Social Media
സൈമ അവാര്‍ഡ്സിനായി താരസുന്ദരികള്‍ എത്തി; വൈറലായി ചിത്രങ്ങൾ !
സൈമ അവാര്‍ഡ്സിനായി താരസുന്ദരികള്‍ എത്തി; വൈറലായി ചിത്രങ്ങൾ !
By
തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിപ്പിലാണ് .അതിലേറെ ആകാംക്ഷ ആരാധകർക്കാണ് .തങ്ങളുടെ ഇഷ്ട്ട താരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ ഉറ്റുനോക്കുകയാണ് സൈമ അവാര്‍ഡ് പ്രഖ്യാപനത്തിനായി. തങ്ങളുടെ പ്രിയതാരങ്ങള്ക്ക് പുരസ്കാരം ലഭിക്കുമോയെന്നറിയാനായാണ് ആരാധകരുടെ കാത്തിരിപ്പ്. പ്രമേയത്തിലും പ്രകടനത്തിലും ശ്രദ്ധിക്കപ്പെട്ട നിരവധി സിനിമകളാണ് പോയവാരത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. നോമിനേഷനുകളെക്കുറിച്ചും ആരാധകര്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു.
അവസാനനിമിഷത്തെ ട്വിസ്റ്റിലൂടെയാണ് പലപ്പോഴും അവാര്‍ഡ് മാറിമറിയുന്നത്. അതിനാല്‍ത്തന്നെ ആരാധകരെല്ലാം ആകാംക്ഷയിലാണ്. തെലുങ്ക്, കന്നഡ ചിത്രങ്ങളിലെ ജേതാക്കളെയാണ് വ്യാഴാഴ്ച പ്രഖ്യാപിക്കുന്നത്.
അര്ജുന് റെഡ്ഡിയിലൂടെ തെന്നിന്ത്യയുടെ ഹരമായി മാറിയ വിജയ് ദേവരകൊണ്ട, ബാഹുബലിയിലൂടെ ശ്രദ്ധേയനായ റാണ ദഗ്ഗുബട്ടി, ദേവിശ്രിപ്രസാദ്, ത്രിഷ, കീര്‍ത്തി സുരേഷ്, നിഖില വിമല്‍ തുടങ്ങിയ താരങ്ങള്‍ ഇതിനകം തന്നെ ദോഹയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഫേസ്ബുക്കിലൂടെ ഇവരുടെ ചിത്രങ്ങളെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ആരൊക്കെയായിരിക്കും ഇത്തവണ വേദിയിലും തിളങ്ങുന്നതെന്നാണ് ആരാധകരുടെ ചോദ്യം.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ കീര്‍ത്തി സുരേഷ് സൈമയിലും പുരസ്കാരം സ്വന്തമാക്കുമോയെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മലയാളത്തിലൂടെ തുടക്കം കുറിച്ച കീര്‍ത്തി അന്യഭാഷകളിലും സജീവമാണ്.
ഗംഭീര സ്വീകരണമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. വേറിട്ട മേക്കോവറുമായാണ് താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. വനിതാതാരങ്ങളുടെ ഗെറ്റപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളും ആരാധകര്‍ തുടങ്ങിയിട്ടുണ്ട്.
about siima award
