Malayalam Breaking News
ഷെയ്നെ റിസോര്‍ട്ടില്‍ നിന്ന് ഇറക്കി വിട്ടു;സംഭവം കൂടുതൽ വിവാദത്തിലേക്ക്!
ഷെയ്നെ റിസോര്‍ട്ടില്‍ നിന്ന് ഇറക്കി വിട്ടു;സംഭവം കൂടുതൽ വിവാദത്തിലേക്ക്!
സോഷ്യൽ മീഡിയയിൽ ഒന്നടങ്കം നടൻ ഷെയ്ൻ നിഗത്തിനെതിരെ വിമർശങ്ങളും കുറ്റപ്പെടുത്തലുകളും ഏറി വരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മറ്റൊരു വിവാദവുമായിചിലർ രംഗത്തെത്തിയിട്ടുള്ളത്. ഷെയ്‌നും തിരിച്ച് തൻറെ അവസ്ഥകളെയും താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെയും ചൂടി പറഞ്ഞ് രംഗത്ത് എത്തിയിട്ടുണ്ട്.ഇപ്പോൾ വിവാദമായിരിക്കുന്നത് കുർബാനി സിനിമയുടെ സെറ്റിലുണ്ടായിരുന്ന നാട്ടുകാർ താരത്തെ കുറിച്ച് പറയുന്നതാണ്. മാങ്കുളത്ത് കുര്‍ബാനിയെന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷെയ്ന്‍ നിഗമുമായി ബന്ധപ്പെട്ട വിവാദം തുടങ്ങുന്നത്. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയതിനാല്‍ ഷെയ്നിനെ മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കുകപോലുമുണ്ടായി. ഷെയ്നിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരായിരുന്നു ഏറ്റവും പ്രശ്നമുണ്ടാക്കിയിരുന്നതെന്നും ദൃക്സാക്ഷികള്‍ പ്രതികരിച്ചു.
ഒരു മാസമാണ് കുര്‍ബാനിയുടെ ചിത്രീകരണത്തിനായി ഷെയ്ന്‍ മാങ്കുളത്ത് ഉണ്ടായിരുന്നത്. എന്നാല്‍ താമസസൗകര്യം ക്രമീകരിച്ചിരുന്ന ഈ റിസോര്‍ട്ടില്‍ നിന്ന് അന്നു തന്നെ ഷെയ്നെ ഇറക്കി വിടേണ്ടിവന്നു. അത്യുച്ചത്തില്‍ കൂകിവിളിച്ചു ബഹളമുണ്ടാക്കി റിസോര്‍ട്ടിലെ മറ്റു താമസക്കാര്‍ക്കു ശല്യമായതോടെയാണ് റിസോര്‍ട്ട് ജീവനക്കാര്‍ നടനെ പുറത്താക്കിയത്.
ഷൂട്ടിനിടെ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങിനടന്ന നടനെ പ്രൊഡക്ഷന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചു വാഹനത്തില്‍കയറ്റി മടക്കി കൊണ്ടുപോകുന്നതും നാട്ടുകാര്‍ കണ്ടു. നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായ മാങ്കുളത്തിന് ഇതെല്ലാം പുതിയ കാഴ്ച്ചകളായിരുന്നു. മാങ്കുളവും, കാട്ടാനകളുടെ വിഹാരകേന്ദ്രമായ ആനക്കുളവുമെല്ലാം സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുകളാകുമ്പോള്‍, കാട്ടിലേയ്ക്കുള്ള കടന്നുകയറ്റവും, സിനിമയുടെ മറവില്‍ വനനശീകരണവും ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
നടന്‍ ഷെയ്ന്‍ നിഗമിന് പിന്തുണയുമായി താര സംഘടനയായ അമ്മ. ഒരാളെ വിലക്കാനായി ആര്‍ക്കും അധികാരമില്ലെന്നും വിലക്ക് ഒന്നിനും ഒരു പരിഹാരമല്ലെന്നും അമ്മ പ്രസിഡന്റ് ഇടവേള ബാബു പറഞ്ഞു. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും നിര്‍മ്മാതാക്കളുടെ വികാരമായി മാത്രമേ വിലക്കിനെ കാണാനാകൂ. ഷെയ്‌നുമായി സംസാരിച്ച ശേഷം ചര്‍ച്ചയ്ക്കായി വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷെയ്‌ന്റെ കുടുംബവുമായി സംസാരിച്ച ശേഷം ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ഇടവേള ബാബു. പ്രശ്‌നങ്ങള്‍ താരസംഘടനയുടെ പ്രതിനിധികളെ ബോധിപ്പിച്ചിട്ടുണ്ടെന്നും സംഘടന കൈവിടില്ലെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഷെയിന്റെ അമ്മ വ്യക്തമാക്കിയിരുന്നു.
