന്നും മൂന്നിൽ അതിഥിയായി സുചിത്രയെത്തിയിരുന്നു.ഗെയിമുകളും വിശേഷങ്ങളുമൊക്കെ ചേർന്ന് രസകരമായ എപ്പിസോഡിൽ വിവാഹ സങ്കൽപത്തെക്കുറിച്ചും താരം മനസ്സു തുറന്നു.
ചറചറ പറപറ’ റൗണ്ടിലാണ് സങ്കൽപത്തിലെ വരനു വേണ്ട മൂന്നു ഗുണങ്ങങ്ങൾ പറയാൻ അവതാരകയായ റിമി ടോമി സുചിത്രയോട് ആവശ്യപ്പെട്ടത്. ‘നല്ല സ്വഭാവം വേണം, നല്ല ഉയരം വേണം, മൃഗങ്ങളെയും എല്ലാവരേയും സ്നേഹിക്കണം’ എന്നായിരുന്നു സുചിത്രയുടെ മറുപടി. മൃഗങ്ങളെ സ്നേഹിക്കണമെന്ന സുചിത്രയുടെ നിഷ്കളങ്കമായ മറുപടി കേട്ട് റിമിക്ക് ചിരിയടക്കാനായില്ല. ഓമന മൃഗങ്ങളാണ് തന്റെ ലോകമെന്ന് സുചിത്ര നേരത്തെ തന്നെ പറഞ്ഞിരുന്നു. താൻ വിവാഹം കഴിക്കുന്ന ആള്‍ക്കും അവയെ സ്നേഹിക്കാൻ സാധിക്കണമെന്നാണ് സുചിത്ര ഇതിലൂടെ ഉദ്ദേശിച്ചത്.
മുൻപും പല അഭിമുഖങ്ങളിൽ മൃഗങ്ങളോടുള്ള സ്നേഹം സുചിത്ര വ്യക്തമാക്കിയിട്ടുണ്ട്. മൃഗങ്ങൾക്ക് ഭക്ഷണം നൽകാനും അവയെ പരിചരിക്കാനും താരം സമയം കണ്ടെത്താറുണ്ട്. അഭിനേത്രിയായ ധന്യ മേരി വർഗീസും സുചിത്രയ്ക്കൊപ്പം അതിഥിയായി ഒന്നും ഒന്നും മൂന്നിൽ എത്തിയിരുന്നു. എപ്പിസോഡ് പൂർണമായി കാണാൻ ഇവിടെ ക്ലിക് ചെയ്യുക. അല്ലെങ്കിൽ മനോരമ മാക്സ് ആപ് ഡൗൺലോഡ് ചെയ്യുക.
about suchithra nair
