Connect with us

ഷെയ്ന്‍ നിഗം വിഷയത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച അറിയാം!

Malayalam

ഷെയ്ന്‍ നിഗം വിഷയത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച അറിയാം!

ഷെയ്ന്‍ നിഗം വിഷയത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച അറിയാം!

ഷെയ്ന്‍ നിഗം വിഷയത്തില്‍ ഒത്തുതീർപ്പിനായുള്ള ചർച്ച തിങ്കളാഴ്ച കൊച്ചിയില്‍ നടക്കും.താരസംഘടന ‘അമ്മ’യും നിര്‍മാതാക്കളുടെ സംഘടനയും തമ്മിലാണ് ചർച്ച നടത്തുന്നത്.നിർമ്മാതാക്കളുടെ ആവശ്യ പ്രകാരം ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിൻ പൂർത്തിയാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ അമ്മയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നത്.

നേരത്തെ ഉയര്‍ത്തിയ നിലപാടുകളില്‍ നിര്‍മ്മാതാക്കള്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ്. ഷെയ്ന്‍ മൂലമുണ്ടായ സാമ്പത്തികനഷ്ടം പരിഹരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നിര്‍മാതാക്കള്‍. അതേസമയം സിനിമയുമായി മുന്നോട്ടുപോകുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

ഷെയ്ന്‍ മൂലം നിര്‍മാണം തടസ്സപ്പെട്ട വെയില്‍, ഖുര്‍ബാനി എന്നീ ചിത്രങ്ങളുടെ ചിത്രീകരണം തുടരുന്നത് തിങ്കളാഴ്ച ചര്‍ച്ചചെയ്യും.

about shane nigam

More in Malayalam

Trending

Recent

To Top