അതേസമയം ഷെയ്ന്‍ വിഷയത്തില്‍ ബാബുരാജിന്റെ പ്രതികരണം വന്‍ വിവാദമായിരിക്കുകയാണ്. ന്യൂജെന്‍ താരങ്ങളില്‍ പലരും ലഹരിക്ക് അടിമയാണെന്ന് അദ്ദേഹം പറയുന്നു. പുതുതലമുറയിലുള്ള നടന്മാരില്‍ ചിലര്‍ സിനിമാ സെറ്റില്‍ ലഹരിയുപയോഗിക്കുന്നവരാണെന്ന നിര്‍മ്മാതാക്കളുടെ ആരോപണം ശരിയെന്ന് ബാബു രാജ്. സിനിമാ സെറ്റുകളില്‍ ലഹരിമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും സെറ്റ് പരിശോധിച്ചാല്‍ പലരും കുടുങ്ങുമെന്നും താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി അംഗമായ ബാബുരാജ് പറഞ്ഞു.
സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം ഫാഷനായി മാറി. എല്‍എസ്ഡിയെക്കാള്‍ രൂക്ഷമായ ലഹരികളാണ് ചിലര്‍ ഉപയോഗിക്കുന്നത്. ചില സിനിമാ സെറ്റുകള്‍ ഇത്തരത്തില്‍ ലഹരിയുപയോഗിക്കുന്നവരുടെ മാത്രമാണ്. സെറ്റില്‍ പോലീസ് പരിശോധന നടത്തിയാല്‍ പലരും കുടുങ്ങും. ലഹരി ഉപയോഗിക്കുന്നവര്‍ പലരും അമ്മയുടെ ഭാഗമല്ല. അവര്‍ക്ക് അമ്മയില്‍ അംഗമാകാന്‍ താത്പര്യമില്ല. നിര്‍മ്മാതാക്കള്‍ പറയുന്നത് വസ്തുനിഷ്ഠമാണ്.
ഷെയ്ന്‍ നിഗത്തിന്റെ വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്ക് പരിമിതികള്‍ ഉണ്ട്. പ്രശ്നമുണ്ടായപ്പോള്‍ മാത്രമാണ് ഷെയ്ന്‍ അമ്മയില്‍ അംഗമായത്. ഷെയ്ന്റെ കാര്യത്തില്‍ ഇടപെടല്‍ ഫലവത്താകില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. ഷെയ്ന്റെ വിഡിയോകള്‍ കണ്ടാല്‍ പലതും മനസിലാകും. നിര്‍മ്മാതാവുമായുള്ള കരാര്‍ ലംഘിച്ചാല്‍ ഒന്നും ചെയ്യാനാകില്ല. അതുകൊണ്ട് തന്നെ ഷെയ്നു പിന്തുണ നല്‍കുന്നതില്‍ പരിമിതികള്‍ ഉണ്ടെന്നും’ ബാബുരാജ് പറഞ്ഞു.
ഷെയിന്‍ നിഗത്തിന്റെ പേരില്‍ വിവാദങ്ങള്‍ കത്തി പടരുകയാണ്. പുതിയ സിനിമകളിലൊന്നും ഷെയിന്‍ അഭിനയിക്കേണ്ട എന്ന തീരുമാനത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസേസിയേഷന്‍ താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സംവിധായകന്മാരും താരങ്ങളുമടക്കം നിരവധി പേര്‍ ഷെയിന് പിന്തുണയുമായി എത്തിയിരുന്നു.
ഒപ്പം സംവിധായകന്‍ വിനയന്‍ തനിക്ക് പണ്ട് നേരിടേണ്ടി വന്ന വിലക്കിനെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ്. മാത്രമല്ല അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വിനയന്‍ സൂചിപ്പിച്ചിരിക്കുകയാണ്.
ജീവിതമാര്‍ഗ്ഗം തടഞ്ഞു കൊണ്ട് ഒരു വ്യക്തിയെ ഒറ്റപ്പെടുത്തി വിലക്കുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. പക്ഷേ യുവതാരം ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്തു നിന്ന് ഇപ്പോളുണ്ടായ അച്ചടക്കമില്ലായ്മ തെറ്റു തന്നെ ആണ്. എന്റെ സുഹൃത്തായിരുന്ന നമ്മെ വിട്ടു പിരിഞ്ഞ കലാകാരന്‍ അബിയുടെ മകനോട് ആ സ്‌നേഹവാത്സല്യത്തോടു കൂടി പറയട്ടെ ഭാഗ്യം കൊണ്ടു ലഭിച്ച ഈ നല്ല തുടക്കം സ്വയം നശിപ്പിക്കരുത്.
