Tamil
വിവാഹ വാർത്ത നിഷേധിച്ച ശ്രുതി ഹരിഹരൻ അമ്മയാകുന്നു !
വിവാഹ വാർത്ത നിഷേധിച്ച ശ്രുതി ഹരിഹരൻ അമ്മയാകുന്നു !
By
നടൻ അർജുൻ സാർജയ്ക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ചാണ് ശ്രുതി ഹരിഹരൻ വാർത്തകള്ൽ നിറഞ്ഞത് . ഇപ്പോൾ അമ്മയാകുന്ന സന്തോഷം പുറത്ത് വിടുകയാണ് ശ്രുതി.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ശ്രുതി വിവരം പുറത്തു വിട്ടത്. ബേബി ബംപ് കാണുന്ന വിധത്തിലുള്ള ചിത്രം ബ്ലര്‍ ചെയ്ത് പോസ്റ്റ് ചെയ്ത ശ്രുതി തന്നെ സംബന്ധിച്ച് ഇത് പുതിയൊരു തുടക്കമാണെന്ന് കുറിച്ചു.
മലയാളിയായ ശ്രുതി ഹരിഹരന്‍ സിനിമാ കമ്പനി എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സോളോ, നിപുണന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
മീടൂ ക്യാമ്പയിന്റെ ഭാഗമായി നടന്‍ അര്‍ജുന്‍ സര്‍ജക്കെതിരേ ശ്രുതി ലൈംഗികാരോപണം ഉന്നയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. നിപുണന്റെ സെറ്റില്‍ വച്ച് അര്‍ജുന്‍ മോശമായി പെരുമാറിയെന്നതായിരുന്നു പരാതി.
ഈ വിവാഹങ്ങള്‍ക്കിടയിലാണ് ശ്രുതി വിവാഹിതയാണെന്ന വിവരം പുറത്ത് വരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് മുന്‍പ് പ്രചരണം ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം നിരസിച്ച് ശ്രുതി രംഗത്ത് വന്നതോടെ വിവാദം കെട്ടടങ്ങുകയായിരുന്നു.
വാര്‍ത്തകളില്‍ സത്യമില്ലെന്നും താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് എല്ലാവരോടും തുറന്ന് പറയുമെന്നും അന്ന് പറഞ്ഞു. എന്നാല്‍ അര്‍ജുനെതിരേ പോലീസില്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന്റെ പേര് രേഖപ്പെടുത്തിയപ്പോഴാണ് ഈ വിവരം പുറംലോകം അറിയുന്നത്. നടനും നര്‍ത്തകനുമായ രാംകുമാറാണ് ശ്രുതിയുടെ ഭര്‍ത്താവ്.
sruthi hariharan baby shower
