Malayalam
ആദ്യ രാത്രിതന്നെ എല്ലാം മനസിലായി, അങ്ങനെ ഞങ്ങൾ വേർപിരിഞ്ഞു!
ആദ്യ രാത്രിതന്നെ എല്ലാം മനസിലായി, അങ്ങനെ ഞങ്ങൾ വേർപിരിഞ്ഞു!
മലയത്തിൽ ശ്രദ്ധേയമായ ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്ത നടിയാണ് ശ്വേതാ മേനോൻ.’അനശ്വരം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്.പിന്നീടങ്ങോട്ട് വിവിധ ഭാഷകളിലായി അഭിനയിച്ച് മികവ് തെളിയിച്ചു. രതിനിർവേദം,കളിമണ്ണ്,സാൾട്ട് ആൻഡ് പെപ്പെർ തുടങ്ങിയ ചിത്രങ്ങൾ ശ്വേതയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായിരുന്നു.അഭിനേത്രി എന്നതിലുപരി മോഡല്‍ , ടി.വി. അവതാരക എന്നീ നിലകളിലും ശ്വേതാ മലയാളികൾക്ക് പ്രിയങ്കരിയാണ്.മഴവില്‍ മനോരമയിലെ വെറുതെയല്ല ഭാര്യ എന്ന ഷോയില്‍ കൂടിയാണ് അവതരണ രംഗത്ത് വന്നത്. ആദ്യ വിവാഹം ഒഴിഞ്ഞതിന് ശേഷം ശ്വേതാ ഒരു വിവാഹം കൂടി കഴിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ താരം ആദ്യ വിവാഹം ഒഴിഞ്ഞതിനെ കുറിച്ച് തുറന്ന് പറയുകയാണ്.
ആദ്യ വിവാഹത്തെ പറ്റി ഇപ്പോള്‍ ശ്വേതാ മനസ്സ് തുറക്കുകയാണ്. ബോബി ഭോസ്ലെയാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയം വിവാഹത്തില്‍ എത്തിയ ശേഷം പിന്നീട് അങ്ങോട്ട് പരാജയമായിരുന്നു. ഗ്വാളിയോര്‍ സിന്ധ്യ കുടുംബത്തിലെ ആളാണ് ബോബി. ആചാരങ്ങളില്‍ പാലിക്കുന്നതില്‍ കര്‍ശനക്കാരനായിരുന്നു ബോബിയെന്നും. മുഖം ദുപ്പട്ട വെച്ച് മറയ്ക്കാതെ ബന്ധുക്കാരുടെ അടുത്ത് പോകാന്‍ പോലും സമ്മതിക്കില്ലായിരുന്നു എപ്പോളും മാതാപിതാക്കളുടെയും വീട്ടില്‍ വരുന്നവരുടെയും കാല് തൊട്ട് തൊഴണം തുടങ്ങിയ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുമായിരുന്നു എന്നും ശ്വേതാ പറയുന്നു.
ആ വീട്ടില്‍ തുടരാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടായെന്നും, ആ വീട്ടില്‍ ബോബിയുടെ മാതാപിതാക്കള്‍ക്ക് മാത്രമായിരുന്നു നിയന്ത്രണമെന്നും ഭര്‍ത്താവ് എന്ന നിലയില്‍ ബോബിക്ക് ഒരു നിയന്ത്രണവും ഇല്ലായിരുന്നു എന്നും താരം പറയുന്നു. ബോബിയുടെ വീട്ടുകാര്‍ തന്റെ സ്വത്ത് മാത്രമാണ് ആഗ്രഹിച്ചതെന്നും ബോളിവുഡില്‍ നിന്ന് അടക്കം ഓഫര്‍ വന്നിട്ടും അതിന് തന്നെ വിട്ടില്ലെന്നും മറിച്ചു അതിന്റെ പേരില്‍ ഉപദ്രവങ്ങള്‍ തുടര്‍ന്നെന്നും ശ്വേത പറയുന്നു. മാനസികമായി സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബന്ധം പിരിയുകയിരുന്നു ശ്വേതാ കൂട്ടിച്ചേര്‍ത്തു.
about shwetha menon
