Malayalam
ഇത്ര ദൂരത്തിരുന്ന് എന്ത് സമ്മാനമാണ് നല്‍കുക;ടീച്ചറിന് സ്നേഹ നൽകിയ പിറന്നാൾ സമ്മാനം കണ്ടോ?
ഇത്ര ദൂരത്തിരുന്ന് എന്ത് സമ്മാനമാണ് നല്‍കുക;ടീച്ചറിന് സ്നേഹ നൽകിയ പിറന്നാൾ സമ്മാനം കണ്ടോ?
വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സ്നേഹയും ശ്രീകുമാറും.സ്നേഹ ശ്രീകുമാറിന്റെതായി വന്ന പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പ്രിയപ്പെട്ട ഡാന്‍സ് ടീച്ചറിന് പിറന്നാളാശംസ നേര്‍ന്നുകൊണ്ടുളള ഒരു വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. ഇത് വലിയ ആഘോഷമാക്കണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹമെന്ന് സ്നേഹ വീഡിയോയില്‍ പറയുന്നു.
എന്നാല്‍ സാഹചര്യം ഇതായതിനാല്‍ അതൊന്നും നടന്നില്ലെന്നും എല്ലാം പഴയ പോലെ ആയിക്കഴിഞ്ഞാല്‍ എല്ലാവരും ചേര്‍ന്ന് ടീച്ചറിനെ കാണാനെത്തുമെന്നും പങ്കുവെച്ച വീഡിയോയില്‍ സ്നേഹ പറയുന്നു. ഇത്ര ദൂരത്തിരുന്ന് ടീച്ചറിന് എന്ത് സമ്മാനമാണ് നല്‍കുക എന്നാലോചിച്ചപ്പോള്‍ തോന്നിയത് ടീച്ചര്‍ പഠിപ്പിച്ച നൃത്തം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ടീച്ചര്‍ക്കും അത് തന്നെയാണ് പ്രിയമെന്ന് എല്ലാവര്ക്കും അറിയാമെന്നും വീഡിയോയില്‍ സ്നേഹ പറഞ്ഞു.
തന്റെ യുടൂബ് ചാനലിലാണ് സ്നേഹ ശ്രീകുമാര്‍ പുതിയ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സ്നേഹയ്ക്കൊപ്പം വീഡിയോകളുമായി ശ്രീകുമാറും എത്താറുണ്ട്. പാട്ട് പാടി കൊണ്ടാണ് ശ്രീകുമാര്‍ സ്നേഹയ്ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ എത്താറുളളത്.
about sneha sreekumar
