News
ഷെയ്ൻ വിവാദം,പുതിയ സിനിമ കരാര്‍ വെയ്ക്കില്ല;നിര്‍മ്മാതാക്കളെ കുരുക്കി താരങ്ങള്‍!
ഷെയ്ൻ വിവാദം,പുതിയ സിനിമ കരാര്‍ വെയ്ക്കില്ല;നിര്‍മ്മാതാക്കളെ കുരുക്കി താരങ്ങള്‍!
ഷെയ്ൻ നിഗം വിഷയം പുതിയ തലങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് നിർമ്മാതാക്കൾ വ്യതമാക്കിയതോടെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് താരസംഘടനയായ അമ്മയുടേയും നിലപാട്. നഷ്ടപരിഹാരമായി 1 കോടി രൂപ നൽകാതെ വിലക്ക് പിന്‍വലിക്കില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നഎന്നാല്‍ കടും പിടിത്തം തുടര്‍ന്നാല്‍ പുതിയ സിനിമകളില്‍ കരാര്‍ വെയ്ക്കാതെ സിനിമാ നിര്‍മ്മാതക്കളെ സമ്മര്‍ദ്ദത്തിലാക്കാനാണ് താരസംഘടന വ്യക്തമാക്കി.
സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാൻ തൻ തയ്യാറാണെന്ന് ഷെയ്ൻ വ്യക്തമാക്കിയതോടെ അമ്മ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗങ്ങളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്താന്‍ തയ്യാറായത്. കൊച്ചിയില്‍ വെച്ചായിരുന്നു അമ്മ പ്രതിനിധികളായ ബാബുരാജ്, ഇടവേള ബാബു, ടിനി ടോം എന്നിവര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഓഫീസില്‍ എത്തി ചര്‍ച്ച നടത്തിയത്.
അതേസമയം യോഗത്തിനിടെ നഷ്ടപരിഹാരം എന്ന ആവശ്യം നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചപ്പോള്‍ തന്നെ അതിനെ അമ്മ ഭാരവാഹികള്‍ എതിര്‍ത്തു. നിര്‍മ്മാതാക്കളുടെ അസൗകര്യത്തില്‍ ചിത്രീകരണം മുടങ്ങിയാല്‍ താരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമോയെന്നും അമ്മ അംഗങ്ങള്‍ യോഗത്തില്‍ ചോദിച്ചിരുന്നു.
മാത്രമല്ല നഷ്ടപരിഹാരം എന്ന കീഴ്വഴക്കം തെറ്റാണെന്നും ‘അമ്മ’ ചൂണ്ടിക്കാട്ടുന്നു. താരത്തിന്‍റെ അസൗകര്യം മൂലം ഷൂട്ടിങ്ങ് മുടങ്ങിയതിന് നഷ്ടപരിഹാരം ഈടാക്കിയാല്‍ നിര്‍മ്മാതാവിന്‍റെ അസൗകര്യം മൂലം ഷൂട്ടിങ്ങ് വൈകിയാല്‍ തിരിച്ച് നഷ്ടപരിഹാരം നല്‍കുമോയെന്നും അമ്മ അംഗങ്ങള്‍ ചോദിക്കുന്നു. ഇത്തരം നിരവധി സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ സൂചിപ്പിക്കുന്നു.
about shane nigam