കാരണം ഷെയിനെ പോലെയും ഷെയിനെക്കാളും കഴിവുള്ള ധാരാളം ചെറുപ്പക്കാര്‍ അതു പ്രകടിപ്പിക്കാന്‍ ഒരവസരം കിട്ടാതെ അലയുന്നുണ്ട്. അപ്പോള്‍ തനിക്കു കിട്ടിയ ഭാഗ്യം തന്റെ മാത്രം അസാമാന്യ കഴിവ് കൊണ്ടാണന്നുള്ള ഒരഹങ്കാരം ഷെയിനിനു വന്നിരിക്കുന്നു എന്നത് അപകടകരമാണ്. മറ്റുള്ളവര്‍ക്കു കൂടി മാതൃകയാകുന്ന രീതിയില്‍ അതിനെ നിയന്ത്രിക്കെണ്ടത് സിനിമയെന്ന ഈ വല്യ സാമ്പത്തിക മേഖലയില്‍ അനിവാര്യമാണ്.
ചെറുതാണങ്കിലും വലുതാണങ്കിലും ഇത്തരം താരാധിപത്യങ്ങളേ എന്നും എതിര്‍ത്തിട്ടുള്ളവനാണു ഞാന്‍. പക്ഷേ തൊഴില്‍ വിലക്ക് ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ ഷെയിന്‍ തെറ്റ് ഏറ്റു പറയുകയും പകുതി വഴിയിലായ മുന്നു പടങ്ങളും യാതൊരു ഉപാധികളുമില്ലാതെ നിര്‍മ്മാതാവും സംവിധായകനും പറയുന്ന രീതിയില്‍ തീര്‍ത്തു കൊടുക്കുകയും ചെയ്ത ശേഷം മാത്രം.
ഒരു വിലക്കുമില്ലാതെ ഷെയിന് മറ്റു സിനിമകളില്‍ ജോലി ചെയ്യാനുള്ള അനുവാദം കൊടുക്കണം. ഇപ്പോള്‍ കാര്യങ്ങളുടെ ഗൗരവം ശരിക്കും മനസ്സിലാക്കിയ ഷെയിന്‍, അങ്ങനെ ഒരവസരം കിട്ടിയാല്‍ തന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തി അഭിനയ രംഗത്ത് തുടരും എന്നു പ്രതീക്ഷിക്കാം.
വീണ്ടും പ്രസന്റ് ഇഷ്യുവിലേക്കു വന്നാല്‍ ഷെയിന്‍ നിഗം തെറ്റു തിരുത്തണം മുടിവെട്ടല്‍ പ്രതിഷേധമൊക്കെ നിര്‍ത്തി ഉല്ലാസം, വെയില്‍, കുര്‍ബാനി, എന്നീ മുന്നു ചിത്രങ്ങളും യാതൊരുപാധിയും വയ്കാതെ തീര്‍ത്തു കൊടുക്കുകയും, അതിന്റെ നിര്‍മ്മാതാക്കളും സംവിധായകരുമായി സഹകരിക്കുകയും വേണം. അതോടെ നിര്‍മ്മാതാക്കളുടെ സംഘടന ഷെയിന് എല്ലാ വിധ പ്രോത്സാഹനവും കൊടുക്കാന്‍ തയ്യാറാവുമെന്നും ഞാന്‍ കരുതുന്നു. അമ്മയുടെ പ്രസിഡന്റായ ശ്രീ മോഹന്‍ലാല്‍ ഇടപെട്ടാല്‍ അരമണിക്കൂര്‍ കൊണ്ട് ഷെയിനെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ കഴിയുമെന്നാണെന്റെ വിശ്വാസം.
സമീപ കാലത്തുണ്ടായ ഇഷ്യൂസിലൊക്കെ ശ്രീ ലാല്‍ കാണിച്ച നേതൃത്വ പാടവം ഈ പ്രശ്‌നം തീരാനും സഹായകമാകട്ടെ. പ്രിയപ്പെട്ട ഷെയിന്‍ ന്യൂജന്‍ ചിന്തകളെല്ലാം നല്ലതു തന്നെ പക്ഷേ അതിനോടൊപ്പം മലയാളത്തിലെ ആദ്യ സൂപ്പര്‍സ്റ്റാറായ പ്രേം നസീറിന്റെ ജീവചരിത്രോം.. അതുപോലെ ശ്രീ മമ്മൂട്ടിയും ശ്രീ മോഹന്‍ലാലും ഈ നിലയില്‍ എത്താനെടുത്ത ത്യാഗോം പ്രൊഫഷനോടുള്ള ഡെഡിക്കേഷനുമൊക്കെ ഷെയിന്‍ ഒന്നു പഠിക്കുന്നതു നല്ലതാണ്. ഏതായാലും ഷെയിന്‍ തിരുത്താന്‍ തയ്യാറാകുകയും. അയാളുടെ പ്രായവും പക്വതക്കുറവും പരിഗണിച്ച് വീണ്ടും അഭിനയിക്കിനുള്ള അവസരം സംഘടനകള്‍ കൊടുക്കുയും ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.
about shane nigam
