Malayalam
അതൊക്കെ ലൈംഗികപീഡനം എന്നുപറയാന്‍ പറ്റില്ല, എന്നേയും മോശമായ രീതിയിൽ സ്പർശിച്ചിട്ടുണ്ട്!
അതൊക്കെ ലൈംഗികപീഡനം എന്നുപറയാന്‍ പറ്റില്ല, എന്നേയും മോശമായ രീതിയിൽ സ്പർശിച്ചിട്ടുണ്ട്!
മലയത്തിൽ ശ്രദ്ധേയമായ ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്ത നടിയാണ് ശ്വേതാ മേനോൻ.’അനശ്വരം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്.പിന്നീടങ്ങോട്ട് വിവിധ ഭാഷകളിലായി അഭിനയിച്ച് മികവ് തെളിയിച്ചു.രതിനിർവേദം,കളിമണ്ണ്,സാൾട്ട് ആൻഡ് പെപ്പെർ തുടങ്ങിയ ചിത്രങ്ങൾ ശ്വേതയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായിരുന്നു.ഇപ്പോഴിതാ സ്കൂള്‍ തലത്തില്‍ തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ശ്വേതാ മേനോന്.
ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രശ്നങ്ങളും ഞാനും സ്കൂള്‍ തലത്തില്‍ നേരിട്ടിട്ടുണ്ട്. മോശം സ്പര്‍ശം പോലുള്ള അനുഭവങ്ങള്‍. അതൊക്കെ ലൈംഗികപീഡനം എന്നുപറയാന്‍ പറ്റില്ല. എങ്കിലും അത്തരം മോശം സ്പര്‍ശം തനിക്കുണ്ടായിട്ടുണ്ടന്നാണ് ശ്വേതാ പറയുന്നത്.ഗൃഹലക്ഷ്മി മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ശ്വേതയുടെ വാക്കുകൾ..
കുട്ടിക്കാലത്ത് സ്കൂളിലുണ്ടാവുന്ന മിക്ക പ്രശ്നങ്ങളും ഞാന്‍ അച്ഛനോട് തുറന്നുപറയുമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യം എനിക്ക് കിട്ടി. എന്റെ പരാതികള്‍ കേട്ട് അച്ഛന് എത്രയോ തവണ സ്കൂളില്‍ വന്നിട്ടുണ്ട്. ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രശ്നങ്ങളും ഞാനും നേരിട്ടിട്ടുണ്ട്. മോശം സ്പര്‍ശം പോലുള്ള അനുഭവങ്ങള്‍. അതൊക്കെ ലൈംഗികപീഡനം എന്നുപറയാന്‍ പറ്റില്ല. എങ്കിലും സ്കൂളില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാവുമ്പോള്‍ അത് പാരന്റ്സിന്റെ അടുത്ത് പറയണം എന്നുള്ളൊരു ട്രെയിനിങ് അറിഞ്ഞോ അറിയാതെയോ വീട്ടില്‍ നിന്ന് കിട്ടിയിരുന്നു. നമുക്ക് വേണ്ടി സംസാരിക്കാന്‍ അച്ഛന് സ്കൂളില്‍ വരുമ്പോള്‍ എനിക്ക് സ്വാഭാവികമായൊരു ധൈര്യം വന്നു. കുടുംബത്തിന്റെ പിന്തുണ ഒരു കുട്ടിക്ക് വളരെയേറെ ആവശ്യമാണെന്ന് അന്നുമുതലേ മനസ്സിലാക്കാന്‍ കഴിഞ്ഞു.
ഈയൊരു സ്വാതന്ത്ര്യം എല്ലാ കുട്ടികള്‍ക്കും ഉണ്ടാവണം. ഓരോ ദിവസവും സ്കൂളില്‍ നടക്കുന്നതെന്തും അവര്‍ വീട്ടില്‍ വന്നുപറയട്ടെ. ഒരു പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ ആദ്യത്തെ ബോയ്ഫ്രണ്ട് അച്ഛനായിരിക്കും. അവിടുന്നാണ് ആ കുട്ടിയുടെ വളര്‍ച്ച തുടങ്ങുന്നത്. അച്ഛന് അവളോട് എങ്ങനെ പെരുമാറുന്നുവോ അതാണ് അവള് മറ്റുള്ള ആണുങ്ങളിലും ആണ്കുട്ടികളിലുമൊക്കെ തിരയുന്നതും. അവള്‍ക്കുവേണ്ടി ചെവിയോര്‍ത്തിരിക്കുന്ന ഒരച്ഛനെ കിട്ടുന്നത് എന്ത് മനോഹരമായ ഒരു ഭാഗ്യമാണ്.
മോശം സ്പര്‍ശത്തെക്കുറിച്ചും അതെങ്ങനെ കൈകാര്യം ചെയ്യണം എന്നുമൊക്കെ കുഞ്ഞുങ്ങളോട് പറഞ്ഞുകൊടുക്കാന്‍ പറ്റിയ സമയമാണിത്. എന്നുകരുതി അവരെ വെറുതെ പേടിപ്പിക്കണമെന്നല്ല. ഒരു കാര്യമേ പറയേണ്ടതുള്ളൂ. ആരെങ്കിലും മോശം ഉദ്ദേശത്തോടെ ശരീരത്തില്‍ തൊട്ടെന്ന് തോന്നിയെങ്കില്‍ അത് വീട്ടില്‍ വന്ന് മടിക്കാതെ പറയണമെന്ന് ഉപദേശിച്ചാല്‍ മതി. ഇതുതന്നെയാണ് ആദ്യത്തെ ലൈംഗികപാഠവും. ഗുഡ്ടച്ചും ബാഡ്ടച്ചും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയണം. അതുകഴിഞ്ഞാവാം സെക്സിനെക്കുറിച്ചുള്ള മറ്റ് സംസാരങ്ങള്‍. ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്.
about shwetha menon
