Social Media
സിങ്കപ്പെണ്ണേ;നടി ശിവദ തിരിച്ചു വരുന്നോ?;വര്‍ക്കൗട്ട് ചിത്രം ഏറ്റെടുത്ത് ആരാധകർ!
സിങ്കപ്പെണ്ണേ;നടി ശിവദ തിരിച്ചു വരുന്നോ?;വര്‍ക്കൗട്ട് ചിത്രം ഏറ്റെടുത്ത് ആരാധകർ!
വളരെ പെട്ടന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് നടി ശിവദ.ഏറെ ആരധകരാണ് താരത്തിന് മലയാളത്തിലും മറ്റ് ഭാഷകളിലും ഉള്ളത്.ഇപ്പോൾ ഏറെ നാളുകളായി താരം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു ഇപ്പോൾ വീണ്ടും സിനിമയിലേക്കുള്ള വരാവണോ എന്ന ചോത്യമാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ താരത്തിന് ജൂലൈ 20 നാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്.ഇപ്പോഴിതാ സിനിമയിലേക്ക് തിരിച്ചുവരവിനായി ഒരുങ്ങുകയാണ് താരമിപ്പോള്‍. ജിമ്മ് വര്‍ക്കൗട്ട് ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്.
ആല്‍ബ ഗാനങ്ങളിലൂടെ ശ്രദ്ധേയായ ശിവദ ‘കേരളകഫേ’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘ലിവിങ് റ്റുഗദര്‍’ എന്ന ഫാസില്‍ ചിത്രത്തില്‍ നായികയായെത്തി. പിന്നീട് തമിഴകത്തും താരം സജീവമായി. തുടര്‍ന്ന് ‘സുസുധി വാത്മീകത്തില്‍’ ജയസൂര്യയ്ക്കൊപ്പം നായികയായപ്പോള്‍ താരത്തെ മലയാള സിനിമ ഏറ്റെടുത്തു. പിന്നീട് ‘ഇടി’ എന്ന ജയസൂര്യ ചിത്രത്തിലും ശിവദയായിരുന്നു നായിക. പൃഥിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’ലാണ് താരം അവസാനം അഭിനയിച്ചത്.
വിനയന് ചിത്രമായ ‘രഘുവിന്റെ സ്വന്തം റസിയ’, ദുല്‍ഖര്‍ ചിത്രം ‘സെക്കന്‍ഡ് ഷോ’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടന് മുരളി കൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്. 2015 ഡിസംബറിലായിരുന്ന ഇവരുടെ വിവാഹം.
about shivada workout video
