കന്നഡ ഇൻഡസ്ട്രിയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ശ്രുതി ഹരിഹരൻ..സിനിമയിൽ അഭിനയിക്കാനുള്ള ആദ്യ മീറ്റിങ്ങിൽ തന്നെ നേരിടേണ്ടിവന്നത് മോശമനുഭവമാണെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.
അന്നെനിക്ക് 18 വയസ്സായിരുന്നു പ്രായം.ഞാൻ അതുകൊണ്ട് ആ സിനിമ ചെയ്തില്ല.എന്നാൽ വർഷങ്ങൾക്ക് ശേഷം പ്രമുഖനായൊരു നിർമ്മാതാവ് എന്നോട് ഫോണിൽ വിളിച്ചു പറഞ്ഞു ,സിനിമയിൽ അഭിനയിപ്പിക്കാം പക്ഷെ ഞങ്ങൾ നാലു നിർമ്മാതാക്കളുണ്ട് ഞങ്ങൾ മാറി മാറി നിന്നെ ഇഷ്ടാനുസരണം ഉപയോഗിക്കുമെന്ന്.ഞാനത് ഇപ്പോഴും ഓർക്കുന്നു. ഞാൻ അയാൾക്ക് കൊടുത്ത മറുപടി ഇതായിരുന്നു .ഞാൻ ചെരിപ്പ് ഇട്ടിട്ടുണ്ട് എന്റെ അടുത്ത വന്നാൽ അതൂരി ഞാൻ അടിക്കുമെന്നാണ് ശ്രുതി മറുപടി നൽകിയത്.
എന്നാൽ പിന്നീട് താൻ പറഞ്ഞത് കന്നഡ സിനിമക്കാർക്കിടയിൽ ചർച്ചയായി.ഇതിന് ശേഷം നിരവധി ഓഫറുകൾ സിനിമയിൽ നിന്ന് വന്നു.എന്നാൽ തമിഴ്‍ സിനിമയിൽ നിന്നും സമാനമായ ഒരനുഭവം തനിക്ക് നേരിടേണ്ടി വന്നെന്ന് താരം വെളിപ്പെടുത്തുന്നു.അന്നും തനിക്ക് വഴക്കിടേണ്ടിവന്നു.പിന്നീട് ഓഫറുകൾ ഒന്നും തമിഴ് സിനിമയിൽ നിന്നും വന്നിട്ടില്ലെന്നും താരം പറയുന്നു.സ്ത്രീകൾ ഇതിനെതിരെ പ്രതികരിക്കണമെന്നാണ് ശ്രുതി ആവശ്യപ്പെടുന്നത്. നോ എന്ന് പറയാൻ ഒരു മടിയും കാണിക്കേണ്ട. പുരുഷന്മാരെ മാത്രം കുറ്റം പറയുകയല്ല വേണ്ടത്. കാസ്റ്റിംഗ് കൗച്ചിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് വേണ്ടതെന്ന് ശ്രുതി വ്യക്തമാക്കുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....