Social Media
നൗഷാദിന്റെ മനസ് നിറച്ച മമ്മുട്ടിയുടെ പെരുന്നാൾ ആശംസകൾ എത്തി!
നൗഷാദിന്റെ മനസ് നിറച്ച മമ്മുട്ടിയുടെ പെരുന്നാൾ ആശംസകൾ എത്തി!
By
കേരളം എഇപ്പോൾ പ്രളയക്കെടുതിയിൽ പെട്ടിരിക്കുകയാണ്.ജീവിതത്തിൽ ഇതുവരെ നേടിയതൊന്നും നമ്മൾ മരിക്കുമ്പോൾ കൊണ്ടുപോകുന്നില്ലെന്ന വാസ്തവമാണ് സംസ്ഥാനത്ത് തുടർച്ചയായിട്ടുണ്ടായ രണ്ടു പ്രളയങ്ങളും നമ്മെ പഠിപ്പിച്ചത്. ഇക്കുറി സഹായം നല്‍കാന്‍ ചിലര്‍ മടി കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നുവെങ്കിലും ദുരിതത്തിലായവര്‍ക്കുള്ള സഹായം നല്‍കുന്നതില്‍ പിശുക്ക് മാറ്റിവെച്ച് ഇന്നും മലയാളികള്‍ മുന്നിട്ട് എത്തുന്നുണ്ടെന്നതിൽ സംശയമില്ല.
മഴക്കെടുതിയില്‍ മുങ്ങിപ്പോയവര്‍ക്കായും ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ വലയുന്നവരെ സഹായിക്കാനായും കേരളം ഒന്നടങ്കം കൈകോര്‍ക്കുകയാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെയും നൽകി സഹായിക്കുന്നവര്‍ ധാരാളം. ഇത്തരം നന്മ നിറഞ്ഞ പ്രവർത്തികൾ നമുക്ക് നല്‍കുന്ന ആശ്വാസം എത്ര വലുതാണെന്ന് പറയാൻ കഴിയാത്ത ഒന്നാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശരിക്കും മനുഷ്യത്വം എന്താണെന്ന് കാണിച്ചുതരുന്ന ഒരു യുവാവിന്റെ പ്രവൃത്തിയാണ്. തന്റെ കടയിലെ പുത്തന്‍ വസ്ത്രങ്ങള്‍ ചാക്കില്‍ വാരി നിറച്ച് വയനാട്ടിലേയും മലപ്പുറത്തേയും ദുരിത ബാധിതരിലേക്ക് എത്തിക്കാന്‍ തയ്യാറായ നൗഷാദ് എന്ന യുവാവിന്റെ നന്മ നിറഞ്ഞ പ്രവർത്തിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
പ്രളയബാധിതര്‍ക്കായുള്ള സഹായം അഭ്യര്‍ത്ഥിച്ച് എത്തിയവര്‍ക്ക് സ്വന്തം കടയില്‍ നിന്നും ചാക്ക് കടണക്കിന് പുതിയ വസ്ത്രങ്ങള്‍ എടുത്ത് കൊടുത്ത് ഒറ്റ ദിവസംകൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയയാളാണ് നൗഷാദ്. പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കന്നവര്‍ക്ക് തന്റെ കൈയിലുള്ളതെല്ലാം നല്‍കിയ നൗഷാദ് ബ്രോഡ് വേയില്‍ വഴിയോര കച്ചവടം നടത്തുന്ന മാലിപ്പുറം സ്വദേശിയായ സാധാരണക്കാരനാണ്. നൗഷാദിനെ പ്രശംസിച്ച് മമ്മൂട്ടി രംഗത്തെത്തി.
തന്റെയടുത്തുളള മുഴുവന്‍ വസ്ത്രങ്ങളും ദുരിത ബാധിതര്‍ക്കായി നല്‍കിയ നൗഷാദിനെ അഭിന്ദനം കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. നന്മ നിറഞ്ഞ പ്രവൃത്തികൊണ്ട് വളരെ പെട്ടെന്നാണ് നൗഷാദ് എല്ലാവരുടെയും പ്രിയങ്കരനായി മാറിയത്. പ്രിയപ്പെട്ട നൗഷാദിക്കയെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമായി എത്തുന്നത്. നടന്‍ രാജേഷ് ശര്‍മ്മയുടെതായി വന്ന ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ നന്മനിറഞ്ഞ മനസ് എല്ലാവര്‍ക്കും കാണുവാനായത്.
