News
ഹിന്ദി സീരിയല്‍ നടന് പാര്‍ഥ് സംതാന് കോവിഡ് 19 സ്ഥിരീകരിച്ചു!
ഹിന്ദി സീരിയല്‍ നടന് പാര്‍ഥ് സംതാന് കോവിഡ് 19 സ്ഥിരീകരിച്ചു!
Published on
ഹിന്ദി സീരിയല്‍ നടന് പാര്‍ഥ് സംതാന് കോവിഡ് 19 സ്ഥിരീകരിച്ചു. ഏക്ത കപൂര്‍ നിര്‍മ്മിക്കുന്ന കസൗട്ടി സിന്ദഗി കേ 2 എന്ന പുതിയ സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കേയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഷൂട്ടിംഗ് നിര്‍ത്തി സീരിയലിലെ മുഴുവന്‍ അഭിനേതാക്കളോടും ക്രൂ അംഗങ്ങളോടും പരിശോധനയ്ക്ക് വിധേയരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വിറ്ററിലൂടെയാണ് കോവിഡ് പൊസിറ്റീവായ വിവരം നടന് പങ്കുവച്ചത്. “എനിക്ക് കോവിഡ് 19 പോസിറ്റീവായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റൊപ്പം ഉണ്ടായിരുന്നവരോട് ടെസ്റ്റ് നടത്താനായി ആവശ്യപ്പെടുന്നു. ഞാന്‍ ക്വാറന്റൈനിലാണ്. മുംബൈ കോര്‍പ്പറേഷന്റെ പിന്തുണയ്ക്ക് നന്ദി പറയുന്നു. സുരക്ഷിതരായിരിക്കു” എന്നാണ് പാര്‍ഥിന്റെ ട്വീറ്റ്.
about serial actor
Continue Reading
Related Topics:Bollywood
