Connect with us

ഷെയിനെ മനപ്പൂർവ്വം അസ്വസ്ഥപ്പെടുത്താനുള്ള ശ്രമമാണ്;മാനസികമായി തകർന്നാണ് ഈ സെറ്റിൽ നന്ന് മടങ്ങി പോയത്!

Malayalam Breaking News

ഷെയിനെ മനപ്പൂർവ്വം അസ്വസ്ഥപ്പെടുത്താനുള്ള ശ്രമമാണ്;മാനസികമായി തകർന്നാണ് ഈ സെറ്റിൽ നന്ന് മടങ്ങി പോയത്!

ഷെയിനെ മനപ്പൂർവ്വം അസ്വസ്ഥപ്പെടുത്താനുള്ള ശ്രമമാണ്;മാനസികമായി തകർന്നാണ് ഈ സെറ്റിൽ നന്ന് മടങ്ങി പോയത്!

മലയാള സിനിമാലോകത്ത് ഏറെ ചർച്ചയായ ഒന്നായായിരുന്നു നടൻ ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജും തമ്മിലുണ്ടായ പ്രശ്നം.മോളിവുഡിൽ ഏവരും ഇതുമായി ബന്ധപെട്ട് കുറച്ചു നാളുകളായി വലിയ ചർച്ചകൾക്കൊടുവിൽ സംസാരിച്ചു തീർപ്പാക്കുകയായിരുന്നു.സോഷ്യൽ മീഡിയ വഴി ആയിരുന്നു വിഷയം ചർച്ചയായിരുന്നത്.ഒരു ലൈവിലെത്തി നിര്മാതാവുമായുള്ള പ്രേശ്നത്തെ കുറിച്ച് പറയുകയായിരുന്നു നടൻ ഷെയ്ൻ. ശേഷം താരത്തിനെതിരെ ആരോപണവുമായി നിർമ്മാതാവ് ജോബി ജോർജും എത്തുകയായിരുന്നു.പിനീടാത്ത മോളിവുഡിനെ ഇളക്കിമറിക്കുന്ന ഒരു പ്രേശ്നമായി മാറുകയായിരുന്നു.ശേഷം ഈ വിഷയത്തിൽ താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിഷയത്തിൽ ഇടപെട്ട് പരിഹരിക്കുകയായിരുന്നു.

ഷെയിനെതിരെ പുതിയ ആരോപണവുമായി വെയിൽ സംവിധായകൻ ശരത് മേനോൻ രംഗത്തെത്തിയിരിക്കുകയാണ്. താരം ഷൂട്ടിങ്ങിൽ സഹകരിക്കുന്നില്ലെന്നാണ് പുതിയ ആരോപണം. ഇനിയുള്ള ചിത്രങ്ങളിൽ ഷെയിനെ സഹകരിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴിത വെയിൽ സെറ്റി സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഷെയ്ന്റെ മനേജർ മൈക്കിൽ സേവ്യർ. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

വെയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കരാർ ലംഘിച്ചുവെന്ന് പറയുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മനേജർ പറഞ്ഞു. ഇന്ന് പുലർച്ച വരെ ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു ഷെയിൻ. താരത്തെ അസ്വസ്ഥനാക്കാൻ വേണ്ടി സംവിധായകനും മറ്റ് പ്രവർത്തകരും മനപ്പൂർവ്വം പ്രശ്നമുണ്ടാക്കുകയായിരുന്നു. സന്തോഷത്തോടേയും സമാധാനത്തോടേയും അഭിനയിക്കാൻ സാധിക്കില്ലെന്ന അവസ്ഥയിൽ മാനസികമായി തകർന്നാണ് ഈ സെറ്റിൽ നന്ന് മടങ്ങിപോയത്. അതിനെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയെന്നും സിനിമയുമായി സഹകരിക്കില്ലെന്ന തരത്തിൽ വളച്ചൊടിക്കുകയാണെന്നും മനേജർ പറഞ്ഞു.

ഷെയിൻ നിഗമിനെ പുതിയ ചിത്രങ്ങളിൽ സഹകരിപ്പിക്കേണ്ടെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം അറിഞ്ഞിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. സംഘടനയിൽ നിന്ന് ഔദ്യോഗികമായി യാതൊരു അറിയിപ്പും കിട്ടിയിട്ടില്ല. വാർത്തകളിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. അതേപ്പറ്റി ഒന്നുമറിയില്ലെന്നും മനേജർ പറയുന്നുണ്ട്.

ചിത്രത്തിനായി 15 ദിവസത്തെ ഡേറ്റാണ് നൽകിയിരിക്കുന്നത്. ആവശ്യത്തിലധികം ഷോട്ടുകൾ ചിത്രത്തിനായി ചെയ്തിട്ടുണ്ട്. ഒരു ഷോർട്ടു പോലും കുറച്ച ഷെയിൻ ചെയ്തിട്ടില്ല. ചിത്രം ഭംഗിയായി പൂർത്തിയാക്കണമെന്നുള്ള ഉദ്യേശമല്ല സംവിധായകനും അണിയറ പ്രവർത്തകർക്കുമുളളത്. പഴയ പ്രശ്നങ്ങളുടെ തുടർച്ചയായി ഷെയ്നെ മനപ്പൂർവ്വം അസ്വസ്ഥപ്പെടുത്താനുള്ള ശ്രമങ്ങളാണ് അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

ഷെയിനും വെയിൽ സംവിധായകനുമായ തമ്മിൽ അടുത്ത സൗഹൃദമായിരുന്നു . എന്നാൽ ജോബി ജോർജ് പ്രശ്നങ്ങൾക്ക് പിന്നാലെ ഇരുവരും മാനസികമായി അകലുകയായിരുന്ന. സെറ്റിൽ പലപ്പോഴും ഷെയിനെതിരെ അനാവശ്യപ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ ഷൂട്ടിങ് നീട്ടി കൊണ്ടു പോകുക. നന്നായി ചെയ്താലും ശരിയായില്ലെന്ന് പറഞ്ഞ് റീ ടേക്ക് എടുക്കുക. സെറ്റിൽ അനാവശ്യ പ്രശ്നമുണ്ടാക്കുക ഇതൊല്ലാം പതിവായിരുന്നു.

ഒരുപാട് വൈകാരികത നിറഞ്ഞ കഥാപാത്രത്തെയാണ് വെയിലിൽ ഷെയിൻ ഇവതരിപ്പിക്കുന്നത്. സന്തോഷവും സമാധാനവും ഇല്ലാതെ, അഭിനയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിന്നാണ് ഷെയിൻ ഇന്നലെ മടങ്ങി പോയത്.അത് അവർ പറയുംപോലെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോന്നതല്ല. ഷെയിന്‍ പോയതിന് ശേഷം എന്താണ് അവിടെ സംഭവിച്ചത് എന്ന് തനിയ്ക്ക് അറിയില്ലെന്നും മൈക്കിൾ മനോരമ ഡോട്കോമിനോട് പറഞ്ഞു.

about shane nigam

More in Malayalam Breaking News

Trending

Recent

To Top