Social Media
അവള് സന്തോഷത്തിന്റെ നിറകുടമാണ്;ശ്രുതി ഹരിഹരന്!
അവള് സന്തോഷത്തിന്റെ നിറകുടമാണ്;ശ്രുതി ഹരിഹരന്!
By
മലയാള സിനിമയായ സിനിമ കമ്പനി എന്ന ചിത്രത്തിലൂടെ വന്നു ജനഹൃദയയും കീഴടക്കിയ ശ്രുതി ഹരിഹരനെ ആരും മറന്നുകാണില്ല .ഇപ്പോൾ ഇതാ താരം വളരെ ഏറെ സന്തോഷത്തിലാണ് . തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നില്ക്കുന്ന നടിയും നിര്‍മാതാവുമാണ് ശ്രുതി ഹരിഹരന്. മലയാളികള്‍ക്കും സുപരിചിതയായ നടി സിനിമാ കമ്പനി എന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പില്ക്കാലത്ത് തമിഴിലും കന്നഡ ഇന്‍ഡസ്ട്രികളിലും തിളങ്ങി നിന്ന നടിയ്ക്ക് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ശ്രുതിയ്ക്ക് ലഭിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഭര്‍ത്താവിനെയും മകളെയും കുറിച്ച് ശ്രുതി പറഞ്ഞിരിക്കുകയാണ്.
എനിക്കും ഭര്‍ത്താവ് റാമിനും കഴിഞ്ഞ ജൂലൈ 26 ന് ഒരു മകള്‍ പിറന്നു. തീര്‍ച്ചയായും അവള് സന്തോഷത്തിന്റെ നിറകുടമാണ്. കരിയറില്‍ തിരക്കുകള്‍ ആയിരുന്നതിനാല്‍ ഇതുവരെ അമ്മമാരെയോ മാതൃത്വത്തെയോ ഞാന്‍ അഭിനന്ദിച്ചിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ഒത്തിരിയധികം അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. നാദിചാമി എന്ന ചിത്രത്തിലൂടെയാണ് നടിയെ തേടി ദേശീയ പുരസ്കാരമെത്തിയത്. എന്റെ കരിയര്‍ തുടങ്ങിയ സമയത്ത് ഞാന്‍ ഒരിക്കലും ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. പ്രത്യേകിച്ചും ഒരു ദേശീയ പുരസ്കാരം ലഭിക്കുമെന്ന്. ഈ ചിത്രം അത് അര്‍ഹിച്ചിരുന്നെന്നും അതിനാലാണ് അഞ്ചോളം പുരസ്കാരങ്ങള്‍ തങ്ങളെ തേടി എത്തിയതെന്നും ശ്രുതി പറയുന്നു.
about sruthi hariharan
