News
ഐശ്വര്യക്കും മകള്‍ക്കും കോവിഡ് ഇല്ല: മഹാരാഷ്ട്ര ആരോഗ്യമന്ത്രിയുടെ ട്വീറ്റ് പിന്‍വലിച്ചു
ഐശ്വര്യക്കും മകള്‍ക്കും കോവിഡ് ഇല്ല: മഹാരാഷ്ട്ര ആരോഗ്യമന്ത്രിയുടെ ട്വീറ്റ് പിന്‍വലിച്ചു
Published on
ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യക്കും കോവിഡ് ഇല്ലെന്ന് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും കോവിഡ് ബാധിച്ചെന്ന ട്വീറ്റ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ ഡിലീറ്റ് ചെയ്തു. ഐശ്വര്യക്കും മകള്‍ക്കും കോവിഡ് ഇല്ലെന്ന് മുംബൈ കോര്‍പറേഷന്‍ മേയര്‍ കിഷോരി പഡ്‌നേക്കറും വ്യക്തമാക്കിയിട്ടുണ്ട്.
ഐശ്വര്യക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചെന്നും ജയാ ബച്ചന്റെ ഫലം നെഗറ്റീവ് ആണെന്നുമായിരുന്നു രാജേഷ് തോപെ ട്വീറ്റ് ചെയ്തത്. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഇത് പിന്‍വലിക്കുകയും ചെയ്തു. ഇതോടെയാണ് ആശയക്കുഴപ്പം ഉണ്ടായത്.
നേരത്തെ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
about aiswarya rai
Continue Reading
You may also like...
Related Topics:Abhishek Bachchan, aiswarya rai