എറ്റവുമൊടുവിലായി നൗഷാദിനെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തിയിരുന്നു. ഫോണിലൂടെ വിളിച്ചാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചിരിക്കുന്നത്. “ഞാന്‍ മമ്മൂട്ടിയാണ് വിളിക്കുന്നത് ഞങ്ങള്‍ക്ക് ആര്‍ക്കും തോന്നാത്തതാണ് നിങ്ങള്‍ ചെയ്തത്. വലിയൊരു കാര്യമാണ് നിങ്ങള്‍ ചെയ്തത്. നന്നായി വരട്ടെ . ഈദ് മുബാറക്ക്. നൗഷാദിനോട് ഫോണിലൂടെ മമ്മൂക്ക പറഞ്ഞ വാക്കുകളാണിവ.
മമ്മൂക്ക പറഞ്ഞതെല്ലാം കേട്ട നൗഷാദ് മറുപടിയായി പറഞ്ഞത് ഈദ് മുബാറക്ക് എന്ന് മാത്രം. അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെ മമ്മൂക്കയുടെ ആശംസയും ലഭിച്ചതിന്റെ സന്തോഷത്തിലാണ് നൗഷാദെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യൂന്നു. മമ്മൂക്കയെ പോലെ തന്നെ നടന്‍ ജയസൂര്യയും നൗഷാദിനെ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. നിലമ്പൂര്‍,വയനാട് എന്നിവിടങ്ങളിലെ ക്യാംപുകളിലേക്കായിരുന്നു കഴിഞ്ഞ ദിവസം നൗഷാദ് വസ്ത്രങ്ങള്‍ നല്‍കിയിരുന്നത്.
കുസാറ്റ് സംഘത്തോടൊപ്പം എറണാകുളം ബ്രോഡ്വേയില്‍ നിന്നും വിഭവ സമാഹരണം നടത്തുന്നതിനിടെയാണ് രാജേഷ് ശര്‍മ്മ നൗഷാദിനെ കണ്ടത്. തുടര്‍ന്ന് വസ്ത്രങ്ങള്‍ വെച്ചിടത്തേക്ക് അവരെ കൂട്ടികൊണ്ടുപോയി എല്ലാം എടുത്തുനല്‍കുകയായിരുന്നു. ഇത് പെരുന്നാള്‍ കച്ചവടത്തിന് നഷ്ടമുണ്ടാക്കില്ലേ എന്ന് രാജേഷ് ശര്‍മ്മ ചോദിച്ചപ്പോള്‍ ശ്രദ്ധേയമായിരുന്നു നൗഷാദിന്റെ മറുപടി.
നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂലല്ലോ?. എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം,. നാളെ പെരുന്നാളല്ലേ എന്റെ പെരുന്നാളിങ്ങനെയാ നൗഷാദ് പറഞ്ഞു. കളക്ഷന്‍ സെന്ററുകളിലേക്ക് ആവശ്യ സാധനങ്ങള്‍ നല്‍കാന്‍ മടിച്ചവര്‍ക്കെല്ലാം ഇതൊരു മാതൃകയായി മാറിയിരുന്നു. നൗഷാദിന്റെ വീഡിയോയ്ക്ക് പിന്നാലെ ക്യാംപുകളിലേക്കുളള ആവശ്യസാധനങ്ങളുടെ വരവ് കൂടിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അതേസമയം മലയാള സിനിമാ താരങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായി പങ്കെടുക്കുന്നുണ്ട്. ക്യാംപുകളില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നിന് വേണ്ട സന്ദേശങ്ങള്‍ എല്ലാവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കുന്നു. ഇത്തവണയും നമ്മള്‍ അതിജീവിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെയാണ് എല്ലാവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.
mammootty called naushad
