‘രണ്ടാം നാള്‍’ സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമ; സംവിധായികയായി നടി സീനത്ത്!
മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് നടി സീനത്തിന്റേത്. പല സിനിമകളിലൂടെയും ശ്രദ്ധേയമായ കഥാപാത്രങ്ങളെ സീനത്ത് അവതരിപ്പിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് സീനത്ത് വെള്ളിത്തിരയിലെത്തിയത്. നടി എന്ന റോളില്‍ നിന്നും സംവിധായിക എന്ന റോളിലേക്ക് മാറുകയാണ് സീനത്ത്. ‘രണ്ടാം നാള്‍’ എന്നാണ് സീനത്ത് സംവിധായികയായ ചിത്രത്തിന്റെ പേര്. ഒരു ഫാമിലി ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സീനത്തിന്റേത് തന്നെയാണ് .
താനൊരു സിനിമ ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ പ്രതിഫലം പറയാതെ വരാന്‍ പലരും തയാറായിരുന്നു എന്നാല്‍ ആ സൗഹൃദങ്ങളൊന്നും ഉപയോഗിച്ചില്ല എന്ന് സീനത്ത് പറയുന്നു. ‘രണ്ടാം നാള്‍’ സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമയാണ്. അതില്‍ ജാനകി എന്ന കഥാപാത്രത്തെ സീനത്ത് തന്നെയാണ് അവതരിപ്പിക്കുന്നത്.
രണ്ടാം നാള്‍ എന്ന സിനിമയുടെ ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയായി. സീനത്തിന്റെ മകന്‍ ജിതിന്‍ മുഹമ്മദ് ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. മഹേഷ് മാധവന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആരുടേയും ശിഷ്യത്വം ഇല്ലാതെയാണ്സംവിധാന രംഗത്തേക്ക് വന്നത്. സംവിധാനം സ്വയം കണ്ടുപഠിച്ചതാണ് എന്നാണ് സീനത്ത് പറയുന്നത്.
about seenath
