Connect with us

മോശം പരാമര്‍ശം, നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

Malayalam

മോശം പരാമര്‍ശം, നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

മോശം പരാമര്‍ശം, നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

അപഹാസ്യ പരാമര്‍ശം നടത്തിന്റെ പേരില്‍ നടന്‍ ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കേരളത്തില്‍ അംഗണവാടി അധ്യാപകരായി കുട്ടികളെ പഠിപ്പിക്കുന്നത് എന്നായിരുന്നു ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ശ്രീനിവാസന്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. ഇതിനെതിരെ അംഗണവാടി അധ്യാപകരുടെ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുതിരിക്കുന്നത്.


വനിതാ കമ്മീഷനംഗം ഷാഹിദാ കമാലാണ് ഇക്കാര്യം അറിയിച്ചത്.ശ്രീനിവാസന്റേത് അപക്വവും അപലപനീയവുമായ പരാമര്‍ശമാണെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു. ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സമാനമായി ശ്രീനിവാസന്‍ എഴുതിയൊരു ലേഖനം വിവാദമായിരുന്നു. ലോകത്തിലെ പ്രധാന രോഗങ്ങള്‍ക്കൊന്നും ശാശ്വത പ്രതിവിധിയില്ലാത്ത ചികിത്സാ സമ്ബ്രദായമാണ് അലോപ്പതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ വിഷയത്തില്‍ ഡോക്ടര്‍മാര്‍ അടക്കം നിരവധി പേര്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

വിറ്റാമിന്‍ സി കൊവിഡിന് പ്രതിവിധിയാണെന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ പറഞ്ഞെന്നായിരുന്നു നടന്‍ ശ്രീനിവാസന്റെ ലേഖനത്തില്‍ പറഞ്ഞത്. കൂടാതെ വിറ്റാമിന്‍ സി ശരീരത്തിലെ ജലാംശം ആല്‍ക്കലൈന്‍ ആക്കി മാറ്റും. അപ്പോള്‍ ഒരു വൈറസിനും നിലനില്‍ക്കാനാവില്ല. പക്ഷേ, അമേരിക്കപോലുള്ള രാജ്യങ്ങള്‍ ആദ്യംതന്നെ ഈ വാദത്തെ എതിര്‍ത്തു. മരുന്നുണ്ടാക്കി വില്‍ക്കുന്നതിലാണ് അവര്‍ക്ക് താല്‍പര്യമെന്നുമായിരുന്നു അദ്ദേഹം നടത്തിയ വിവാദ പരാമര്‍ശങ്ങള്‍. ഇത് പരിയാരത്തെ ഡോക്ടറുടെ പേരില്‍ ഇറക്കിയ വ്യാജ സന്ദേശം അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു. ഈ വ്യാജസന്ദേശത്തിന്റെ പേരില്‍ ഡോക്ടര്‍ പരാതിയും നല്‍കിയിരുന്നു.

about sreenivasan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top